Latest News

രണ്ട് മണിക്കൂര്‍ ഒന്ന് കണ്ണ് അടച്ചാല്‍ 25 ലക്ഷത്തിന്റെ കാര്‍ തരാം; തമിഴ് സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോഴുണ്ടായ കാസറ്റിങ് കൗച്ച് അനുഭവത്തെ കുറിച്ച് അഷിക അശോകന്‍

Malayalilife
 രണ്ട് മണിക്കൂര്‍ ഒന്ന് കണ്ണ് അടച്ചാല്‍ 25 ലക്ഷത്തിന്റെ കാര്‍ തരാം; തമിഴ് സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോഴുണ്ടായ കാസറ്റിങ് കൗച്ച് അനുഭവത്തെ കുറിച്ച് അഷിക അശോകന്‍

ന്‍സ്റ്റാഗ്രാമിലൂടെയും റിയാലിറ്റി ഷോകളിലൂടെ മലയാളികളുടെ മനം കവര്‍ന്ന താരമാണ് അഷിക അശോകന്‍. ഇപ്പോഴിതാ,കാസ്റ്റിങ് കൗച്ച് അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് നടി അഷിക. മിസ്സിങ് ഗേള്‍'എന്ന സിനിമയ്ക്കു ശേഷം ഒരു തമിഴ് ചിത്രത്തില്‍ അഭിനയിക്കാന്‍ പോയപ്പോഴുണ്ടായ അനുഭവമാണ് താരം പങ്കുവെച്ചത്. 

കാസ്റ്റിങ് കോര്‍ഡിനേറ്റര്‍ ആയി ചമഞ്ഞ് ഒപ്പം കൂടിയ വ്യക്തിയാണ് അഷികയെ തെറ്റായി സമീപിച്ചത്. രണ്ട് മണിക്കൂര്‍ കണ്ണടച്ചാല്‍ 25 ലക്ഷം രൂപയുടെ കാര്‍ വാങ്ങിത്തരാം എന്ന് വാഗ്‌നദാനം ചെയ്തു. താല്‍പര്യമില്ലെന്ന് പറഞ്ഞപ്പോള്‍ കയ്യില്‍ കയറി പിടിച്ചു ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നും നടി പറഞ്ഞു. അഷികയുടെ പുതിയ ചിത്രം'മിസ്സിങ് ഗേള്‍'എന്ന സിനിമയുടെ പ്രമോഷനിടെ സംസാരിക്കുകയായിരുന്നു താരം.

ഇന്റസ്ട്രിയില്‍ ഒരു തുടക്കകാരിയായി വരുമ്പോള്‍ ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടാവും. അത്തരം അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. മിസ്സിങ് ഗേള്‍ എന്ന ഈ സിനിമയ്ക്ക് ശേഷം എനിക്കൊരു തമിഴ് സിനിമ വന്നിരുന്നു. എന്നെ വിളിച്ച കാസ്റ്റിങ് കോര്‍ഡിനേറ്റര്‍ പറയുന്നത് സമാന്തയെ ഇന്റസ്ട്രിയിലേക്ക് കൊണ്ടുവന്നത് താനാണെന്നാണ്. പക്ഷെ ഇയാളെ ഇന്റസ്ട്രിയില്‍ ആര്‍ക്കും അറിയില്ല എന്നതാണ് സത്യം. അയാളുടെ പേര് വെളിപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല

സംവിധായകന്‍ എ സി മുഗില്‍ സര്‍ ആണെന്ന് പറഞ്ഞ് ഒരാളെ ഇയാള്‍ എനിക്കൊരു കോള്‍ തന്നിരുന്നു. ഇന്റസ്ട്രിയില്‍ എല്ലാവരുമായി നല്ല ബന്ധമആണ്, സംവിദായകന്‍ ലോകേഷ് കനകരാജിനെ കാണാന്‍ പോകുകയാണ് എന്നൊക്കെയാണ് ഇയാള്‍ ഫോണിലൂടെ പറയുന്നത്. അത്രയധികം അയാളെന്നെ കണ്‍വിന്‍സ് ചെയ്തു. എത്ര എജ്വുക്കേറ്റഡ് ആണ് എന്ന് പറഞ്ഞാലും ഒരു സെക്കന്റില്‍ നമ്മളും അത് വിശ്വസിച്ച് പോകും. ഞാന്‍ വിശ്വസിച്ചു. ഞാന്‍ ഷൂട്ടിന് പോയി.

പൊള്ളാച്ചിയിലായിരുന്നു സിനിമയുടെ ഷൂട്ടിങ്. ഷൂട്ട് തുടങ്ങി. ഹീറോയുടെ റൂമിലാണ് ഇയാള്‍ താമസിച്ചത്. രാത്രി ഒരു മണി, രണ്ട് മണിയൊക്കെ ആയാള്‍ ഇയാള് വന്ന് എന്റെ മുറിയുടെ ഡോറിന് വന്ന് തട്ടും. ഭയങ്കര ഇറിട്ടേറ്റിങ് ആയിരുന്നു അത്. സ്വയം ബൂസ്റ്റ് ചെയ്ത്, എന്തെങ്കിലും ഒക്കെ ആയി തീരാനുള്ള ശ്രമത്തിനിടയില്‍ ഇയാളുടെ ഈ ശല്യം മെന്റലി എനിക്ക് ടോര്‍ച്ചര്‍ തന്നു.

ഒരു ദിവസം കാരവാനില്‍ വന്നിരുന്നു, അഷിക ഒരു രണ്ട് മണിക്കൂര്‍ കണ്ണടച്ചു തന്നാല്‍ 25 ലക്ഷത്തിന്റെ കാര്‍ ഒരു മാസത്തിനകം ഞാന്‍ എത്തിക്കാം എന്ന്. ആ ഒരു നിമിഷം എങ്ങിനെ പ്രതികരിക്കണം എന്ന് അറിയില്ല. ദേഷ്യമല്ല, ഒരു തരം സഹതാപം ആണ് തോന്നുന്നത്. നല്ല ഒരടി കൊടുത്ത് ഇറങ്ങി വരാന്‍ എനിക്ക് അറിയാഞ്ഞിട്ടല്ല. അത്രയധികം പാഷനോടെയും ആഗ്രഹത്തോടെയും ആണ് ഒരു സിനിമ ചെയ്യാന്‍ വന്നിരിയ്ക്കുന്നത്.

ഇന്റസ്ട്രിയില്‍ ഉള്ള ആളുകള്‍ തന്നെ ഇങ്ങനെ പെരുമാറുമ്പോവാണ് കഷ്ടം. ഏറ്റവും വലിയ വൈരുധ്യം എന്താണെന്ന് വച്ചാല്‍, സിനിമയെ ആത്മാര്‍ത്ഥമായി ഇഷ്ടപ്പെടുന്ന, അതിന് വേണ്ടി മനസ്സും ശരീരവും അര്‍പ്പിച്ച ആരും ഇങ്ങനെ മോശമായി പെരുമാറില്ല. സിനിമയില്‍ എങ്ങും എത്താത്ത ലൊട്ട് ലൊടുക്ക് സാധനങ്ങളാണ് ഇത്രയും മോശമായി പെരുമാറുന്നത്. ആ ഉള്ളവര്‍ കാരണം ഇന്റസ്ട്രിയ്ക്ക് മൊത്തം ചീത്തപ്പേരാണ്.സിനിമ ഞാന്‍ നിവൃത്തികേട് കൊണ്ട് ചെയ്യുന്നതല്ല. പണത്തിനോ പ്രശസ്തിയ്ക്കോ വേണ്ടി ചെയ്യുന്നതല്ല. ഇത് എന്റെ സ്വപ്നമാണ്, പാഷനാണ്. എന്റെ അമ്മ എന്നെ ഇങ്ങനെ അല്ല എന്നെ വളര്‍ത്തിയത്. ഇത്തരം കാര്യം ഉള്‍കൊള്ളാന്‍ എനിക്ക് പ്രയാസം ഉണ്ട്. ദയവ് ചെയ്ത് എന്നോട് ഇത്തരം കാര്യം സംസാരിക്കരുത് എന്ന് പറഞ്ഞപ്പോള്‍ അയാള്‍ തിരിച്ച് പറഞ്ഞത്, 'ഇതൊക്കെ എന്ത് കുറച്ച് കഴിഞ്ഞ് മണ്ണിന് അടിയിലേക്ക് പോകുന്ന ശരീരമല്ലേ' എന്ന്.

എന്നിട്ടും അയാളുടെ ഉപദ്രവം തുടര്‍ന്നു. മെന്റലി ടോര്‍ച്ചര്‍ ചെയ്യുകയാണ്. ബുദ്ധിമുട്ട് സഹിക്കാന്‍ പറ്റാതെ അവിടെയുള്ള ഒന്ന് രണ്ട് അസിസ്റ്റന്റ് ഡയരക്ടേഴ്സിനോട് ഞാന്‍ ഇക്കാര്യം പറഞ്ഞിരുന്നു. അതിന് ശേഷം അവര്‍ എനിക്ക് കുറച്ച് സെക്യൂരിറ്റി തന്നു. സെക്കന്റ് ഷെഡ്യൂള്‍ ആയപ്പോഴേക്കും അയാള്‍ വന്നില്ല. ഷൂട്ടിങ് പാക്കപ് ആവുന്ന ദിവസം വന്നു. ലൊക്കേഷനില്‍ വച്ച് എന്നെ അധികാരത്തില്‍, അഷിക ഇവിടെ വരൂ എന്ന് പറഞ്ഞ് വിളിച്ചു. ഞാന്‍ മൈന്റ് ചെയിതില്ല.

ഒരു ഫോര്‍സ്റ്റാര്‍ ഹോട്ടലിലായിരുന്നു ഞങ്ങള്‍ക്ക് സ്റ്റേ. എല്ലാം പാക്ക് ചെയ്ത് പോകാന്‍ ഒരുങ്ങുകയായിരുന്നു ഞാന്‍. അപ്പുറത്തെ റൂമിലെ ആര്‍ട്ടിസ്റ്റിന്റെ മുറിയിലായിരുന്ന അയാള്‍ വീണ്ടും വന്ന് എന്നെ വിളിച്ചു. നീ എന്താ എന്നോട് മിണ്ടാത്തത് എന്ന് ചോദിച്ച് തട്ടിക്കയറി. കൈയ്യില്‍ കയറി പിടിച്ചപ്പോള്‍ ഞാന്‍ തല്ലി. അത് പ്രശ്നമായി, ആളുകള്‍ കൂടി, അയാളെ തല്ലി. പിന്നീട് അയാളെ ഞാന്‍ കണ്ടിട്ടില്ല. എനിക്ക് മെസേജും അയച്ചിട്ടില്ല- അഷിക പറഞ്ഞു.
 

ashika ashokan shares casting cauch

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES