'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ നടന്‍ രാജേഷ് മാധവനും നടി ചിത്ര നായരും ഒന്നിക്കുന്ന 'സേവ് ദ് ഡേറ്റ്' വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഇതോടെ ഇരുവരും ജീവിതത്തില്‍ വിവാഹിതരാകുകയാണെന്ന് കരുതി നിരവധിപ്പേരാണ് ആശംസകളുമായി എത്തുന്നത്. എന്നാല്‍ ഇതൊരു സിനിമാ പ്രമോഷന്‍ വിഡിയോയാണെന്നാണ് സൂചന.
പുറത്തിറങ്ങിയ സേവ് ദ ഡേറ്റ് വീഡിയോയില്‍ രണ്ടു പേരും ഭംഗിയായി നൃത്തം ചെയ്യുന്നതാണ് ഉള്ളത്.ഇതോടെ ഇരുവരും ജീവിതത്തില്‍ ഒന്നാകുന്നുവെന്ന് കരുതി നിരവധിപേരാണ് ആശംസകളുമായി എത്തുന്നത്. രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി പുറത്തിറക്കിയതാണ് വീഡിയോ.
രാജേഷ് മാധവനും ചിത്ര നായരും സുരേശന്‍, സുമലത എന്നീ കഥാപാത്രങ്ങളായി വീണ്ടും എത്തുന്ന ചിത്രത്തില്‍ ഇരുവരും തന്നെയാണ് നായകനും നായികയും. മേയ് 29ന് കണ്ണൂരില്‍ ചിത്രീകരണം ആരംഭിക്കും. സേവ് ദ ഡേറ്റ് 29ന് എന്ന് വീഡിയോയില്‍ രേഖപ്പെടുത്തിയിട്ടുണ്ട് . സുരാജ് വെഞ്ഞാറമൂട് ആണ് ചിത്രത്തില്‍ മറ്റൊരു പ്രധാന താരം.
അതേ സമയം അടുത്തിടെ രാജേഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ വിവരങ്ങളും പുറത്ത് വിട്ടിരുന്നു. 'പെണ്ണും പൊറാട്ടും' എന്നാണ് ചിത്രത്തിന്റെ പേര്. സന്തോഷ് ടി. കുരുവിള നിര്‍മിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ മാത്രമാണ് ഇതുവരെ പുറത്തുവിട്ടത്.