Latest News

'കുറേ ആളുകളെ പേടിച്ചിട്ടാണ് ഫ്‌ളഡ് അലര്‍ട്ട് പോസ്റ്റ് പങ്കുവയ്ക്കാത്തത്; സിനിമാ പ്രമോഷന്റെ ഭാഗമായി നടത്തുന്നതാണെന്നാണ് ആരോപണം; ഒരിക്കല്‍ അനുഭവിച്ചതും ഇപ്പോള്‍ അനുഭവിക്കുന്നതും ഇതുതന്നെ; ഇനി ഞാന്‍ സിനിമാ പോസ്റ്റും പങ്കുവയ്ക്കുന്നില്ല'; വിമര്‍ശകര്‍ക്കും ട്രോളന്മാര്‍ക്കുമെതിരെ പൊട്ടിത്തെറിച്ച് ടൊവിനോ; കുറിപ്പ് വൈറല്‍

Malayalilife
topbanner
'കുറേ ആളുകളെ പേടിച്ചിട്ടാണ് ഫ്‌ളഡ് അലര്‍ട്ട് പോസ്റ്റ് പങ്കുവയ്ക്കാത്തത്; സിനിമാ പ്രമോഷന്റെ ഭാഗമായി നടത്തുന്നതാണെന്നാണ് ആരോപണം; ഒരിക്കല്‍ അനുഭവിച്ചതും ഇപ്പോള്‍ അനുഭവിക്കുന്നതും ഇതുതന്നെ; ഇനി ഞാന്‍ സിനിമാ പോസ്റ്റും പങ്കുവയ്ക്കുന്നില്ല'; വിമര്‍ശകര്‍ക്കും ട്രോളന്മാര്‍ക്കുമെതിരെ പൊട്ടിത്തെറിച്ച് ടൊവിനോ; കുറിപ്പ് വൈറല്‍

കേരളത്തെ വിഴുങ്ങിയ പ്രളയത്തിന്റെ സമയത്തും താരജാഡയില്ലാതെ ജനങ്ങളിലേക്ക് ഇറങ്ങി പ്രവര്‍ത്തിച്ച വ്യക്തിയാണ് ടൊവിനോ തോമസ്. പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് വസ്ത്രങ്ങള്‍ സമ്മാനിച്ചും, അരിയും ഭക്ഷണസാധനങ്ങളും എത്തിച്ചായിരുന്നു നടന്റെ പ്രവര്‍ത്തനം. ടൊവിനോയുടെ ഈ പ്രവര്‍ത്തിക്ക് സോഷ്യല്‍ മീഡിയയില്‍ കയ്യടിയാണ് വാരിക്കുട്ടിയത്. എന്നാല്‍ പ്രളയ ശേഷം ഇത് താരത്തിന്റെ വെറും ഷോ ആണെന്നും സിനിമാ പ്രമോഷന്റെ ഭാഗമായിട്ടാണ് ഇതെല്ലാം കാണിക്കുന്നതെന്നും വിമര്‍ശനവും എത്തി. പ്രധാനമായും ടൊവിനോ ഹേറ്റേഴ്‌സ ട്രോള്‍ ടൊവിനോ എന്ന ഫേസബുക്ക് പോസ്റ്റ് വഴി ഇത്തരത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്ന ട്രോളുകള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. 

എന്നാല്‍ കേരളത്തിലെ നിലവിലെ മഴവെള്ളപാച്ചിലിലും ഉരുള്‍പ്പെട്ടലിലും തനിക്ക് ഇടപെടാന്‍ ആഗ്രഹമുണ്ടെങ്കിലും വിമര്‍ശകരെ പേടിച്ച് വേദനയോടെ ഫേസ്ബുക്ക് കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. കുറേ ആളുകളെ പേടിച്ചിട്ടാണ് ഫ്‌ളഡ് അലര്‍ട്ട് പോസ്റ്റ് ഇടാത്തതെന്നും. സിനിമാ പ്രമോഷന്റെ ഭാഗമായി നടത്തുന്ന ഷോയാണെന്നും ആരോപണം ഉന്നയിക്കുന്നു. എന്നും അന്നും ഇപ്പോഴും താന്‍ ഈ പരിഹാസങ്ങള്‍ അനുഭവിക്കുകയാണെന്നും ടൊവിനോ പറയുന്നു. താരം പങ്കുവച്ച് ഫേസ്ബുക്ക് കുറിപ്പാണ് ചര്‍ച്ചയായി മാറുന്നത്.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം


കുറേ ആളുകളെ പേടിച്ചിട്ടാണ് flood alert post ഒക്കെ ഇടാതിരുന്നത് . അതിട്ടാല്‍ ,അതും ഞന്‍ സിനിമ പ്രൊമോഷന്റെ ഭാഗമായിട്ട് ചെയ്യുന്നതാണ് എന്നും പാഞ്ഞോണ്ടു കുറെ പേര് പറയും . ഒരിക്കല്‍ അത് ഞാന്‍ അനുഭവിച്ചതും ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നതും ആണ് . അപ്പൊ ഇനി നിങ്ങള് പറ . ഞാന്‍ ഇനി സിനിമ post ഒന്നും ഇടുന്നില്ല .  alert posts ആയിരിക്കും അപ്പൊ മോശം എന്നും പറഞ്ഞോണ്ട് വരുന്നൊരെ എന്ത് ചെയ്യണം എന്നുംകൂടെ ഒന്ന് പറ !ഏതായാലും അതൊന്നും പറഞ്ഞു കളയാന്‍ ഇപ്പൊ സമയം ഇല്ല !! Let's stand together and survive --

 

ട്രോള്‍ ടൊവിനോ ഗ്രൂപ്പില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍

 

Image may contain: 1 person, meme and text

 

Image may contain: 1 person, smiling, meme and text

 

Read more topics: # tovino thomas,# kalki,# kerala flood
tovino thomas against trollers

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES