കഥകളുടെ ഗന്ധര്വ്വന് പി. പത്മരാജന്റെ ചെറുകഥയെ ആസ്പദമാക്കി നവാസ് അലി രചനയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ ചിത്രം 'പ്രാവ് 'ന്റെ ടൈറ്റില്‍ പോസ്റ്റര്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി പ്രകാശനം നിര്‍വഹിച്ചു. സെറ്റ് സിനിമയുടെ ബാനറില്‍ തകഴി രാജശേഖരന് ആണ് ചിത്രം നിര്‍മിക്കുന്നത്. ഓസ്ട്രേലിയയിലെ ടാസ്മാനിയയില്‍ വിനോദസഞ്ചാരത്തില്‍ ആയിരുന്ന മെഗാസ്റ്റാര്‍ , ഹൊബാര്‍ട്ട് നഗരത്തിലെ ഗ്രാന്‍ഡ് ചാന്‍സലര്‍ ഹോട്ടലില്‍ വച്ചാണ് പോസ്റ്റര്‍ പ്രകാശനം നിര്‍വഹിച്ചത്.
ദുല്‍ഖര്‍ സല്‍മാന്റെ സോഷ്യല്‍ മീഡിയാ പേജിലൂടെയാണ് 'പ്രാവ്' ന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തത്. നവംബര്‍ 30 ന് ദുല്‍ഖര്‍ സല്മാന് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. 'പ്രാവിലെ' പ്രധാന കഥാപാത്രങ്ങളായി അമിത് ചക്കാലക്കല്‍, സാബുമോന് അബ്ദുസമദ്, മനോജ്.കെ.യു., ആദര്‍ശ് രാജ ,അജയന് തകഴി, യാമി സോന, നിഷാ സാരംഗ്, ഡിനി ഡാനിയല്‍ ,ടീന സുനില്‍ ,ഗായത്രി നമ്പ്യാര്‍, അലീന എന്നിവര്‍ അഭിനയിക്കുന്നു.
പ്രാവി' ന്റെ അണിയറപ്രവര്‍ത്തകര്‍ ഇവരാണ്. ഛായാഗ്രഹണം : ആന്റണി ജോ, ഗാനരചന : ബി.കെ. ഹരിനാരായണന് , സംഗീതം : ബിജി ബാല്‍ , പ്രൊഡക്ഷന്‍ കണ്ട്രോളര് : ദീപക് പരമേശ്വരന് , പ്രൊഡക്ഷന്‍ ഡിസൈനര്‍ : അനീഷ് ഗോപാല്‍ , വസ്ത്രാലങ്കാരം : അരുണ്‍ മനോഹര്‍ , മേക്കപ്പ് : ജയന് പൂങ്കുളം, എഡിറ്റിംഗ് : ജോവിന് ജോണ്‍ , ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ : ഉണ്ണി . കെ.ആര്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ : മഞ്ജു രാജശേഖരന് , പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് : പ്രതീഷ് മാവേലിക്കര, സ്റ്റില്‍സ് : ഫസലുല്‍ ഹഖ്, പി ആര് ഓ : പ്രതീഷ് ശേഖര്‍. ഡിസൈന്‍സ് : പനാഷേ എന്നിവരാണ്. പ്രാവിന്റെ ചിത്രീകരണം ഡിസംബര്‍ ഒന്നാം തീയതി മുതല്‍ തിരുവനന്തപുരം വിതുരയില്‍ ആരംഭിച്ചു .