നടന് ആന്റണി വര്‍ഗീസിനെതിരെയുള്ള പരാമര്‍ശത്തില്‍ ക്ഷമ പറഞ്ഞ് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. പറഞ്ഞതില്‍ കുറ്റബോധമുണ്ടെന്നും സത്യമാണോ എന്നു പോലും തനിക്കറിയാത്ത കാര്യമായിരുന്നു ആന്റണിയുടെ സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ട് പറഞ്ഞതെന്നും സംവിധായകന്‍ പറഞ്ഞു. റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ജൂഡിന്റെ പ്രതികരണം.
സത്യാവസ്ഥ തിരിച്ചറിയാതെയാണ് ആന്റണിയുടെ സഹോദരിയുടെ വിവാഹത്തെക്കുറിച്ച് പറഞ്ഞതെന്നും കുറ്റബോധമുണ്ടെന്നും താരം അറിയിച്ചു.'വായ്‌നാക്ക് കൊണ്ട് ഒരുപാട് ശത്രുക്കളെ ഞാന്‍ ഉണ്ടാക്കിയിട്ടുണ്ട്. മെനിഞ്ഞാന്ന് പാവം പെപ്പെയെക്കുറിച്ച് പറഞ്ഞതിന്റെ കുറ്റബോധത്തിലാണ് താനിരിക്കുന്നത്. പെങ്ങളുടെ കല്യാണം നടത്തിയത് സിനിമയില്‍ നിന്ന് അഡ്വാന്‍സ് വാങ്ങിച്ച കാശുകൊണ്ടാണെന്ന് പറഞ്ഞിരുന്നു. പക്ഷേ അത് സത്യമാണെന്ന് പോലും അറിയാത്ത കാര്യമായിരുന്നു. പറഞ്ഞ ടോണും മാറിപ്പോയി. പറഞ്ഞ കാര്യവും വേണ്ടായിരുന്നു.
പെപ്പെയുടെ ഫാമിലിയ്ക്കും പെങ്ങള്‍ക്കും ഒരുപാട് വിഷമം ആയിട്ടുണ്ടാകും അവരോട് മാപ്പ് പറയുകയാണ്. അത് പറയാന്‍ ഞാന്‍ അവരെ വിളിച്ചിരുന്നു. എന്നാല്‍ കിട്ടിയില്ല. ഞാന്‍ ആ നിര്‍മാതാവിന്റെ കാര്യം മാത്രമേ അപ്പോള്‍ ആലോചിച്ചിരുന്നുള്ളു. അദ്ദേഹവും ഭാര്യയും മകളുമൊക്കെ കരയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അതോര്‍ത്തപ്പോള്‍ പറഞ്ഞു പോയതാണ്. ളള്ളിലില്ലാത്ത ദേഷ്യമാണ് പുറത്തുവന്നത്. അത് ഭയങ്കര ചീപ്പായി പോയി'.
നിര്‍മാതാവിന്റെ കൈയില്‍ നിന്നും പണം വാങ്ങിയിട്ട് ചിത്രീകരണത്തിന് 18 ദിവസം മുന്‍പ് ആന്റണി പിന്മാറിയെന്നാണ് ജൂഡ് ആരോപിച്ചത്. മാത്രവുമല്ല മുന്‍കൂര്‍ തുക കൊണ്ടാണ് ആന്റണി വര്‍ഗീസ് സഹോദരിയുടെ വിവാഹം നടത്തിയതെന്നും ജൂഡ് പറഞ്ഞിരുന്നു. സിനിമയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് പ്രതികരണം നടത്തവേയായിരുന്നു പെപ്പെയ്‌ക്കെതിരെ സാമ്പത്തിക തട്ടിപ്പ് അടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ചത്.
തന്റെ അമ്മ ജൂഡ് ആന്റണിയ്ക്കെതിരെ കേസ് നല്‍കിയിട്ടുണ്ടെന്നും ഒരമ്മയ്ക്കും സഹിക്കാനാകാത്ത കാര്യമാണ് ജൂഡ് ആരോപിച്ചതെന്ന് ആന്റണി വര്‍ഗീസ് വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചിരുന്നു. തന്റെ കുടുംബത്തെ പ്രശ്‌നത്തിലേയ്ക്ക് വലിച്ചിഴച്ചതുകൊണ്ട് പ്രതികരിക്കുന്നതെന്നും താരം പറഞ്ഞു