'ഈ മൂന്നുപേരും എനിക്ക് സ്പെഷ്യലാണ്'; സൂപ്പര്‍താരങ്ങളെക്കുറിച്ച്‌ നടന്‍ പ്രേം പ്രകാശ്

Malayalilife
topbanner
'ഈ മൂന്നുപേരും എനിക്ക് സ്പെഷ്യലാണ്'; സൂപ്പര്‍താരങ്ങളെക്കുറിച്ച്‌ നടന്‍ പ്രേം പ്രകാശ്

ലയാളത്തിന്റെ പ്രിയ സംഗീത സംവിഷയജം പി പത്മരാജന്റെ 75ാം പിറന്നാൾ ദിനമാണ് ഇന്ന്. ഇന്നും മലയാളി മനസ്സിൽ എഴുത്തുകാരനായും സംവിധായകനായും പത്മരാജന്‍ കുടികൊള്ളുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ ഈ പിറന്നാൾ ദിനത്തിൽ ഓര്‍മകള്‍ പങ്കുവെച്ച്‌ രംഗത്ത്  എത്തിയിരിക്കുകയാണ് നിര്‍മാതാവും നടനുമായ പ്രേം പ്രകാശ്.  നടന്മാരായ അശോകനും റഹ്മാനും  സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെ ആശംസ അറിയിച്ച് രംഗത്ത് എത്തുകയും ചെയ്‌തു.  പ്രേംപ്രകാശിന്റെ കുറിപ്പ്  പത്മരാജനൊപ്പം അശോകന്റെയും റഹ്മാന്റെയും ചിത്രം പങ്കുവെച്ച്‌ കൊണ്ടായിരുന്നു.

'ഈ മൂന്നുപേരും എനിക്ക് സ്പെഷ്യലാണ്. പത്മരാജന്‍ സംവിധാനം ചെയ്ത ആദ്യ ചിത്രമായ പെരുവഴിയമ്പലം  നിര്‍മിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. എനിക്ക് പ്രത്യേക അടുപ്പുമുള്ള നല്ല സുഹൃത്തായിരുന്നു അദ്ദേഹം. അദ്ദേഹം ഇപ്പോള്‍ നമ്മോടൊപ്പമില്ലെങ്കിലും അദ്ദേഹത്തെ ഓര്‍ക്കാത്ത ഒരു ദിവസംപോലും കടന്നുപോകുന്നില്ല. നടന്‍ അശോകന്‍ പെരുവഴിയമ്പലത്തിലൂടെയാണ് സിനിമയിലെത്തിയത്. റഹ്മാനെ പത്മരാജന്‍ സംവിധാനം ചെയ്ത കൂടെവിടെയിലൂടെ സിനിമാ രംഗത്ത് അവതരിപ്പിക്കാനുള്ള ഭാഗ്യവും എനിക്കുണ്ടായി.

ഇനിയാണ് സര്‍പ്രൈസ്. ഈ മൂന്നുപേരുടെയും ജന്മദിനം മെയ് 23നാണ്. എന്തൊരു മഹത്തായ യാദൃശ്ചികത. ഇവരുടെ സിനിമാ യാത്രയില്‍ ചെറിയൊരു പങ്കുവഹിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം അവര്‍ ഇപ്പോഴും എന്റെ കുടുംബത്തിന്റെ ഭാഗമാണ്. ഈ ദിവസം ഞാന്‍ എന്റെ പ്രിയപ്പെട്ട പപ്പനെ ഓര്‍ക്കുന്നു. എന്റെ രാമച്ചനും (അശോകന്‍) എന്റെ രസ്ഹീനും (റഹ്മാന്‍) പിറന്നാളാശംസകള്‍ നേരുന്നു. മുന്നോട്ടുള്ള യാത്രക്കായി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. എന്റെ പ്രാര്‍ത്ഥനകള്‍ എല്ലായ്പ്പോഴും നിങ്ങളുടെ ഒപ്പമുണ്ടാകും.' പ്രേം പ്രകാശ് പങ്കുവച്ചു.

 

Actor Prem Prakash talks about superstars

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES