Latest News

പ്രദര്‍ശന സമയം തോന്നിയത് പോലെയാക്കുമ്പോള്‍ മാനസികമായി ഞങ്ങള്‍ തളരുകയാണ്;  ജാനകി ജാനേയും സിനിമ തന്നെയാണ്; ഷോ ടൈം പലയിടങ്ങളില്‍ നിന്ന് മാറ്റിയ നടപടിയില്‍ തിയേറ്ററുടമകള്‍ക്ക് തുറന്ന കത്തുമായി അനീഷ് ഉപാസന; എല്ലാവരും അധ്വാനിക്കുന്നവരാണെന്ന് പോസ്റ്റുമായി ജൂഡ് ആന്റണിയും

Malayalilife
 പ്രദര്‍ശന സമയം തോന്നിയത് പോലെയാക്കുമ്പോള്‍ മാനസികമായി ഞങ്ങള്‍ തളരുകയാണ്;  ജാനകി ജാനേയും സിനിമ തന്നെയാണ്; ഷോ ടൈം പലയിടങ്ങളില്‍ നിന്ന് മാറ്റിയ നടപടിയില്‍ തിയേറ്ററുടമകള്‍ക്ക് തുറന്ന കത്തുമായി അനീഷ് ഉപാസന; എല്ലാവരും അധ്വാനിക്കുന്നവരാണെന്ന് പോസ്റ്റുമായി ജൂഡ് ആന്റണിയും

തിയേറ്ററുകള്‍ വന്‍ വിജയം നേടിക്കൊണ്ടിരിക്കുകയാണ് ജൂഡ് ആന്റണി സംവിധാനം ചെയ്ത 2018 എന്ന സിനിമ. മലയാളികള്‍ നേരിട്ട മഹാപ്രളയത്തിന്റെ ദൃശ്യവത്ക്കരണമാണ് ഈ സിനിമ. മെയ് 5ന് റിലീസ് ചെയ്ത ചിത്രം ഇപ്പോഴും തിയേറ്ററുകള്‍ നിറഞ്ഞാണ് പ്രദര്‍ശനം തുടരുന്നത്. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് ആഗോളതലത്തില്‍ 100 കോടി കളക്ഷന്‍ നേടി പല റെക്കോര്‍ഡുകളും തകര്‍ക്കുകയാണ് 2018. 

എന്നാല്‍ 2018ന് വേണ്ടി മറ്റ് ചിത്രങ്ങളുടെ പ്രദര്‍ശന സമയങ്ങള്‍ തിയേറ്ററുകാര്‍ തോന്നിയതുപോലെ മാറ്റുന്നുവെന്ന പരാതിയുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ അനീഷ് ഉപാസന

സംവിധായകന്റെ കുറിപ്പ് ഇങ്ങനെ: 


''അന്റോജോസെഫിനും ജൂഡ് ആന്റണിക്കും വേണു കുന്നപ്പള്ളിക്കും തീയറ്റര്‍ ഉടമകള്‍ക്കുമായി 
ഒരു തുറന്ന കത്ത് 

ഞാന്‍ സംവിധാനം ചെയ്ത ജാനകി ജാനേയും കൂടെ സുധി മാഡിസ്സന്‍ സംവിധാനം ചെയ്ത നെയ്മര്‍ എന്ന സിനിമയും ഷഹദ് സംവിധാനം ചെയ്ത അനുരാഗവും തീയറ്ററുകളില്‍ റിലീസായ വിവരം അറിഞ്ഞ് കാണുമല്ലോ..

2018 ഏത് സമയത്ത് കൊണ്ടുപോയി ഇട്ടാലും മലയാളികള്‍ ഇടിച്ച് കയറിവരും എന്നുള്ളത് എന്നെപോലെ തന്നെ നിങ്ങള്‍ക്കുമറിയാം.

ജാനകി ജാനെയുടെ ഷോ ടൈം പലയിടങ്ങളില്‍ നിന്ന് മാറ്റുകയും ശേഷം ഉച്ചയ്ക്ക് 1.30 പോലുള്ള സമയങ്ങളില്‍ ഒന്നില്‍ കൂടുതല്‍ ഷോസ് തരുകയും( working days) ചെയ്യുന്ന തീയറ്ററുകാരുടെ രീതികള്‍ വളരെ വിഷമം ഉണ്ടാക്കുന്നതാണ്..

എല്ലാവര്‍ക്കും 2018 എടുക്കാന്‍ പറ്റില്ല..തീയറ്ററുകള്‍ ഉണര്‍ന്നത് 2018 വന്നത് കൊണ്ട് തന്നെയാണ്. .സംശയമില്ല..
അത് കൊണ്ട് നമ്മുടെ സിനിമയുടെ ഷോ ടൈം ദിനം പ്രതി ചേഞ്ച് ചെയ്യുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല..
ഉച്ചയ്യ്ക്ക് ഒന്നരയ്ക്കായാലും പുലര്‍ച്ചെ 5.30ക്ക് ആയാലും നട്ടപാതിരാ 12 മണിക്കായാലും 2018 ഓടും..പക്ഷേ ജാനകി ജാനേ പോലുള്ള കൊച്ചു കുടുംബ ചിത്രങ്ങള്‍ തീയറ്ററില്‍ നിറയണമെങ്കില്‍ 1st ഷോയും 2nd ഷോയും വേണം..ദയവ് ചെയ്ത് സഹകരിക്കണം..

2018 സിനിമ എടുത്ത് മാറ്റാനല്ല പറയുന്നത്..
ഞങ്ങള്‍ക്ക് കൂടി സിനിമ പ്രദര്‍ശിപ്പിക്കാന്‍ ഒരിടം തരാനാണ്..
പലവാതിലുകളില്‍ മുട്ടിയിട്ടും സാധ്യമല്ലാത്തത് കൊണ്ട് മാത്രമാണ് ഈ തുറന്ന്  കത്തെഴുതുന്നത്..

പ്രേക്ഷക അഭിപ്രായമുള്ള സിനിമയായിട്ട് പോലും പ്രദര്‍ശന സമയം തോന്നിയത് പോലെയാക്കുമ്പോള്‍ മാനസികമായി ഞങ്ങള്‍ തളരുകയാണ്..

ഇത് നിങ്ങളെപ്പോലുള്ളവരെക്കൊണ്ട് മാത്രം സാധിക്കുന്നകാര്യമാണ്
മലയാള സിനിമയെ ഉയരങ്ങളിലേക്കെത്തിച്ച നിങ്ങളെക്കൊണ്ട് മാത്രം..

ജാനകി ജാനേയും സിനിമ തന്നെയാണ് ...
ഇനി വരാന്‍ പോകുന്നതും കൊച്ച് സിനിമകളാണ് 
2018 ഉം സിനിമയാണ് 

എല്ലാം ഒന്നാണ് 
മലയാള സിനിമ. .!
മലയാളികളുടെ സിനിമ..!

ആരും 2018 ഓളം എത്തില്ലായിരിക്കും..
എന്നാലും ഞങ്ങള്‍ക്കൊപ്പവും ഒന്ന് നിന്ന് കൂടെ...

അനീഷ് ഉപാസന


ഇതിന് മറുപടിയുമായായി ജൂഡ് രംഗത്തെത്തി

എല്ലാ സിനിമകളും തീയേറ്ററില്‍ പോയി തന്നെ കാണണം എന്നാഗ്രഹിക്കുന്ന സാധാരണ പ്രേക്ഷകനാണ് ഞാനും. അനീഷ് ഉപാസന ചേട്ടന്റെ തുറന്ന കത്ത് വായിച്ചു . അനുരാഗവും , ജാനകി ജാനെയും നെയ്മറും ഉഗ്രന്‍ സിനിമകളാണ് . എല്ലാവരും അധ്വാനിക്കുന്നവരാണ് . തീയേറ്ററുകളില്‍ ഷോ ടൈം തീരുമാനിക്കുന്നത് അവരാണ് .

അതിനുള്ള അവകാശവും അവര്‍ക്കുണ്ട് . ജനങ്ങള്‍ വരട്ടെ , സിനിമകള്‍ കാണട്ടെ , മലയാള സിനിമ വിജയിക്കട്ടെ . നമ്മള്‍ ഒന്നല്ലേ ? ഒന്നിച്ചു സന്തോഷിക്കാം . സ്നേഹം മാത്രം- ജൂഡ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു

 

aniesh upasana wrote an open letter

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES