Latest News

കുടുമ കെട്ടി കൈയ്യില്‍ പച്ച കെട്ടിയ ലുക്ക് പുറത്തെത്തിയതിന് പിന്നാലെ വാലിബന്റെ ഗര്‍ജനവും മുഴങ്ങി; ലാലേട്ടന് പിറന്നാള്‍ ദിനത്തില്‍ മലൈക്കോട്ടൈ വാലിബന്റെ പുതിയ അപ്‌ഡേറ്റുകളും പുറത്ത്

Malayalilife
കുടുമ കെട്ടി കൈയ്യില്‍ പച്ച കെട്ടിയ ലുക്ക് പുറത്തെത്തിയതിന് പിന്നാലെ വാലിബന്റെ ഗര്‍ജനവും മുഴങ്ങി; ലാലേട്ടന് പിറന്നാള്‍ ദിനത്തില്‍ മലൈക്കോട്ടൈ വാലിബന്റെ പുതിയ അപ്‌ഡേറ്റുകളും പുറത്ത്

പ്രിയതാരമായ മോഹന്‍ലാലിന്റെ 63-ാം പിറന്നാള്‍ മലയാളികള്‍ ആഘോഷിച്ച വാര്‍ത്തകള്‍ക്ക് പിന്നാലെ വരാനിരിക്കുന്ന ചിത്രങ്ങളുടെ അണിയറ വിശേഷങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്. അക്കൂട്ടത്തില്‍ ആരാധകരെ ഏറ്റവും ആവേശത്തിലാഴ്ത്തിയത് ലിജോ പെല്ലിശ്ശേരി ചിത്രമായ മലൈക്കോട്ടൈ വാലിബനില്‍ നിന്നുള്ള് അപ്‌ഡേറ്റായിരുന്നു. ലിജോ- മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ പ്രൊമോ വീഡിയോയും വൈറലായി മാറുകയാണ്.

മലൈക്കോട്ടൈ വാലിബന്‍ എന്ന ചിത്രത്തിലെ നടന്റെ ലുക്കും ഇതിനോടൊപ്പം വൈറല്‍ ആകുകയാണ്.കുടുമ കെട്ടി, കയ്യില്‍ ടാറ്റു അടിച്ച് നില്‍ക്കുന്ന മോഹന്‍ലാലിനെ ചിത്രത്തില്‍ കാണാം. മലൈക്കോട്ടൈ വാലിബന്റെ നിര്‍മാതാവ് ആയ ഷിബു ബേബി ജോണ്‍ ആണ് മോഹന്‍ലാലിന് ആശംസ അറിയിച്ച് ഫോട്ടോ പങ്കുവച്ചത്. 'തലങ്ങള്‍ മാറിവന്ന ഒരു ആത്മബന്ധം. മോഹന്‍ലാലില്‍ തുടങ്ങി ലാലുവിലൂടെ വാലിബനില്‍ എത്തിനില്ക്കുന്നു. ഹാപ്പി ബര്‍ത്ത് ഡെ ലാലു', എന്നാണ് ഷിബു കുറിച്ചത്. പിന്നാലെ വിവിധ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ ചിത്രം പ്രത്യക്ഷപ്പെട്ടു. 

ലിജോ ജോസ് പെല്ലിശേരിയുമായി മോഹന്‍ലാല്‍ ആദ്യമായി ഒരുമിക്കുന്ന മലൈക്കോട്ടൈ വാലിബന്‍ ഗുസ്തിയുടെ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. ഒരു മിത്ത് പ്രമേയമാക്കി ഒരുങ്ങുന്ന പീരിയഡ് ഡ്രാമ എന്നു വിശേഷിപ്പിക്കുന്ന വാലിബന്റെ അവസാന ഷെഡ്യൂള്‍ ചെന്നൈയില്‍ പുരോഗമിക്കുകയാണ്.

ബോളിവുഡ് താരം സോണാലി കുല്‍കര്‍ണിയുടെ  മലയാള പ്രവേശനം കൂടിയാണ് ചിത്രം. വാലിബന്റെ റിലീസ് എപ്പോഴായിരിക്കുമെന്ന് അറിയിച്ചിട്ടില്ല. ലിജോയുടെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന സിനിമ എന്ന പ്രത്യേകതയും വാലിബനുണ്ട്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. 

മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. വസ്ത്രാലങ്കാരം റോണക്‌സ് സേവ്യര്‍ ആണ്. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരാടി, മണികണ്ഠന്‍ ആചാരി, രാജീവ് പിള്ള, ഡാനിഷ്, ഹരിപ്രശാന്ത് വര്‍മ, സുചിത്ര നായര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ വേഷമിടുന്നുണ്ട്.  ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ' നിര്‍മ്മാണ പങ്കാളികളാണ്. 

 

malaikottai vaaliban newlook and vedio

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES