'ഹൃദയം' എന്ന ചിത്രത്തിന് ശേഷം വിനിത് ശ്രീനിവാസന്‍ പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ്. 2023 അവസാനത്തോടെ ചിത്രം ആരംഭിക്കും.പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം വിനീത് ശ്രീനിവാസന്റെ പുതിയ ചിത്രം ഒരു ഗെറ്റ് ടുഗതറായിരിക്കും. വിനീത് ശ്രീനിവാസന്‍ വെള്ളിത്തിരയില്‍ അവതരിപ്പിച്ച നായകന്മാര്‍ എല്ലാവരും ഒരുമിക്കുകയാവും പുതിയ ചിത്രത്തിലൂടെ.
ഹൃദയത്തിനു ശേഷം വിനീത് ശ്രീനിവാസന്‍ പുതിയ സിനിമയുടെ എഴുത്തിലാണെന്ന് വാര്‍ത്ത നേരത്തെ പുറത്തു വന്നിരുന്നു. ഇപ്പോള്‍ വിനീത് ശ്രീനിവാസന്‍ തിരക്കഥ പൂര്‍ത്തിയാക്കുകയും ചിത്രത്തിലേക്കുള്ള കാസ്റ്റിംഗ് സംബന്ധമായ ജോലികളിലുമാണ്.
പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍ നിവിന്‍ പോളിയും എന്നിവര്‍ ചിത്രത്തില്‍ ഒന്നിക്കുമെന്നാണ് സൂചന.മൂന്നു കൂട്ടുകാരുടെ സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ഉടന്‍ ആരംഭിക്കും. ആഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കാനാണ് ഒരുങ്ങുന്നത്.
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത കഴിഞ്ഞ ചിത്രമായ ഹൃദയത്തിലും പ്രണവ് മോഹന്‍ലാലായിരുന്നു നായകന്‍. പ്രണവിനെ പോലെ ധ്യാനും ഇത് രണ്ടാം തവണയാണ് വിനീത് ശ്രീനിവാസന്‍ ചിത്രത്തില്‍ എത്തുന്നത്.
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിര എന്ന ചിത്രത്തില്‍ നായകനായി അഭിനയിച്ചാണ് ധ്യാന്‍ വെള്ളിത്തിരയില്‍ എത്തുന്നത്. വിനീത് ശ്രീനിവാസന്‍, പ്രണവ് മോഹന്‍ലാല്‍ ചിത്രത്തിനുവേണ്ടി ധ്യാന്‍ ശരീരഭാരം കുറയ്ക്കാന്‍ ഒരുങ്ങുകയാണ്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്‌ളബ് എന്ന ചിത്രത്തിലൂടെയാണ് നിവിന്‍ പോളി സിനിമയിലേക്ക് എത്തുന്നത്. തട്ടത്തിന്‍ മറയത്ത്, ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്നീ വിനീത് ശ്രീനിവാസന്‍ ചിത്രങ്ങളിലും നിവിന്‍ പോളി നായകനായി അഭിനയിച്ചിട്ടുണ്ട്.
വിനീത് ശ്രീനിവാസന്‍ തിരക്കഥ എഴുതിയ ഒരു വടക്കന്‍ സെല്‍ഫിയിലും നിവിന്‍ ആയിരുന്നു നായകന്‍. ഇത് നാലാം തവണയാണ് വിനീത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിന്‍ പോളി ഭാഗമാകുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ ഉടന്‍ പുറത്തുവിടും.
തിരക്കഥാകൃത്ത് എസ്.എന്‍ സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് ധ്യാന്‍. ജനഗണമനയ്ക്കുശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന നിവിന്‍പോളി ചിത്രത്തിലും ധ്യാന്‍ എത്തുന്നുണ്ട്. ഈ ചിത്രങ്ങള്‍ക്കുശേഷമായിരിക്കും ധ്യാന്‍ ശരീരഭാരം കുറയ്ക്കുക.