Latest News

പിക്കാസോ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി സുരേഷ് ഗോപി; കെജിഎഫിന് ശേഷം ചിത്രത്തിലൂടെ മലയാളത്തില്‍ പശ്ചാത്തല സംഗീതമൊരുക്കാന്‍ രവി ബാസ്റ്റൂര്‍

Malayalilife
 പിക്കാസോ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി സുരേഷ് ഗോപി; കെജിഎഫിന് ശേഷം ചിത്രത്തിലൂടെ മലയാളത്തില്‍ പശ്ചാത്തല സംഗീതമൊരുക്കാന്‍ രവി ബാസ്റ്റൂര്‍

പകിട,ചാക്കോ രണ്ടാമന്‍ എന്നി ചിത്രങ്ങള്‍ക്ക് ശേഷം സുനില്‍ കാര്യാട്ടുകര സംവിധാനം ചെയ്യുന്ന 'പിക്കാസോ ' എന്ന ചിത്രത്തിന്റെ രണ്ടാമത്തെ  പോസ്റ്റര്‍, പ്രശസ്ത ചലച്ചിത്ര താരം സുരേഷ് ഗോപി  തന്റെ ഫേയ്‌സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

സൂപ്പര്‍ ഹിറ്റായ ' കെ ജി എഫ് ' എന്ന ചിത്രത്തിലൂടെ പ്രശസ്തനായ രവി ബാസ്‌റുര്‍ ആദ്യമായി മലയാളത്തില്‍ പശ്ചാത്തല സംഗീതം ഒരുക്കുന്നു എന്നത് 'പിക്കാസോ' യുടെ പ്രധാന ആകര്‍ഷണ ഘടകമാണ്.സിദ്ധാര്‍ത്ഥ് രാജന്‍,  അമൃത സാജു,കൃഷ്ണ കുലശേഖരന്‍,ആശിഷ് ഗാന്ധി,ജാഫര്‍ ഇടുക്കി സന്തോഷ് കീഴാറ്റൂര്‍ ചാര്‍ളി ജോ,ശരത്,
അനു നായര്‍,ലിയോ തരകന്‍, അരുണ നാരായണന്‍,ജോസഫ് മാത്യൂസ്,വിഷ്ണു ഹരിമുഖം,അര്‍ജുന്‍ വി അക്ഷയ,അനന്തു ചന്ദ്രശേഖര്‍,നിധീഷ് ഗോപിനാഥന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അയാന ഫിലിംസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നജില ബി നിര്‍മ്മിച്ച് 
ഷെയ്ക് അഫ്സല്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷാന്‍ പി റഹ്‌മാന്‍ നിര്‍വ്വഹിക്കുന്നു.ബി കെ ഹരിനാരായണന്‍, ജോഫി തരകന്‍ എന്നിവരുടെ വരികള്‍ക്ക് വരുണ്‍ കൃഷ്ണ സംഗീതം പകരുന്നു.രചന-ഇ.എച്ച്. സബീര്‍,  എഡിറ്റര്‍-റിയാസ് കെ ബദര്‍,പരസ്യകല-ഓള്‍ഡ് മോങ്ക്‌സ്,സ്റ്റണ്ട് കൊറിയോഗ്രഫി- രാജശേഖര്‍,ജോളി സെബാസ്റ്റ്യന്‍,റണ്‍ രവി.സൗണ്ട് ഡിസൈന്‍-  നന്ദു ജെ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-ഗിരീഷ് കറുവന്തല,പി ആര്‍ ഒ-എ എ എസ് ദിനേശ്

Read more topics: # പിക്കാസോ
piccaso movie second look

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES