Latest News

ഇത്തവണ ഒരൊന്നൊന്നര പൊളി; ബ്ലോക്ക്ബസ്റ്റര്‍ 2018 ന് ശേഷം ജൂഡ് ആന്റണി ജോസഫിന്റെ ചിത്രത്തില്‍ നായകന്‍ നിവിന്‍ പോളി

Malayalilife
 ഇത്തവണ ഒരൊന്നൊന്നര പൊളി; ബ്ലോക്ക്ബസ്റ്റര്‍ 2018 ന് ശേഷം ജൂഡ് ആന്റണി ജോസഫിന്റെ ചിത്രത്തില്‍ നായകന്‍ നിവിന്‍ പോളി

ഓം ശാന്തി ഓശാനയ്ക്ക് ശേഷം നിവിന്‍ പോളി - ജൂഡ് ആന്റണി ജോസഫ് കോംബോയില്‍ എത്തുന്ന ഡ്രീം പ്രോജക്ട് വരുന്നു. ജൂഡിന്റെ ആദ്യ ചിത്രത്തിന് ശേഷം വീണ്ടും നിവിനുമായി ഒന്നിക്കുന്നു എന്നത് പ്രതീക്ഷകള്‍ക്ക് മാറ്റ് കൂട്ടുന്നു. ഓം ശാന്തി ഓശാനയുടെ ഗംഭീര വിജയം ആവര്‍ത്തിക്കാന്‍ തന്നെയാണ് ഈ കൂട്ടുകെട്ടിന്റെ തീരുമാനം. ചിത്രത്തിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

2018 ല്‍ നിവിന്‍ പോളിയുടെ ഒരു മാസ് രംഗം ആദ്യം പ്ലാന്‍ ചെയ്തിരുന്നെന്നും പിന്നീട് അത് എടുത്ത് മാറ്റിയെന്നും ജൂഡ് ആന്റണി റിലീസിന് ശേഷമുള്ള അഭിമുഖങ്ങളില്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ചിത്രത്തിന്റെ വന്‍ വിജയത്തിന്റെ ആഘോഷങ്ങള്‍ക്കിടയില്‍ ഈ പ്രഖ്യാപനം വീണ്ടും ഒരു ബ്ലോക്ബസ്റ്റര്‍ മലയാള സിനിമയില്‍ ഉണ്ടാകുമെന്ന വന്‍ പ്രതീക്ഷയിലേക്കാണ്.

nivin pauly jude antony joseph

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES