"പ്രിയ ഷാനു നീ ജനിച്ചതില്‍ ഞാന്‍ എല്ലാ ദിവസവും അല്ലാഹുവിനോട് നന്ദി പറയാറുണ്ട്'';ഫഹദിനോട് നസ്രിയ

Malayalilife
topbanner

ലയാളികളുടെ പ്രിയതാരം ആണ്  ഫഹദ് ഫാസിൽ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനും താരത്തിന് സാധിച്ചു. ഇന്ന് ഫഹദിന് പിറന്നാൾ ദിനം കൂടിയാണ്. 38ാം ജന്മദിനമാണ് ഇന്ന് ഹദിന് ആശംസകള്‍ നേര്‍ന്നുകൊണ്ട്  ഒപ്പം  മനോഹരമായൊരു കുറിപ്പുമായി എത്തിയിരിക്കുകയാണ് നടിയും അദ്ദേഹത്തിന്റെ പ്രിയതമയുമായ നസ്രിയ നസീം.

"പ്രിയ ഷാനു, നീ ജനിച്ചതില്‍ ഞാന്‍ എല്ലാ ദിവസവും അല്ലാഹുവിനോട് നന്ദി പറയാറുണ്ട്. നീ എനിക്ക് എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് പറയാന്‍ ഈ ലോകത്തിലെ ഒരു വാക്കുകളും മതിയാകില്ല.. എന്റെ ഹൃദയം നിറയെ നീയാണ്. നിന്നിലെ ഒരു കാര്യം പോലും മാറ്റണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. (നീ അതല്ല ചിന്തിക്കുന്നത് എന്നെനിക്കറിയാം. നീ സോഷ്യല്‍ മീഡിയയില്‍ ഇല്ലാത്തതിന് ഞാന്‍ ദൈവത്തോട് നന്ദി പറയുന്നു. അല്ലേല്‍ ഞാന്‍ എഴുതിപ്പിടിപ്പിച്ച പൈങ്കിളി വാക്കുകള്‍ എല്ലാം കാണില്ലായിരുന്നോ.) 

പക്ഷെ സത്യം, ഒരു കാര്യം പോലും നിന്നില്‍ മാറാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. നീ എന്താണോ അത് വളരെ സത്യസന്ധമാണ്. ഞാനതിനെ ഒരുപാട് ഇഷ്ടപ്പെടുന്നു. നീയുമായി പ്രണയത്തിലായപ്പോള്‍ നമ്മള്‍ ഇത്രയും നല്ല സുഹൃത്തുക്കളാകും എന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല(സാധാരണ നേരെ തിരിച്ചാണ് സംഭവിക്കാറുള്ളത്). പക്ഷെ നിനക്കൊപ്പം എല്ലാം വ്യത്യസ്തമാണ്. എനിക്കറിയാവുന്ന ഏറ്റവും കരുണ നിറഞ്ഞ മനുഷ്യന്, ഏറ്റവും സത്യസന്ധനായ മനുഷ്യന്, ഏറ്റവും കരുതലുള്ള മനുഷ്യന്, എന്റെ മനുഷ്യന്.. ജന്മദിനാശംസകള്‍ ഷാനു. എന്റെ ജീവനെക്കാള്‍ ഞാന്‍ നിന്നെ സ്നേഹിക്കുന്നു," നസ്രിയ കുറിച്ചു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nazriya Nazim Fahadh (@nazriyafahadh) on


 

Read more topics: # Nazriya words about fahad fasil
Nazriya words about fahad fasil

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES