ടൊവീനോ തോമസ് നായകവേഷത്തിലെത്തുന്ന പാന്‍ ഇന്ത്യന്‍ ബ്രഹ്മാണ്ഡ ചിത്രം അജയന്റെ രണ്ടാംമോഷണം ത്രീഡി ടീസര്‍ പുറത്ത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ടീസര്‍ റിലീസ് ചെയ്തിരിക്കുന്നത്.
ഒരു മിനിറ്റിന് പുറത്ത് ദൈര്‍ഘ്യമുള്ള ടീസര്‍ ദൃശ്യവിസ്മയമാണ്. ചിയോതിവിളക്ക് വിളക്ക് കട്ട കള്ളന് മണിയന്റെ കഥയാണ് ടീസര്‍. ടൊവീനോ ട്രിപ്പിള്‍ റോളിലെത്തുന്ന ചിത്രത്തിലെ ഒരു കഥാപാത്രമാണ് മണിയന്. അജയന്, കുഞ്ഞിക്കേളു എന്നിങ്ങനെയാണ് മറ്റ് കഥാപാത്രങ്ങള്‍.
യു.ജി.എം പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ ഡോ. സക്കറിയ തോമസ്, ലിസ്റ്റിന് സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്മ്മിച്ചിരിക്കൂന്നത്. .തമിഴില്‍ സംവിധായകന് ലോകേഷ് കനകരാജും ആര്യയും മലയാളത്തില്‍ പൃഥ്വിരാജ്, ഹിന്ദിയില്‍ ഹൃത്വിക് റോഷന്,തെലുങ്കില്‍ നാനി, കന്നഡയില്‍ രക്ഷിത് ഷെട്ടി എന്നിവര്‍ ചേര്‍ന്നാണ് ടീസര്‍ പുറത്തിറക്കിയത്.
ടൊവിനോ ആദ്യമായി മൂന്നുവേഷങ്ങളില്‍ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കഥ, തിരക്കഥ,സംഭാഷണം സുജിത് നമ്പ്യാര്‍. തെന്നിന്ത്യന്‍ താരം കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. പൂര്‍ണമായും 3ഡിയിലാണ് ചിത്രം ഒരുങ്ങുന്നത്. ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി,രോഹിണി എന്നിവരും പ്രധാനവേഷങ്ങളില്‍ എത്തുന്നു.
സംഗീതം ദിബു നൈനാന് തോമസ്, അഡിഷണല്‍ സ്ക്രീന്‍ പ്ലേ ദീപു പ്രദീപ്, ഛായാഗ്രഹണം ജോമോന് ടി. ജോണ്‍, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്, പ്രോജക്ട് ഡിസൈന്‍ എന്‍,എം. ബാദുഷ, ജിജോ കാവനാല്‍, ശ്രീജിത്ത് രാമചന്ദ്രന്, പ്രിന്‍സ് പോള്‍ എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍. എക്സിക്യുട്ടീവ് പ്രൊഡ്യസര്‍ ഡോ. വിനീത് എം.ബി. പ്രൊഡക്ഷന്‍ ഡിസൈന്‍ ഗോകുല്‍ദാസ്.