Latest News

മാസ്റ്റര്‍ വിനായകന്‍ മുഖ്യ കഥാപാത്രം; അക്കുവിന്റെ പടച്ചോന്‍ ' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

Malayalilife
 മാസ്റ്റര്‍ വിനായകന്‍ മുഖ്യ കഥാപാത്രം; അക്കുവിന്റെ പടച്ചോന്‍ ' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ദാദാ ഫാല്‍ക്കെ ഫിലിം ഫെസ്റ്റിവലില്‍ ഓണറബിള്‍ ജൂറി മെന്‍ഷന്‍ അടക്കം നിരവധി അംഗീകാരങ്ങള്‍ നേടിയ മുരുകന്‍ മേലേരി സംവിധാനം ചെയ്ത പരിസ്ഥിതി ചിത്രമായ 'അക്കുവിന്റെ പടച്ചോന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, കര്‍ഷകന്‍ പത്മശ്രീ ചെറുവയല്‍ രാമന്‍,സംഗീത  സംവിധായകന്‍ ഔസേപ്പച്ചന്‍, നടന്‍ ശിവജി ഗുരുവായൂര്‍ എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു. ചിത്രത്തിലെ മുഖ്യകഥാപാത്രമായ അക്കുവിനെ അവതരിപ്പിക്കുന്നത് മാസ്റ്റര്‍ വിനായകാണ്.  

മാമുക്കോയ, ശിവജി ഗുരുവായൂര്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. പ്രകൃതിയോട് എങ്ങനെ ഇണങ്ങി ജീവിക്കണം, മതസൗഹാര്‍ദവും പ്രകൃതി സംരക്ഷണവും എങ്ങനെ ഇഴചേര്‍ന്നിരിക്കുന്നു  എന്ന് ഓര്‍മ്മപ്പെടുത്തുന്നതാണ്  ചിത്രത്തിന്റെ പ്രമേയം.
വിനായകാനന്ദ സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം സിജോ കെ ജോസ് നിര്‍വ്വഹിക്കുന്നു. സംഗീതസംവിധായകന്‍ ഔസേപ്പച്ചനാണ് പശ്ചാത്തലസംഗീതം ഒരുക്കിയിട്ടുള്ളത്.

ജയകുമാര്‍ ചെങ്ങമനാട്,അഷ്‌റഫ് പാലപ്പെട്ടി എന്നിവരുടെ വരികള്‍ക്ക്  നടേഷ് ശങ്കര്‍,സുരേഷ് പേട്ട, ജോയ് മാധവന്‍ എന്നിവര്‍സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നു. എഡിറ്റര്‍-ജോമോന്‍ സിറിയക്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- റാഫി തിരൂര്‍,ആര്‍ട്ട്-ഗ്ലാറ്റന്‍ പീറ്റര്‍ ,മേക്കപ്പ്-  എയര്‍പോര്‍ട്ട് ബാബു,കോസ്റ്റ്യൂംസ്-അബ്ബാസ് പാണവള്ളി, കളറിസ്റ്റ്-അലക്‌സ് വര്‍ഗീസ് (തപസി), സൗണ്ട് ഡിസൈനര്‍ ബിജു യൂണിറ്റി,
ഡിടിഎസ് മിക്‌സിംഗ്-
ജിയോ പയസ്, ഷൈജു എം എം,സ്റ്റില്‍സ്-
അബിദ് കുറ്റിപ്പുറം,
ഡിസൈന്‍-ആഷ്ലി ലിയോഫില്‍,
ജൂണ്‍ അഞ്ചിന് 'അക്കുവിന്റെ പടച്ചോന്‍ 'പ്രദര്‍ശനത്തിനെത്തുന്നു. പി ആര്‍ ഒ- എ എസ് ദിനേശ്.

akkuvinte padachon poster

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES