Latest News

ഡോക്യുമെന്ററി  പ്രദര്‍ശനോദ്ഘാടന വേദിയില്‍ കുഴഞ്ഞ് വീണ സംവിധായകന്‍ മോഹന്റെ നില ഗുരുതരം; പ്രാര്‍ത്ഥനയോടെ ചലച്ചിത്രലോകം

Malayalilife
ഡോക്യുമെന്ററി  പ്രദര്‍ശനോദ്ഘാടന വേദിയില്‍ കുഴഞ്ഞ് വീണ സംവിധായകന്‍ മോഹന്റെ നില ഗുരുതരം; പ്രാര്‍ത്ഥനയോടെ ചലച്ചിത്രലോകം

ഡോക്യുമെന്ററി  പ്രദര്‍ശനോദ്ഘാടന വേദിയില്‍ കുഴഞ്ഞ് വീണ സംവിധായകന്‍ മോഹന്റെ നില ഗുരുതരമായി തുടരുന്നു. തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് കുഴഞ്ഞുവീണ മോഹന്‍ വെന്റിലേറ്ററിലാണ്. തിരുവനന്തപുരത്ത് ഒരു ചടങ്ങില്‍ പ്രസംഗം കഴിഞ്ഞ് തിരികെ ഇരിപ്പിടത്തിലേക്ക് എത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു.

ചലച്ചിത്ര അക്കാദമി നിര്‍മിച്ച് കെ ജയകുമാര്‍ സംവിധാനം ചെയ്ത എം കൃഷ്ണന്‍ നായര്‍-എ ലൈഫ് ഇന്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ്' ഡോക്യുമെന്ററിയുടെ പ്രദര്‍ശനോദ്ഘാടന വേദിയില്‍ വെച്ചായിരുന്നു സംഭവം.

തൈക്കാട് ഗണേശത്തില്‍ നടന്ന പ്രകാശനച്ചടങ്ങില്‍ പ്രസംഗം കഴിഞ്ഞ് തിരികെ കസേരയിലേക്ക് മടങ്ങിയ മോഹന് ദേഹാസ്വാസ്ഥ്യമുണ്ടായി. ഉടനെ ചലച്ചിത്ര അക്കാദമിയുടെ വാഹനത്തില്‍ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലച്ചോറില്‍ രക്തസ്രാവം കണ്ടെത്തിയതിനെ തുടര്‍ന്ന് രാത്രി തീവ്രപരിചരണ വിഭാഗത്തില്‍നിന്ന് വെന്റിലേറ്ററിലേക്ക് മാറ്റി.

ശാലിനി എന്റെ കൂട്ടുകാരി, വിടപറയും മുന്‍പേ, പക്ഷേ, ഇസബെല്ല, ഇടവേള തുടങ്ങി നിരവധി ചിത്രങ്ങളുടെ സംവിധായകനാണ് മോഹന്‍. അങ്ങനെ ഒരു അവധിക്കാലത്ത്, മുഖം, ശ്രുതി, ആലോലം വിടപറയും മുമ്പേ എന്നീ അഞ്ചു സിനിമകള്‍ക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്. ഇതിലെ ഇനിയും വരൂ, കഥയറിയാതെ എന്നിവയുടെ കഥയും അദ്ദേഹത്തിന്റെതാണ്. 


 

Read more topics: # മോഹന്‍
director mohan hospitalized

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES