Latest News

മിഷന്‍ അരിക്കൊമ്പന്‍ വെള്ളിത്തിരയിലേക്ക്; ഭൂമിയിലെ ഏറ്റവും ശക്തമായത് നീതിയാണ്' എന്ന ടാഗ് ലൈനോടെ പോസ്റ്റര്‍ പങ്ക് വച്ച സംവിധായകന്‍ സാജിദ് യഹിയ; നിര്‍മ്മാണം എന്‍ എം ബാദുഷ

Malayalilife
മിഷന്‍ അരിക്കൊമ്പന്‍ വെള്ളിത്തിരയിലേക്ക്; ഭൂമിയിലെ ഏറ്റവും ശക്തമായത് നീതിയാണ്' എന്ന ടാഗ് ലൈനോടെ പോസ്റ്റര്‍ പങ്ക് വച്ച സംവിധായകന്‍ സാജിദ് യഹിയ; നിര്‍മ്മാണം എന്‍ എം ബാദുഷ

കേരളക്കരയുടെ മനസ് കൈയ്യിലെടുത്ത അരിക്കൊമ്പന്റെ കഥ സിനിമയാകുന്നു. സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്ററും പങ്കുവെച്ചിട്ടുണ്ട്. 'ഭൂമിയിലെ ഏറ്റവും ശക്തമായത് നീതിയാണ്' എന്ന ടാഗ് ലൈനും പോസ്റ്റിറിലുണ്ട്. എന്‍ എം ബാദുഷയാണ് നിര്‍മ്മാണം. സിനിമയുടെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചിട്ടുണ്ട് എന്നും തിരക്കഥയും ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞിട്ടുണ്ടെന്നും സാജിദ് അറിയിച്ചു.

ഇടി, മോഹന്‍ലാല്‍ തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്ത ആളാണ് സാജിദ്. ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സിന്റെയും ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗാനരചയിതാവ് എന്ന നിലയില്‍ ശ്രദ്ധേയനായ സുഹൈല്‍ എം കോയ ആണ് അരിക്കൊമ്പന്‍ സിനിമയുടെ കഥ ഒരുക്കുന്നത്. 'The most powerful force on earth Is JUSTICE' എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന ടാഗ് ലൈന്‍.

കേരളത്തില്‍ ഇന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന അരിക്കൊമ്പന്റെ ജീവിതം സിനിമയാക്കുമ്പോള്‍ ആകാംക്ഷയിലാണ് പ്രേക്ഷകര്‍. അരിക്കൊമ്പനെ വാസ സ്ഥലത്തു നിന്ന് മാറ്റിയതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഇന്നും ചര്‍ച്ചകള്‍ നടത്തുകയാണ്. ചിന്നക്കനാലില്‍ നിന്ന് പിടികൂടി പെരിയാര്‍ വനത്തിലേക്ക് മാറ്റിയ അരിക്കൊമ്പന് സോഷ്യല്‍ മീഡിയയില്‍ ഒരു കൂട്ടം ആളുകള്‍ സൂപ്പര്‍ താര പരിവേഷമാണ് നല്‍കുന്നത്.

അരിക്കൊമ്പന്റെ പിന്നിലെ അണിയറപ്രവര്‍ത്തകര്‍ ഷാരോണ്‍ ശ്രീനിവാസ്, പ്രിയദര്‍ശിനി,അമല്‍ മനോജ്, പ്രകാശ് അലക്‌സ് , വിമല്‍ നാസര്‍, നിഹാല്‍ സാദിഖ്, അനീസ് നാടോടി, നരസിംഹ സ്വാമി, വിജിത്, ആസിഫ് കുറ്റിപ്പുറം, അബു വളയംകുളം, മാഗ്ഗുഫിന്‍ എന്നിവരാണ്. പി ആര്‍ ഓ പ്രതീഷ് ശേഖര്‍.

 

arikomban becomes a movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES