നിമിഷ നേരത്തെ അശ്രദ്ധ പോലും മരണത്തെ മാടി വിളിക്കുന്നു; പ്രേക്ഷകർക്കിടയിൽ ശ്രദ്ധയാകർഷിച്ച് ''സെയ്ഫ്''

Malayalilife
topbanner
 നിമിഷ നേരത്തെ അശ്രദ്ധ പോലും മരണത്തെ മാടി വിളിക്കുന്നു; പ്രേക്ഷകർക്കിടയിൽ ശ്രദ്ധയാകർഷിച്ച്  ''സെയ്ഫ്''

നിമിഷ നേരത്തെ അശ്രദ്ധ പോലും മരണത്തെ മാടി വിളിക്കുന്ന കൊറോണ വ്യാപനത്തിന്റെ ഈ ഘട്ടത്തിൽ  സംഭവിച്ചേക്കാവുന്ന ഒരു  ദുരന്തത്തിന്റെ ചെറിയൊരു ആവിഷ്കാരവുമായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയ  ''സെയ്ഫ്''എന്ന ഹ്രസ്വ ചിത്രം ശ്രദ്ധ നേടുന്നു. മനസ്സിൽ തോന്നിയ ഒരു ഭയത്തെ ഒറ്റ  ദിവസം കൊണ്ട് പൂർണമായും മൊബൈൽ ക്യാമറയിൽ ഷൂട്ട്  ചെയ്തു കൊണ്ട് ഒരുക്കിയ സന്ദേശം  കൂടിയാണ് ഈ  ഹ്രസ്വ  ചിത്രം. 

രാജേഷ് വരിക്കോളിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ഈ ഹ്രസ്വ ചിത്രത്തിലെ  കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ഗിരീഷ് മലോക്കണ്ടി ,ഷാൻ കൃഷ്ണ, നിതിൻകുമാർ, അനുരാഗ്,ദിൻ ചന്ദ്, അശ്വിൻ, എന്നിവർ ആണ്. ഈ ഹ്രസ്വ ചിത്രത്തിന്റെ  കഥ, തിരക്കഥ സംവിധാനം എന്നിവയും രാജേഷ് തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. മൂന്ന് മിനിറ്റ് ധൈർക്യം വരുന്ന ഈ ഹ്രസ്വ ചിത്രം ഇതിനോടകം തന്നെ അനേകം പേർ കണ്ടുകഴിഞ്ഞു. ഒരു സമൂഹത്തിന് കൊടുക്കാൻ കഴിയുന്ന വലിയ സന്ദേശമാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ നമുക്ക് ഈ ഹ്രസ്വ ചിത്രം  കാട്ടിത്തരുന്നത്. 

 

 

Read more topics: # A short film safe is viral
A short film safe is viral

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES