Latest News

പുതിയ സിനിമ, പുതിയ വേഷം.. പുതിയ മുടി! ആന്റണിയുടെ സെറ്റില്‍ ജോയിന്‍ ചെയ്യാന്‍ ഒരുങ്ങുകയാണ്..''ജോഷി ചിത്രത്തിന്റെ വിശേഷം പങ്ക് വച്ച് കല്യാണി പ്രിയദര്‍ശന്‍ 

Malayalilife
 പുതിയ സിനിമ, പുതിയ വേഷം.. പുതിയ മുടി! ആന്റണിയുടെ സെറ്റില്‍ ജോയിന്‍ ചെയ്യാന്‍ ഒരുങ്ങുകയാണ്..''ജോഷി ചിത്രത്തിന്റെ വിശേഷം പങ്ക് വച്ച് കല്യാണി പ്രിയദര്‍ശന്‍ 

യുവനടിമാരില്‍ പ്രേക്ഷകര്‍ക്ക് ഏറെയടുപ്പമുള്ള താരമാണ് സംവിധായകനായ പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകളും തെന്നിന്ത്യന്‍ നായികയുമായ താരവുമായ  കല്യാണി പ്രിയദര്‍ശന്‍. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം എല്ലാ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളുമൊക്കെ താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ കല്യാണിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ഏെറ്റടുത്തിരിക്കുകയാണ്‌സോഷ്യല്‍ മീഡിയ.

ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആന്റണിയിലെ ലുക്കിലാണ് താരം തന്റെ ഫോട്ടോസ് പങ്കുവെച്ചിരിക്കുന്നത്.''പുതിയ സിനിമ, പുതിയ വേഷം.. പുതിയ മുടി! ആന്റണിയുടെ സെറ്റില്‍ ജോയിന്‍ ചെയ്യാന്‍ ഒരുങ്ങുകയാണ്..'', കല്യാണി ചിത്രങ്ങള്‍ക്ക് ഒപ്പം കുറിച്ചു. സ്റ്റൈലിഷ് ലുക്കിലായിരിക്കും കല്യാണി ആന്റണിയില്‍ അഭിനയിക്കുക എന്ന് ഗെറ്റപ്പിലൂടെ ആരാധകര്‍ക്ക് മനസ്സിലായി. 

കല്യാണിയെ കൂടാതെ ജോജു ജോര്‍ജ്, വിജയരാഘവന്‍, ചെമ്പന്‍ വിനോദ് ജോസ്, നൈലാ ഉഷ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ബന്ധങ്ങളുടെ കെട്ടുറപ്പും, ഫാമിലി സംഘര്‍ഷങ്ങളും കോര്‍ത്തിണക്കിയ ഫാമിലി ത്രില്ലറാണ് ഈ ചിത്രം.ഐന്‍സ്റ്റിന്‍ മീഡിയായുടെ ബാനറില്‍ ഐന്‍സ്റ്റിന്‍ സാക് പോള്‍ ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

അഖില്‍ അക്കിനേനിയുടെ നായികയായി ഹലോ എന്ന സിനിമയിലൂടെയായിരുന്നു കല്യാണിയുടെ നായികയായുള്ള അരങ്ങേറ്റം. തെലുങ്കില്‍ തന്നെയായിരുന്നു ആദ്യ മൂന്ന് സിനിമകളും. ഹീറോ എന്ന സിനിമയിലൂടെ കല്യാണി തമിഴിലും അരങ്ങേറിയ ശേഷമാണ് മലയാളത്തിലേക്ക് എത്തുന്നത്. ദുല്‍ഖറിന്റെ നായികയായി വരനെ ആവശ്യമുണ്ട് എന്ന സിനിമയിലാണ് ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്നത്.

തമിഴില്‍ സൂപ്പര്‍ഹിറ്റായ മാനാടിലും കല്യാണി നായികയായി. പിന്നീട് ഇങ്ങോട്ട് മലയാളത്തിലാണ് കല്യാണി കൂടുതല്‍ സിനിമകളും ചെയ്തിരിക്കുന്നത്. മരക്കാര്‍, ഹൃദയം, ബ്രോ ഡാഡി, തല്ലുമാല തുടങ്ങിയ സിനിമകളില്‍ കല്യാണി നായികയായി അഭിനയിച്ചിട്ടുണ്ട്. ശേഷം മെക്കിലെ ഫാത്തിമയാണ് കല്യാണിയുടെ അടുത്ത സിനിമ. 


 

kalayani priyadarshan in joshy movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES