കേരളക്കരയുടെ അതിജീവനത്തിന്റെയും സ്‌നേഹത്തിന്റെ സൗഹാര്‍ദത്തിന്റെയും കഥ പറഞ്ഞ് ചിത്രം 100 കോടി ക്ലബ്ബില്‍ ഇടം നേടിയിരിക്കുകയാണ്. 10 ദിവസം കൊണ്ടാണ് 2018 ഇങ്ങനെയൊരു അഭിമാന നേട്ടം കൊയ്യുന്നത്.നിര്‍മാതാവ് വേണു കുന്നപ്പിള്ളിയാണ് ഈ വിവരം സ്ഥിരീകരിച്ചത്
മെയ് 5ന് റിലീസ് ചെയ്ത ചിത്രം 11 ദിവസത്തിനുള്ളില്‍ 100 കോടി ക്ലബ്ബില്‍ കയറിയിരിക്കുകയാണ്. ഈ വര്‍ഷത്തെ രണ്ടാമത്തെ നൂറ് കോടി ചിത്രമായി മാറിയിരിക്കുകയാണ് 2018. അത് മാത്രമല്ല ഏറ്റവും വേഗത്തില്‍ 100 കോടി ക്ലബ്ബില്‍ കയറിയ 2018, 'ലൂസിഫര്‍' ചിത്രത്തിന്റെ റെക്കോര്‍ഡ് ആണ് മറികന്നിരിക്കുന്നത്.
ഒടിടി, സാറ്റ്ലൈറ്റ്, തിയറ്റര്‍ ഷെയര്‍, ഓവര്‍സീസ് ഷെയര്‍ എന്നിവയിലൂടെ ആദ്യ ആഴ്ച തന്നെ സിനിമ സാമ്പത്തികമായി ലാഭമായിരുന്നു. ആദ്യ ദിനം 1.85 കോടി രൂപയായിരുന്നു ചിത്രത്തിന്റെ കലക്ഷന്‍.ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രന്‍സ്, വിനീത് ശ്രീനിവാസന്‍, ലാല്‍, നരേന്‍, അപര്‍ണ ബാലമുരളി, അജു വര്‍ഗീസ് തുടങ്ങിയ താരങ്ങളാണ് ചിത്രത്തിലുള്ളത്.
അഖില്‍ പി. ധര്‍മജന്‍ തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം അഖില്‍ ജോര്‍ജ്. ചമന്‍ ചാക്കോ ചിത്രസംയോജനം. നോബിന്‍ പോളിന്റേതാണ് സംഗീതം. ക്യാവ്യ ഫിലിംസ്, പി.കെ പ്രൈം പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ വേണു കുന്നപ്പള്ളി, സി.കെ പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവരാണ് നിര്‍മാണം.
12 ദിവസം കൊണ്ടായിരുന്നു ലൂസിഫര്‍ 100 കോടി ക്ലബ്ബില്‍ എത്തിയത്. ലൂസിഫര്‍, പുലിമുരുകന്‍, ഭീഷ്മ പര്‍വം, കുറുപ്പ്, മധുരരാജ, മാളികപ്പുറം തുടങ്ങി സിനിമകളാണ് 100 കോടി ക്ലബ്ബില്‍ ഇടംനേടിയ മലയാള സിനിമകള്‍. ചിത്രം 100 കോടി കേളക്ഷന്‍ നേടിയ സന്തോഷം നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.