Latest News

നടി അപൂര്‍വ്വ ബോസ് വിവാഹിതയാകുന്നു; വിവാഹ നിശ്ചയ ചിത്രങ്ങള്‍ പങ്ക് വച്ച് നടി; മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെ എത്തിയ നടിയുടെ വിവാഹം ഏറെ നാളെത്തെ പ്രണയത്തിനൊടുവില്‍

Malayalilife
നടി അപൂര്‍വ്വ ബോസ് വിവാഹിതയാകുന്നു; വിവാഹ നിശ്ചയ ചിത്രങ്ങള്‍ പങ്ക് വച്ച് നടി; മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെ എത്തിയ നടിയുടെ വിവാഹം ഏറെ നാളെത്തെ പ്രണയത്തിനൊടുവില്‍

വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്‌സ് ക്ലബ് സിനിമയിലൂടെ മലയാള സിനിയിലേക്കെത്തിയ നടി അപൂര്‍വ്വ ബോസ് വിവാഹിതയാകുന്നു. നീണ്ട നാളത്തെ പ്രണയത്തിനൊടുവില്‍ സുഹൃത്ത് ധിമന്‍ തലപത്ര അപൂര്‍വ്വയെ പ്രൊപ്പോസ് ചെയ്യുകയായിരുന്നു. ആലപ്പുഴയില്‍ സ്വകാര്യ ബീച്ച് റിസോര്‍ട്ടില്‍ വെച്ചായിരുന്നു എന്‍ഗേജ്‌മെന്റ്. ചിത്രങ്ങള്‍ നടി തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവക്കുകയും ചെയ്തു.

ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. വിവാഹ നിശ്ചയ ചിത്രങ്ങള്‍ പങ്കുവച്ചതിന് പിന്നാലെ നിരവധി താരങ്ങളും ആരാധകരും അപൂര്‍വ്വയ്ക്ക് ആശംസയറിയിച്ചെത്തി. അഹാന കൃഷ്ണ, അര്‍ച്ചന കവി, അന്ന ബെന്‍, അപര്‍ണ ബാലമുരളി തുടങ്ങിയവരാണ് ആശംസയറിയിച്ചെത്തിയത്.

സിനിമയില്‍ നിന്നും വിട്ട് യുണൈറ്റഡ് നേഷന്‍സ് എന്‍വിയോണ്‍മെന്റ് പ്രോഗ്രാം കമ്മ്യൂണിക്കേഷന്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുകയാണ് അപൂര്‍വ്വ ഇപ്പോള്‍. ഇന്റര്‍നാഷണല്‍ ലോയില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയാണ് യുണൈറ്റഡ് നേഷന്‍സില്‍ ജോലിയ്ക്ക് പ്രവേശിച്ചത്. ജോലിസംബന്ധമായി സ്വിറ്റ്‌സര്‍ലാന്റിലെ ജനീവയിലാണ് അപൂര്‍വ്വ ഇപ്പോള്‍. കൊച്ചി സ്വദേശിയാണ് അപൂര്‍വ്വ. മലര്‍വാടി ആര്‍ട്‌സ് ക്ലബ്, പ്രണയം, പകിട, ഹേയ് ജൂഡ്, തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Apoorva Bose (@apoorvabose07)

 

apoorva bose gets engaged

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES