Latest News

മോഹന്‍ലാലിനെ  വെറുക്കാന്‍ ഇതുവരെ ഒരു കാരണം ഉണ്ടായിട്ടില്ല; താനും മോഹന്‍ലാലും ഒന്നിച്ചുള്ള ചിത്രത്തിനായി പലരും ശ്രമിക്കുന്നുണ്ട്; വീനിതിനും ആഗ്രഹം ഉണ്ട്; ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് എന്ന് പറഞ്ഞ് പറ്റിച്ച ചാനല്‍ ഇപ്പോഴും പണം തരാനുണ്ട്; ശ്രീനിവാസന്‍ വീണ്ടും മനസ് തുറക്കുമ്പോള്‍

Malayalilife
മോഹന്‍ലാലിനെ  വെറുക്കാന്‍ ഇതുവരെ ഒരു കാരണം ഉണ്ടായിട്ടില്ല; താനും മോഹന്‍ലാലും ഒന്നിച്ചുള്ള ചിത്രത്തിനായി പലരും ശ്രമിക്കുന്നുണ്ട്; വീനിതിനും ആഗ്രഹം ഉണ്ട്; ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് എന്ന് പറഞ്ഞ് പറ്റിച്ച ചാനല്‍ ഇപ്പോഴും പണം തരാനുണ്ട്; ശ്രീനിവാസന്‍ വീണ്ടും മനസ് തുറക്കുമ്പോള്‍

മോഹന്‍ലാലിനോടൊപ്പം സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് നടന്‍ ശ്രീനിവാസന്‍. പലരും ഇതിനായി ശ്രമിക്കുന്നുണ്ടെന്നും ഇനി വരാന്‍ പോകുന്ന മോഹന്‍ലാല്‍ ചിത്രം വന്‍ വിജയമായിരിക്കട്ടെയെന്നും ശ്രീനിവാസന്‍ പറഞ്ഞു.

'മോഹന്‍ലാലിനോടൊപ്പം സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ട്. ഞങ്ങള്‍ ഒന്നിച്ചെത്തുന്ന സിനിമക്കായി എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ട്. പ്രിയദര്‍ശന് പ്ലാനുണ്ട്. സത്യന്‍ അന്തിക്കാടിനും ഇഷ്ടമാണ്. വിനീതും അങ്ങനെയൊരു ചിത്രം ആഗ്രഹിക്കുന്നുണ്ട്. ചിലപ്പോള്‍ അതായിരിക്കും ആദ്യം നടക്കുക'- ശ്രീനിവാസന്‍ പറഞ്ഞു.

മോഹന്‍ലാലിനെ ഇഷ്ടമാണ്. അദ്ദേഹത്തെ വെറുക്കാന്‍ ഇതുവരെ ഒരു കാരണം ഉണ്ടായിട്ടില്ല. ഞാന്‍ ഒന്നും ഒളിപ്പിച്ചുവെക്കുന്ന ആളല്ല നടന്‍ കൂട്ടിച്ചേര്‍ത്തു. ഇനി വാരാന്‍ പോകുന്ന മോഹന്‍ലാലിന്റെ ചിത്രം വന്‍ വിജയമായിരിക്കട്ടെ. അതായിരിക്കട്ടെ പിറന്നാള്‍ സമ്മാനം- മൂവി വേള്‍ഡ് മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

50000 രൂപ അവാര്‍ഡ് നല്‍കാമെന്ന് പറഞ്ഞ ചാനലുകാര്‍ തന്നെ പറ്റിച്ചെന്നും ശ്രീനിവാസന്‍ പങ്ക് വച്ചു.ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് നല്‍കിയതിന് ശേഷം തനിക്ക് പണം ലഭിച്ചില്ലെന്നും അഞ്ച് വര്‍ഷമായി പറ്റിച്ചുകൊണ്ടിരിക്കു കയാണെന്നുമാണ് അദ്ദേഹം പറയുന്നത്.

ഞാന്‍ തൃശ്ശൂരില്‍ സ്‌ക്രിപ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നതിനിടയില്‍ അവാര്‍ഡുണ്ടെന്ന് പറഞ്ഞു. എനിക്ക് വരാന്‍ പറ്റില്ല, ഞാന്‍ ഒരു ജോലി ചെയ്തുകൊണ്ടിരിക്കുകയാണ് എന്ന് പറഞ്ഞു. അവാര്‍ഡുണ്ട്, 50000 രൂപയാണ് എന്ന് പറഞ്ഞ് കുറെ നിര്‍ബന്ധിച്ചു. ആളെ പേഴ്സണലായി അറിയാവുന്നത് കൊണ്ട് ഞാന്‍ വരാമെന്ന് പറഞ്ഞു' എന്നാണ് ശ്രീനിവാസന്‍ പറയുന്നത്. അങ്കമാലിയില്‍ വച്ചായിരുന്നു പരിപാടി. അങ്ങനെ താന്‍ അവിടെ എത്തി. എന്തോ ലൈഫ് ടൈം അച്ചീവ്മെന്റ് എന്ന് പറഞ്ഞ് ഭയങ്കര പേരുള്ള അവാര്‍ഡാണ്, കേട്ടാല്‍ ഞെട്ടി പോകും

50000 രൂപയുടെ ഒരു കവര്‍ തന്നു. ചേട്ടാ അതൊരു ഫേക്ക് സാധനമാണ് തന്നത്. പൈസ തരുന്നുണ്ട് ഒന്ന് അക്കൗണ്ട് നമ്പര്‍ അയച്ചു തരണേ എന്ന് പറഞ്ഞുവെന്നും അത് പ്രകാരം ഞാന്‍ അക്കൗണ്ട് നമ്പര്‍ അയച്ചു കൊടുത്തുവെന്നുമാണ് ശ്രീനിവാസന്‍ പറയുന്നത്. അതിനു ശേഷം ഇതേ കള്ളന്‍ ക്ലോസ് ചെയ്ത ഒരു ചെക്കും ആധാര്‍ കാര്‍ഡും വേണമെന്ന് ആവശ്യപ്പെട്ടുവെന്നും ശ്രീനിവാസന്‍ പറയുന്നുണ്ട്.തനിക്ക് നാഷ്ണല്‍ അവാര്‍ഡ് കിട്ടിയിട്ടുണ്ട്. അതിനും പൈസ ഉണ്ടായിരുന്നു. അവര്‍ അന്ന് അക്കൗണ്ട് നമ്പര്‍ ചോദിച്ച് പൈസ അയക്കുകയാണ് ചെയ്തത്. കേന്ദ്രസര്‍ക്കാരിന് പോലും ആവശ്യമില്ലാത്ത സാധനങ്ങളാണ് ഇവര്‍ ആവശ്യപ്പെടുന്നതെന്ന് ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു

നേരത്തെ മാസങ്ങള്‍ക്ക് മുമ്പ് നല്‍കിയ ഒരു അഭിമുഖത്തില്‍ മോഹന്‍ലാലിനെതിരെ ശ്രീനിവാസന്‍ രംഗത്ത് എത്തിയിരുന്നു. ഇത് വിമര്‍ശനങ്ങള്‍ക്കും ഇടയാക്കുകയുണ്ടായി. മോഹന്‍ലാലുമായി അത്ര നല്ല ബന്ധത്തിലല്ലെന്നും അദ്ദേഹത്തിന്റെ കാപട്യം നിരവധി തവണ തുറന്നുപറഞ്ഞിട്ടുണ്ടെന്നുമായിരുന്നു ശ്രീനിവാസന്‍ പറഞ്ഞത്. ഇത് വലയ വിമര്‍ശനം സൃഷ്ടിച്ചിരുന്നു.

Sreenivasan about mohanlal with new film

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES