എന്റെ കാലുകൾ സമർപ്പിച്ച് ഞാനും ഐക്യപ്പെടുന്നു: അനശ്വരയ്ക്ക് പിന്തുണയുമായി നടൻ ഹരീഷ് പേരടി

Malayalilife
topbanner
എന്റെ കാലുകൾ സമർപ്പിച്ച് ഞാനും ഐക്യപ്പെടുന്നു: അനശ്വരയ്ക്ക് പിന്തുണയുമായി നടൻ  ഹരീഷ് പേരടി

മൂഹമാധ്യമങ്ങളിലൂടെ ധരിച്ച വസ്ത്രത്തിന്റെ ഇറക്കത്തിന്റെ പേരിൽ വിമർശനം നേരിടേണ്ടി വന്ന അനശ്വര രാജനും അനശ്വരയെ പിന്തുണച്ചവർക്കവും എല്ലാം ഇപ്പോൾ  ഐക്യദാർഡ്യം രേഖപ്പെടുത്തി ‌നടൻ ഹരീഷ് പേരടി രംഗത്ത് എത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ തന്നെ കാലുകൾ കാണുമ്പോൾ കാമം പൂക്കുന്ന സദാചാര കോമരങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന എന്റെ പ്രിയപ്പെട്ട സഹോദരിമാരോട് ആത്മാർത്ഥമായി ഐക്യദാർണ്ഡ്യം പ്രഖ്യാപിക്കുന്നു എന്നു പറഞ്ഞ് കാലുകൾ പുറത്തു കാട്ടുന്ന ചിത്രവും അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. 

‘കാലുകൾ കാണുമ്പോൾ കാമം പൂക്കുന്ന സദാചാര കോമരങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന എന്റെ പ്രിയപ്പെട്ട സഹോദരിമാരോട് ആത്മാർത്ഥമായി ഐക്യദാർണ്ഡ്യം പ്രഖ്യാപിക്കുന്നു. അത്രയൊന്നും മൊഞ്ചില്ലാത്ത എന്റെ കാലുകൾ സമർപ്പിച്ച് ഞാനും ഐക്യപെടുന്നു. ഈ ശരിര ഭാഷയുടെ രാഷ്ട്രീയം നൻമയുള്ള ലോകം ഏറ്റെടുക്കട്ടെ എന്നുമാണ് ഹരീഷ് തന്റെ ഫേസ്ബുക്കിൽ  കുറിച്ചിരിക്കുന്നത്. നേരത്തെ അനശ്വരയ്ക്ക് പിന്തുണയുമായി റിമ കല്ലിങ്കൽ, അഹാന കൃഷ്ണ, അനാർക്കലി മരിക്കാർ, കനി കുസൃതി എന്നിവരും  എത്തിയിരുന്നു.

 അനശ്വര രാജൻ സമൂഹമാധ്യമത്തിൽ ഒരു ഫോട്ടോഷൂട്ടിന്റെ ഭാഗമായി പങ്കുവച്ച ചിത്രമാണ് ‌വിവാദങ്ങൾക്ക് കാരണമായി മാറിയത്.   അനശ്വരയ്ക്കെതിരെ കമന്റുകൾ പതിനെട്ടു വയസു തികയാൻ കാത്തിരിയ്ക്കുകയായിരുന്നോ ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കാൻ എന്നെല്ലാം പറഞ്ഞുകൊണ്ടായിരുന്നു നിറഞ്ഞത്. ഏറെ വിമർശനം നേരിടേണ്ടി അതേ വസ്ത്രമിട്ട ഫോട്ടോ വീണ്ടും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച് കൊണ്ടായിരുന്നു  അനശ്വര തിരികെ  മറുപടി പറഞ്ഞത്. ‘ഞാൻ എന്തു ചെയ്യുന്നുവെന്നോർത്ത് നിങ്ങൾ വിഷമിക്കണ്ട. എന്റെ പ്രവർത്തികൾ നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടെങ്കിൽ അതിനെക്കുറിച്ച് ആശങ്കപ്പെടാൻ നോക്കൂ’ എന്നായിരുന്നു അനശ്വരയുടെ മറുപടി. 

Actor hareesh peradi support anaswara rajan

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES