മലയാളത്തില്‍ വ്യത്യസ്തമായ ഗാനങ്ങളിലൂടെ ശ്രദ്ധ നേടിയ ഗായികയാണ് അഭയ ഹിരണ്മയി. ഗായികയെന്നതില് അപ്പുറം അഭയ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നത് വിവാദങ്ങളുടെ പേരിലാണ്. ഗോപി സുന്ദറുമായുള്ള ലിവിങ് റിലേഷന്‍ഷിപ്പിലും പിന്നീട് അമൃതയും ഗോപിസുന്ദറുമായുള്ള വിവാഹ വാര്‍ത്തയും ഒക്കെ ്അഭയെയും വാര്‍ത്തകളില്‍ നിറച്ചിരുന്നു. ഇപ്പോള്‍ ഇതിനെല്ലാം മറുപടി നല്‍കിയിരിക്കുകയാണ് ഗായിക. അടുത്തിടെ നല്കിയ അഭിമുഖത്തിലാണ് അഭയ വിവാദങ്ങളോട് പ്രതകരിച്ചതും നിലപാട് വ്യക്തമാക്കിയതും.
ഗോപി സുന്ദറായിരുന്നു അഭയയിലെ പാട്ടുകാരിയെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയത്. അദ്ദേഹത്തെ കണ്ടുമുട്ടിയതാണ് ജീവിതത്തില്‍ വഴിത്തിരിവായി മാറിയതെന്നും അഭയ വ്യക്തമാക്കി. താന്‍ സംഗീതമേഖലയിലേക്ക് വരുന്നതില്‍ കുടുംബത്തിലുള്ളവര്‍ക്ക് തുടക്കത്തില്‍ അത്ര താല്പര്യമുണ്ടായിരുന്നില്ലെന്നും അതിന് പിന്നിലെ കാരണത്തെക്കുറിച്ചുമെല്ലാം അഭയ തുറന്നുപറഞ്ഞു.
തനിക്ക് ഒരു ഇമേജ് ആരുടെ മുന്നിലും ബില്‍ഡ് ചെയ്യേണ്ട കാര്യമില്ല. ചിലപ്പോഴൊക്കെ പ്രതികരിക്കാന്‍ തോന്നുമ്പോള്‍ പ്രതികരിക്കും. അതല്ലെങ്കില്‍ അതിന്റെ വഴിക്ക് വിടും. എന്തുചെയ്തുവാലും ആളുകള്‍ ജഡ്ജ് ചെയ്യുന്നത് ഏതെങ്കിലും ഒരുതരത്തില്‍ ആയിരിക്കും എന്ന് മനസ്സിലായി.
തനിക്ക് എന്തും ചെയ്യുവാനുള്ള സ്വാതന്ത്ര്യം ഉണ്ട്. സൈബര്‍ ബുള്ളിയിങ്ങിന് ഇപ്പോഴും കുറവൊന്നുമില്ല. അത് എന്തെങ്കിലും ആവട്ടെ. ഇതൊക്കെ ആലോചിച്ചല്ല ഓരോ പോസ്റ്റ് ഇടുന്നത്. തന്റെ താല്പര്യത്തിന് അനുസരിച്ചാണ് കാര്യങ്ങള്‍ ചെയ്യുന്നത്. കഴുത്തിറക്കമുള്ള ബ്ലൗസ് ഇടാന്‍ തോന്നിയാല്‍ താന്‍ അത് ചെയ്യും.കാല് കാണിക്കണം എന്ന് തോന്നിയാല്‍ അത് ചെയ്യും. അത് തന്റെ തീരുമാനമാണ്. തന്നെ വിമര്‍ശിക്കാന്‍ അവര്‍ സമയം കണ്ടെത്തുന്നു എങ്കില്‍ അത് അവരുടെ വിഷയം.
തന്റെ പ്രൊഫൈലില്‍ എന്തിന് നെഗറ്റീവ് കമന്റിട്ടു എന്ന് താന്‍ ആരെയും ചോദ്യം ചെയ്യാറില്ല. അത് അവരുടെ സ്വാതന്ത്ര്യം ആണ് എന്ന് മനസ്സിലാക്കിയിട്ടുണ്ട്. എന്നാല്‍ അതേ സ്വാതന്ത്ര്യം തനിക്കുണ്ട് എന്ന് അവര്‍ മനസ്സിലാക്കിയിട്ടില്ല എന്നും അഭയ പറയുന്നു.
സോഷ്യല്‍മീഡിയയിലെ നെഗറ്റീവ് കമന്റുകളില്‍ ഞാനത്ര ശ്രദ്ധ കൊടുക്കാറില്ല. എനിക്കൊപ്പം വീട്ടുകാരും സുഹൃത്തുക്കളുമെല്ലാമുണ്ട്. വിമര്‍ശനങ്ങളില്‍ ഞാന്‍ ശ്രദ്ധ കൊടുത്താലല്ലേ എനിക്ക് അറ്റാക്കിംഗായി തോന്നൂ. ചില മാധ്യമങ്ങള്‍ എന്നെ വിളിച്ച് അഭയ സൈബര്‍ ബുള്ളിയിംഗിന് ഇരയായിക്കൊണ്ടിരിക്കുകയല്ലേ, അഭയയ്ക്ക് എന്താണ് തോന്നുന്നതെന്ന് ചോദിച്ചിരുന്നു. ഞാന്‍ നന്നായി ഫുഡ് കഴിക്കുന്നുണ്ട്. എനിക്ക് അങ്ങനെയൊരു തോന്നല്‍ വരികയാണെങ്കില്‍ ഞാന്‍ നിങ്ങളോട് അങ്ങോട്ടേക്ക് വിളിക്കാം. നമ്മള് ശ്രദ്ധ കൊടുക്കുന്ന സ്ഥലത്താണ് നമ്മള് ഇരയാക്കപ്പെടുന്നത് എനിക്ക് തോന്നുന്നുണ്ട്.
ഞാനെന്റെ സോഷ്യല്‍മീഡിയയില്‍ ഇന്നേവരെ പറയാത്ത കാര്യങ്ങളെക്കുറിച്ച് കുറേയാളുകള്‍ ഫേക്ക് ന്യൂസ് കൊടുക്കുന്നുണ്ട്. ഇന്നേവരെ ഞാന്‍ അതേക്കുറിച്ച് പറഞ്ഞിട്ടില്ല. എനിക്ക് പ്രതികരിക്കണം എന്ന് തോന്നിയാല്‍ യൂട്യൂബ് ചാനലുകളിലൂടെയോ എന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളിലൂടയോ ആയി ഞാനത് പറയും. എഴുതാനുള്ള കഴിവും എനിക്കുണ്ടെന്നും അഭയ പറയുന്നു.
എന്റെ വാക്കുകള്‍ നിങ്ങളായിട്ട് തിരിച്ചിട്ടും മറിച്ചിട്ടും കൊടുത്താല്‍ അതെന്റെ വാക്കുകളാവണമെന്നില്ല. മക്കളേ നീയെന്തിനാണ് ഇങ്ങനെ പറയണത്, പ്രതികരിക്കുന്നതെന്ന് മുത്തശ്ശി വരെ ചോദിച്ചിട്ടുണ്ട്. ഇതൊക്കെ കണ്ട് ഇവരൊക്കെ ഡിസ്റ്റേര്ബ്ഡാവുന്നുണ്ട്. ഞാനങ്ങനെ പറഞ്ഞിട്ടില്ല, അതൊക്കെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നയാളാണ് ഞാനെന്നും അഭയ പറയുന്നു.