ഈ വര്‍ഷത്തെ രണ്ടാമത്തെ വലിയ ഹിറ്റായി മാറി കേരള സ്റ്റോറി. റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രം 200 കോടി ക്ലബ്ബില്‍ ഇടം നേടിയിരിക്കുകയാണ് ചിത്രം. രാജ്യത്തുടനീളം സിനിമ വന്‍ ഹിറ്റായി മുന്നേറുകയാണെന്ന് നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് വ്യക്തമാക്കി. മെയ് അഞ്ചിന് റിലീസ് ചെയ്ത ചിത്രം ദിവസങ്ങള്‍ക്കുള്ളിലാണ് 100 കോടി ക്ലബ്ബിലെത്തിയത്.
സിനിമ റിലീസിനെത്തിയ രണ്ടാമത്തെ ഞായറാഴ്ച മാത്രം ചിത്രം നേടിയത് 23 കോടി രൂപയാണ്. ഇതുവരെ നേടിയ ഏറ്റവും വലിയ തുകയാണിത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റായി മാറുകയാണ് ചിത്രം.പഠാന് ശേഷം ഈ വര്‍ഷം ബോളിവുഡില്‍ തിളക്കമാര്‍ന്ന ചിത്രം കൈവരിക്കുന്ന രണ്ടാമത്തെ ബോളിവുഡ് ചിത്രമാണിത്.
വെള്ളിയാഴ്ച 6.60 കോടി, ശനിയാഴ്ച 9.15 കോടി, ഞായറാഴ്ച 11.50 കോടി എന്നിങ്ങനെയാണ് ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷന്‍. 17 ദിവസം കൊണ്ട് ലോകമെമ്പാടുമായി ചിത്രത്തിന്റെ മൊത്തം കളക്ഷന്‍ 250 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. ഇത് രണ്‍ബീര്‍ കപൂര്‍-ശ്രദ്ധാ കപൂര്‍ അഭിനയിച്ച തു ജൂതി മെയ്ന്‍ മക്കാറിന്റെ ലൈഫ് ടൈം കളക്ഷനെയും പിന്നിലാക്കിയിരിക്കുകയാണ്. 223 കോടി രൂപയാണ് തു ജൂതി മെയ്ന്‍ മക്കാറിന്റെ കളക്ഷന്‍.
കേരള സ്റ്റോറിയെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്കിടയില്‍, പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് രാം ഗോപാല്‍ വര്‍മ്മ അടുത്തിടെ ചിത്രത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ''സിനിമയുടെ തകര്‍പ്പന്‍ വിജയത്തില്‍ മരണതുല്യമായ നിശബ്ദത'' ആണ് ബോളിവുഡിലെന്നായിരുന്നു രാം ഗോപാല്‍ വര്‍മ്മ വിമര്‍ശിച്ചത്. എല്ലാ സ്റ്റോറി ഡിസ്കഷന് റൂമിലും കോര്‍പ്പറേറ്റ് ഹൗസിലും നിഗൂഢമായ മൂടല്‍മഞ്ഞ് പോലെ ചിത്രം ബോളിവുഡിനെ വേട്ടയാടുമെന്നും രാം ഗോപാല്‍ വര്‍മ്മ കൂട്ടിച്ചേര്‍ത്തു.
മറ്റുള്ളവരോടും നമ്മോടും കള്ളം പറയുന്നതില്‍ നമ്മള് വളരെ സുഖം അനുഭവിക്കുന്നു. എന്നാല്‍ ആരെങ്കിലും മുന്നോട്ട് വന്ന് സത്യം കാണിക്കുമ്പോള്‍ നമ്മള് ഞെട്ടിപ്പോകും. കേരളസ്റ്റോറിയുടെ വിജയം ബോളീവുഡില്‍ മരണതുല്യമായ നിശബ്ദത പടര്‍ത്തിയിരിക്കുന്നു,എന്നായിരുന്നു രാം ഗോപാല്‍ വര്‍മ്മയുടെ ട്വീറ്റ്.
അതേസമയം, പശ്ചിമ ബംഗാളില്‍ 'ദി കേരള സ്റ്റോറി' എന്ന സിനിമയുടെ വിലക്ക് സുപ്രീം കോടതി നീക്കിയിട്ടും കൊല്‍ക്കത്തയിലെ ഒരു തിയേറ്ററിലും ചിത്രം പ്രദര്‍ശിപ്പിച്ചില്ലെന്ന കാര്യവും ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ ഞായറാഴ്ച വെളിപ്പെടുത്തി.