Latest News

മലയാളത്തിലെ ആദ്യത്തെ ട്രഷര്‍ ഹണ്ട് സിനിമ സൈമണ്‍ ഡാനിയേല്‍ നാളെ മുതല്‍ സൈന പ്ലേയിലൂടെ ഓ ടി ടി പ്ലാറ്റ്‌ഫോമിലേക്ക്

Malayalilife
 മലയാളത്തിലെ ആദ്യത്തെ ട്രഷര്‍ ഹണ്ട് സിനിമ സൈമണ്‍ ഡാനിയേല്‍ നാളെ മുതല്‍ സൈന പ്ലേയിലൂടെ ഓ ടി ടി പ്ലാറ്റ്‌ഫോമിലേക്ക്

ലയാളത്തിലെ ആദ്യത്തെ ട്രഷര്‍ ഹണ്ട് സിനിമ സൈമണ്‍ ഡാനിയേല്‍ നാളെ മുതല്‍ സൈന പ്ലേയിലൂടെ ഓ ടി ടി പ്ലാറ്റ്‌ഫോമിലേക്ക് .വിനീത്കുമാര്‍,ദിവ്യ പിള്ള, വിജീഷ് വിജയന്‍, ദേവനന്ദ (മാളികപ്പുറം ഫെയിം)എന്നിവര്‍ കഥാപാത്രങ്ങളായി വരുന്ന ചിത്രത്തിന്റെ സംവിധാനവും ഛായാഗ്രഹണവും  നിര്‍വഹിച്ചിരിക്കുന്നത് സാജന്‍ ആന്റണിയാണ്.  മൈഗ്രെസ്സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാകേഷ്  കുര്യാക്കോസ് രചനയും നിര്‍മ്മാണവും നിര്‍വഹിക്കുന്നു. 

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജസ്റ്റിന്‍ ജോസ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക്  വരുണ്‍കൃഷ്ണ സംഗീതം  നല്‍കിയിരിക്കുന്നു.ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് ആന്‍ അമിയും സച്ചിന്‍ വാര്യറും ആണ്. എഡിറ്റിംഗ് ദീപു ജോസഫ് നിര്‍വഹിച്ചിരിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ലിജോ ലൂയിസ്. സൗണ്ട് ഡിസൈനര്‍ രംഗനാഥ്  രവി. കലാ സംവിധാനം ഇന്ദുലാല്‍ കാവീട്. സൗണ്ട് മിക്‌സിങ് ഫസല്‍ ബക്കര്‍. 

കളറിങ്  ലിജു പ്രഭാകര്‍. കോസ്റ്റ്യൂo & ഹെയര്‍ സ്‌റ്റൈലിങ്  അഖില്‍-സാം & ഷൈജി. മേക്കപ്പ് മഹേഷ് ബാലാജി. ആക്ഷന്‍ കൊറിയോഗ്രഫി  റോബിന്‍ ടോം. ഓപ്പറേറ്റീവ് ക്യാമറമാന്‍ നിള ഉത്തമന്‍. അസോസിയേറ്റ് ഡയറക്ടേഴ്‌സ് ജീസ് ജോസ്, ഡോണ്‍ ജോസ്. ഡിസൈന്‍സ് പാലായ്. പി ആര്‍ ഓ.എം കെ ഷെ ജിന്‍

simon daniel ott

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES