ഞങ്ങളുടെ പ്രണയത്തിന്റെ 16-ാം വാര്‍ഷികം; എട്ടാം വിവാഹവാര്‍ഷികാഘോഷത്തിന്റെ നിറവിൽ ഗായകൻ വിനീതും ഭാര്യ ദിവ്യയും

Malayalilife
topbanner
ഞങ്ങളുടെ പ്രണയത്തിന്റെ 16-ാം വാര്‍ഷികം; എട്ടാം വിവാഹവാര്‍ഷികാഘോഷത്തിന്റെ  നിറവിൽ ഗായകൻ  വിനീതും ഭാര്യ ദിവ്യയും

ട്ടാം വിവാഹവാര്‍ഷികാഘോഷത്തിന്റെ  നിറവിലാണ് ഇപ്പോൾ നടയും ഗായകനുമായ  വിനീതും ഭാര്യ ദിവ്യയും. എട്ടാം വിവാഹവാര്‍ഷിക ദിനം ആണെങ്കിലും ഇരുവർക്കും ഇത് ഒന്നിച്ചുള്ള പതിനാറാമത്തെ വര്‍ഷം കൂടിയാണ്. വിനീത് വിവാഹവാര്‍ഷിക ആശംസകള്‍ നേര്‍ന്ന്  ഭാര്യയ്ക്കായി പങ്കുവച്ച ചിത്രങ്ങളും കുറിപ്പുകളുമാണ് ഇപ്പോൾ വൈറലാകുന്നത്. ഫോണിലൂടെയാ‌ണ് ഇരുവരും 16  വർഷങ്ങൾക്ക് മുൻപ് സൗഹൃദം ആരംഭിച്ചത് എന്ന്  ദിവ്യ പറയുന്നു.

'വീണ്ടുമൊരു മാര്‍ച്ച്‌ 31, ദിവ്യയ്‌ക്കൊപ്പമുള്ള 16 വര്‍ഷം, ഹൃദയത്തിന്റെ ഷൂട്ടിങിനായി ഞങ്ങള്‍ പഠിച്ച കോളജിലേക്ക് പോയിരുന്നു. അപ്പോള്‍ പകര്‍ത്തിയ ചിത്രമാണിത്. 2004 മുതല്‍ 2006 വരെ ഞങ്ങളുടെ സ്ഥിരം ഹാങ്ങൗട്ട് സ്ഥലമായിരുന്നു. എത്ര പെട്ടെന്നാണ് സമയം കടന്നുപോയത്. എന്റെ രണ്ട് മക്കളുടെ അമ്മയായിരിക്കുന്നു ദിവ്യ, ഹാപ്പി ആനിവേഴ്‌സറി മൈ വണ്ടര്‍ വുമണ്‍ എന്നാണ് വിനീത് ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. 

എന്നാൽ വിവാഹ വാര്‍ഷിക പോസ്റ്റ് ഇടാനായുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിനിടയിലാണ് വിനീതിന്റെ  ഈ കുറിപ്പുകൾ കണ്ടത് എന്നായിരുന്നു  ദിവ്യ പോസ്റ്റിന് കമന്റ് നൽകിയത്.  '16 വര്‍ഷം മുന്‍പ് ഫോണിലൂടെയായിരുന്നു ഞങ്ങളുടെ സൗഹൃദം തുടങ്ങുന്നത്. രാത്രി മുഴുവന്‍ സംസാരിച്ചിരിക്കും. കാരണം ഞങ്ങള്‍ രണ്ടുപേരും ഉറക്കം തീരെ ഇല്ലാത്തവരായിരുന്നു. ഇന്ന് ഒരുമിച്ച്‌ പ്രണയം പറഞ്ഞ് ജീവിക്കുന്നു. എല്ലാത്തിനും നന്ദി വിനീത്. നമ്മളൊരുമിച്ചുള്ള കൂടുതല്‍ ചിത്രങ്ങള്‍ എടുക്കേണ്ടിയിരിക്കുന്നു എന്നും ദിവ്യ  പറഞ്ഞു. 

നിരവധിപേരാണ് ഇരുവർക്കും ആശംസകളുമായി രംഗത്ത് എത്തിയിരുന്നത്. നീരജ് മാധവ്, ആര്‍ജെ മാത്തുക്കി, രാജ് കലേഷ്, നിഖില വിമല്‍, ജോമോന്‍ ടി ജോണ്‍, തുടങ്ങി താരങ്ങളും ഇവർക്ക് ആശംസകൾ അറിയിച്ചിരുന്നു. പ്രണവ് മോഹന്‍ലാല്‍ നായക വേഷത്തിൽ എത്തുന്ന  ഹൃദയം എന്ന ചിത്രമാണ് വിനീത് പുതുതായി സംവിധാനം നിർവഹിക്കുന്ന ചിത്രം.

16th anniversary of our romance said divya

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES