രാജേഷ് കെ രാമന് തിരകഥ എഴുതി സംവിധാനം ചെയ്യ്ത പുതിയ ചിത്രമാണ് നീരജ. ശ്രുതി രാമചന്ദ്രന്, ഗോവിന്ദ് പത്മസൂര്യ, ഗുരു സോമ സുന്ദരം, ജിനു ജോസഫ് തുടങ്ങിയ താരങ്ങള്‍ പ്രധാന കഥപാത്രങ്ങളായി എത്തുന്ന ചിത്രം 19 ന് തിയേറ്ററുകളിലെത്തുമ്പോള്‍ ചിത്രത്തിന്റെ വിഷേങ്ങള്‍ പങ്ക് വക്കുകയാണ് താരങ്ങള്‍..
ഭര്‍ത്താവ് മരിക്കുന്നതോടെ ഒരു സ്ത്രീയുടെ ശാരീരിക ആവശ്യങ്ങള്‍ ഒരിക്കലും മരിക്കുന്നില്ല എന്ന ്പ്രമേയമാണ് നീരജ എന്ന ചിത്രം ചര്‍ച്ചചെയ്യുന്നതെന്ന് നായികയായി എത്തുന്ന ശ്രുതി രാമചന്ദ്രന് പങ്ക് വച്ചു. മാത്രമല്ലസിനിമ തുടക്കത്തില്‍ എഴുതി കാണിക്കുന്നത് മുതല്‍ കാണണമെന്നും സിനിമയുടെ ആദ്യത്തെ മൂന്നുമിനിറ്റ് വളരെ പ്രാധാന്യമുള്ളതാണെന്ന് ഗോവിന്ദ് പദ്മസൂര്യയും പങ്ക് വച്ചു.മാത്രമല്ല ഈ ചിത്രത്തില്‍ ജീപിയെത്തുക ജീവിതത്തിലും ജോലിയിലും വിജയിക്കാത്ത ഒരാളായിട്ടാണ്.ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് സിനിമയെ പോലെ വലിയ ചര്‍ച്ചയായി മാറുമായിരിക്കും ഈ ചിത്രമാണ് നടന് ജിനു ജോസഫും പങ്ക് വച്ചു.
താരം തങ്ങളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ചും വിശേഷങ്ങള്‍ പങ്ക് വക്കുകയുണ്ടായി. അവതാരകനാവുന്നതാണോ സിനിമാനടന് ആവുന്നതാണോ യൂട്യൂബര്‍ ആവുന്നതാണ് ഇഷ്ടം എന്ന് ചോദിച്ചാല്‍,എന്നെ ആകര്‍ഷിക്കുന്ന ഒരു ഘടകം ഉണ്ടെങ്കില്‍ മാത്രം ഇവയിലെന്തും ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ഒരാളാണ് താനെന്ന് ഗോവിന്ദ് പദ്മസൂര്യ പറഞ്ഞു.
തെലുങ്കില്‍ ആരാധികമാര്‍ ഉണ്ടോ എന്ന് ചോദ്യത്തിന്,മലയാളത്തില്‍ എന്റെ ആങ്കറിംഗ് കണ്ടു ഇഷ്ടപ്പെട്ടവരാണ് എന്നെ ഇഷ്ടപ്പെടുന്നവരില്‍ ഏറെയും പക്ഷേ തെലുങ്കിലെ കാര്യം അങ്ങനെ അല്ല, ഞാന്‍ ചെയ്ത സിനിമകളെല്ലാം തന്നെ,അല വൈകുണ്ഠപുരമടക്കം ഏറിയ പങ്കും കണ്ടവരാണെന്നും നടന് പറഞ്ഞു. അത് കൊണ്ട് അവിടുത്തെ ആരാധകര്‍ കൂടുതലും പയ്യന്മാര് ആയിരിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു.
ഹൃദയത്തിലെ സെല്‍വയായി എത്തി പ്രിയങ്കരനായി മാറിയ കലേഷും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.ഹൃദയത്തിന് ശേഷം ഞാന്‍ മലയാളി അല്ല തമിഴനാണ് എന്നാണ് കൂടുതല്‍ പേരും ചിന്തിച്ചു വച്ചിരിക്കുന്നത്. ഒത്തിരിപ്പേര് വന്ന് സ്നേഹത്തോടെ തമിഴിലൊക്കെ സംസാരിക്കാന്‍ ശ്രമിക്കാറുണ്ടെന്നും നടന് പറഞ്ഞു. എന്നെ ശരിക്കുള്ള പേര് അറിഞ്ഞാലും എല്ലാരും സെല്‍വ അണ്ണാ എന്നാണ് വിളിക്കാറെന്നും നടന് കൂട്ടിച്ചേര്‍ത്തു.ആ സ്നേഹം ഞാന്‍ മറക്കില്ലെന്നുംആ കഥാപാത്രത്തിന്റെ വിജയത്തിന് കാരണം വിനീത് ശ്രീനിവാസന് തരുന്ന കോണ്‍ഫിഡന്‍സ് ആണ്. ആള് കൂടെ ഉണ്ടെങ്കില്‍ നമ്മള് ജാപ്പനീസ് വരെ മണി മണി ആയി പറയുമെന്നും നടന് പറയുന്നു.
തന്റെ കണ്ണിനെയും മൂക്കുത്തിയേയും പറ്റി കോംപ്ലിമെന്റ് കിട്ടാറുണ്ടോ എന്ന ശ്രുതി രാമചന്ദ്രനോടുള്ള ചോദ്യത്തിന്, ഈയടുത്ത് ഒരു ഡയറക്ടര്‍ ചിത്രീകരണ ത്തിനിടെ ചിലര്‍ക്കൊക്കെ വലിയ കണ്ണ് ഒരു പ്രശ്നമാണെന്ന് പറഞ്ഞു ട്രോളിഎന്ന് നടി പങ്ക് വച്ചു.
സൂരജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീമതി ഉമ, രമേഷ് റെഡ്ഡി എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രാഗേഷ് നാരായണന് നിര്‍വ്വഹിക്കുന്നു. കന്നട സിനിമാ നിര്‍മ്മാതാവായ രമേഷ് റെഡ്ഡിയുടെ ഏഴാമത്തേതും മലയാളത്തിലെ ആദ്യ ചിത്രവുമാണിത്.