ജനതാ കര്‍ഫ്യൂ ദിനത്തിൽ വ്യത്യസ്തമായ ഒരു കാര്യം ചെയ്‌ത്‌ നടൻ പ്രകാശ് രാജ്; കയ്യടി നൽകി സോഷ്യല്‍ മീഡിയ

Malayalilife
topbanner
 ജനതാ കര്‍ഫ്യൂ ദിനത്തിൽ വ്യത്യസ്തമായ ഒരു കാര്യം ചെയ്‌ത്‌ നടൻ  പ്രകാശ് രാജ്; കയ്യടി നൽകി  സോഷ്യല്‍ മീഡിയ

ലോകം മുഴുവൻ കൊറോണ വൈറസ് തടയുന്നതിനായി ഉള്ള ഒരുക്കങ്ങൾ നടത്തുമ്പോഴും ഭീതിയുടെ നിഴലിലാണ് ജനങ്ങൾ. ഷൂട്ടിംഗ് നിർത്തിവച്ച സാഹചര്യത്തിൽ സിനിമ മേഖലയിൽ ഉള്ളവർ ഉൾപ്പെടെ വീടുകളിൽ കഴിഞ്ഞു പോരുകയാണ്. എന്നാൽ ഇതോടൊപ്പം അവർ സർക്കാർ നൽകുന്ന ബോധവൽകരണ  പരിപാടികളിലും സജീവമായി തുടർന്ന് പോരുകയാണ്. രാഷ്ട്രീയഭേദമില്ലാതെ തന്നെ സിനിമ മേഖലയിൽ ഉൾപ്പെടെ ഉള്ളവർ ജനതാ കര്‍ഫ്യൂ, ബ്രേക്ക് ദ ചെയിന്‍ തുടങ്ങിയ ക്യാമ്പയിനുകള്‍ക്ക് മുന്നിട്ടിറങ്ങുകയും ചെയ്തിരിക്കുകയാണ്. എന്നാൽ അതോടൊപ്പം സന്നദ്ധത അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടൻ പ്രകാശ് രാജ്. 

ജനതാ കര്‍ഫ്യൂ ദിനത്തിൽ വീട്ടിൽ ഇരിക്കുന്നതിനോടൊപ്പം പ്രകാശ് രാജ് മറ്റൊരു കാര്യം കൂടി ചെയ്‌തിരിക്കുകയാണ്. അദ്ദേഹത്തിന്റെ കൂടെ ജോലിചെയ്യുന്നവർക്കായി തന്റെ സമ്പാദ്യത്തിൽ നിന്നും ഒരു വിഹിതം നീക്കിവച്ചിരിക്കുകയാണ്. ദിവസക്കൂലിയില്‍ ആശ്രയിച്ച് ജീവിക്കുന്ന  ഇക്കൂട്ടർക്ക് അദ്ദേഹം അവരുടെ ശമ്പളം മുൻകൂറായി നൽകിയിരിക്കുകയാണ്. 

എന്റെ ജോലി അവസാനിച്ചിട്ടില്ല.എന്നേ കൊണ്ട് സാധിക്കുന്നത് എല്ലാം ഞാന്‍ ഇനിയും ചെയ്യും. നിങ്ങള്‍ക്ക് ചുറ്റും ആവശ്യക്കാരുണ്ടെങ്കില്‍ അവരെ സഹായിക്കുക- എന്നും അദ്ദേഹം കുറിച്ചു.
 

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES