Latest News

ബോളിവുഡിലേക്ക് വീണ്ടും ചുവടുവയ്ക്കാന്‍ ജ്യോതിക; നടി 20 വര്‍ഷത്തിന് ശേഷം അഭിനയിക്കുക അജയ് ദേവ് ഗണിനും മാധവനും ഒപ്പം

Malayalilife
ബോളിവുഡിലേക്ക് വീണ്ടും ചുവടുവയ്ക്കാന്‍ ജ്യോതിക; നടി 20 വര്‍ഷത്തിന് ശേഷം അഭിനയിക്കുക അജയ് ദേവ് ഗണിനും മാധവനും ഒപ്പം

ബോളിവുഡിലേയ്ക്ക് തിരികെയെത്താന്‍ നടി ജ്യോതിക. അജയ് ദേവ്ഗണ്‍, ആര്‍ മാധവന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന സൂപ്പര്‍ നാച്ചുറന്‍ ത്രില്ലറിലൂടെ മടങ്ങിവരവ് നടത്തുകയാണ് താരം. 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നടി ഹിന്ദി സിനിമയില്‍ അഭിനയിക്കുന്നത്. പനോരമ സ്റ്റുഡിയോസ് ആണ് നിര്‍മ്മാണം. ജൂണില്‍ ചിത്രീകരണം തുടങ്ങാനാണ് പദ്ധതി. സംവിധായകന്‍ ആരായിരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. മുംബൈ, ലണ്ടന്‍ എന്നിവിടങ്ങളാകും പ്രധാന ലൊക്കേഷന്‍.

1998 ല്‍ പുറത്തിറങ്ങിയ പ്രിയദര്‍ശന്റെ ഡോലി സജ കേ രഹ്ന എന്ന ചിത്രത്തിലൂടെയാണ് ജ്യോതിക അഭിനയരംഗത്തേക്ക് കടന്ന് വന്നത്. എന്നാല്‍ ഇതുവരെ രണ്ട് ഹിന്ദി സിനിമകളില്‍ മാത്രമാണ് ജ്യോതിക അഭിനയിച്ചിട്ടുള്ളത്. ഡോലി സജ കേ രഹ്ന പുറമെ ലിറ്റില്‍ ജോണ്‍ എന്ന തമിഴ് ചിത്രത്തിന്റെ ഹിന്ദി പതിപ്പായിരുന്നു ജ്യോതിക അഭിനയിച്ച മറ്റൊരു ചിത്രം. തുടര്‍ച്ചയായ ഹിറ്റുകളുമായി തെന്നിന്ത്യയില്‍ നിറഞ്ഞു നിന്ന ജ്യോതിക വിവാഹത്തോടെയാണ് ചെറിയ ഇടവേള എടുത്തത് . 2007 മുതല്‍ സിനിമയില്‍ നിന്ന് വിട്ടുനിന്ന ജ്യോതിക 2015 ല്‍ ഹൗ ഓള്‍ഡ് ആര്‍ യു എന്ന മലയാള ചിത്രത്തിന്റെ തമിഴ് റീമേക്കിലൂടെ ലാണ് വീണ്ടും സിനിമയില്‍ സജീവമായത്.

തുടര്‍ന്ന് പത്തിലധികം ചിത്രങ്ങളില്‍ വേഷമിട്ട ജ്യോതിക കാതല്‍ എന്ന മലയാള ചിത്രത്തിലും കേന്ദ്രകഥാപാത്രമായി എത്തുന്നുണ്ട്.ജ്യോതികയുടെ മൂന്നാമത്തെ മലയാള ചിത്രമാണ് കാതല്‍.മമ്മൂട്ടിയും ജ്യോതികയും ആദ്യമായാണ് ഒരുമിക്കുന്നത്.
 

jyothika in bollywood with ajay devagun

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES