Latest News

അജയ് വാസുദേവ് ചിത്രത്തില്‍ ഉണ്ണിമുകുന്ദന്‍ നായകന്‍; സംവിധാനത്തിന് പുറമേ നിര്‍മ്മാതാവിന്റെ റോളിലും തിളങ്ങാന്‍ താരം

Malayalilife
അജയ് വാസുദേവ് ചിത്രത്തില്‍ ഉണ്ണിമുകുന്ദന്‍ നായകന്‍; സംവിധാനത്തിന് പുറമേ നിര്‍മ്മാതാവിന്റെ റോളിലും തിളങ്ങാന്‍ താരം

നിരവധി മാസ് സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകന്‍ അജയ് വാസുദേവ് സിനിമാ നിര്‍മാണ രംഗത്തേക്ക് കടക്കുന്നു. 'പ്രൊഡക്ഷന്‍ നമ്പര്‍ 1' എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ഹൃസ്വചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ കര്‍മ്മവും കൊച്ചിയില്‍ നടന്നു. നവാഗതനായ ഷെഫിന്‍ സുല്‍ഫിക്കര്‍ ആണ് ഹൃസ്വചിത്രം സംവിധാനം ചെയ്യുന്നത്. 

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അജയ് വാസുദേവിന്റെസംവിധാന സഹായിയായി പ്രവര്‍ത്തിച്ചു വരികയാണ് ഷെഫിന്‍ സുല്‍ഫിക്കര്‍. അജയ് വാസുദേവ്, ആസിഫ് എം.എ., സുസിന ആസിഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

എന്നാല്‍ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഉണ്ണിമുകുന്ദന്‍ നായകന്‍. ചിത്രീകരണം ഉടന്‍ ആരംഭിക്കും. ഗോകുലം ഗോപാലനാണ് നിര്‍മ്മാണം. ചിത്രത്തിന്റെ ടൈറ്റില്‍ അണിയറ പ്രവര്‍ത്തകര്‍ ഉടന്‍ പുറത്തുവിടും. ഇതാദ്യമായാണ് അജയ് വാസുദേവിന്റെ ചിത്രത്തില്‍ ഉണ്ണിമുകുന്ദന്‍ നായകനാവുന്നത്. അജയ് വാസുദേവ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം മാസ്റ്റര്‍പീസില്‍ പൊലീസ് വേഷത്തില്‍ ഉണ്ണി മുകുന്ദന്‍ എത്തിയിരുന്നു. 

അജയ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ രാജാധിരാജയില്‍ ഗാനരംഗത്തും പ്രത്യക്ഷപ്പെട്ടിരുന്നു. കുഞ്ചാക്കോ ബോബന്‍, രജിഷ വിജയന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ പകലും പാതിരാവും ആണ് അജയ് വാസുദേവ് സംവിധാനം ചെയ്ത അവസാന ചിത്രം. ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് പകലും പാതിരാവും നിര്‍മ്മിച്ചത്. അതേസമയം വന്‍ വിജയം നേടിയ മാളികപ്പുറം ആണ് ഉണ്ണി മുകുന്ദന്‍ നായകനായി അവസാനം റിലീസ് ചെയ്ത ചിത്രം. ഉണ്ണിമുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ വിജയം നേടിയ ചിത്രമാണ് മാളികപ്പുറം. അയ്യപ്പന്‍ ഭക്തനായ അയ്യപ്പദാസ് എന്ന പൊലീസുകാരന്റെ വേഷമാണ് അവതരിപ്പിച്ചത്.

ajay vasuden begins production

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES