റഹ്‌മാന്‍ , ബോളിവുഡ് താരം നീന ഗുപ്ത എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന വെബ് സീരീസ് 1000 ബേബീസ് കൊച്ചിയില്‍ ചിത്രീകരണം ആരംഭിച്ചു. തിരക്കഥാകൃത്തും സംവിധായകനുമായ നജിം കോയ ആണ് സംവിധാനം. റഹ്‌മാന്‍ ആദ്യമായാണ് വെബ് സീരിസിന്റെ ഭാഗമാകുന്നത്. എറണാകുളത്ത് നടന്ന സ്വിച്ച് ഓണ്‍ ചടങ്ങില്‍ മമ്മൂട്ടി വിശിഷ്ട അതിഥി ആയിരുന്നു.
ഡിസ്‌നി പ്‌ളസ് ഹോട്ട് സ്റ്റാറിന് വേണ്ടി ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശന്‍ ആണ് നിര്‍മ്മാണം. ആഗസ്റ്ര് സിനിമാസ് നിര്‍മ്മിച്ച കളി എന്ന ചിത്രം നജിം കോയ സംവിധാനം ചെയ്തിട്ടുണ്ട്. വെബ് സീരീസിന്റെ രചനയും നജിമിന്റേതാണ്. വിജയ് സൂപ്പറും പൗര്‍ണമിയും , ഇട്ടി മാണി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച വിവിയ ശാന്ത് ആണ് 1000 ബേബീസില്‍ മറ്റൊരു പ്രധാന താരം. നവാഗതനായ റിയാസ് സംവിധാനം ചെയ്യുന്ന പേരിടാത്ത സിനിമയില്‍ അഭിനയിച്ച് വരുന്ന റഹ്‌മാന്‍ ഈ മാസം അവസാനം 1000 ബേബീസില്‍ ജോയിന്‍ ചെയ്യും.