ബോളിവുഡ് പ്രേക്ഷകരുടെ പ്രിയതാരമാണ് പ്രിയങ്ക ചോപ്ര. നിക്ക് ജൊനാസുമായുള്ള പ്രണയം തുടങ്ങുന്നതിന് മുമ്പ് തനിക്കുണ്ടായിരുന്ന ബന്ധങ്ങളെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നടിയിപ്പോള്‍. തന്റെ മുന്‍ കാമുകന്മാരെല്ലാം മികച്ചവരാണെന്നും മനോഹരമായ വ്യക്തിത്വങ്ങളാണെന്നും പ്രിയങ്ക പറയുന്നു. അലക്സ് കൂപ്പറിന്റെ പോഡ്കാസ്റ്റ് ഷോയിലായിരുന്നു പ്രിയങ്കയുടെ വെളിപ്പെടുത്തല്‍.
ബന്ധങ്ങളില്‍ നിന്ന് ബന്ധങ്ങളിലേക്കായിരുന്നു എന്റെ യാത്ര. കൂടെ അഭിനയിച്ച നടന്മാരുമായി പലപ്പോഴും ഞാന്‍ ഡേറ്റിംഗ് നടത്തും. ബന്ധങ്ങള്‍ എങ്ങനെ ആയിരിക്കണം എന്നതില്‍ ഒരു ഐഡിയ വേണമെന്ന് പിന്നീട് എനിക്ക് തോന്നി. ജീവിതത്തിലേക്ക് കടന്നുവന്ന ആളുകളെയെല്ലാം ആ ഐഡിയയ്ക്കുള്ളില് നിറുത്താന്‍ ഞാന്‍ ശ്രമിച്ചു. ഞാന്‍ ഡേറ്റ് ചെയ്ത വ്യക്തികളെല്ലാം മികച്ചവരാണ്.
ഞങ്ങള്‍ തമ്മിലുള്ള ബന്ധം മോശമായിട്ടാകാം അവസാനിച്ചത്. പക്ഷേ എന്റെ ജീവിതത്തിലുണ്ടായ കാമുകന്മാരോട് ഇപ്പോഴും ഇഷ്ടമാണ്. ആ പ്രണയകാലങ്ങള്‍ മനോഹരമായിരുന്നു. പ്രിയങ്കയുടെ വാക്കുകള്‍.കരിയറില്‍ നിരവധി നടന്മാര്ക്കൊപ്പം പ്രിയങ്കയുടെ പേര് ചേര്‍ത്തിട്ടുണ്ട്. നടന്മാരായ ഷാഹിദ് കപൂര്‍, ഫര്മാന് ബാവ്ജെ എന്നിവര്‍ പ്രധാനികളാണ്. ഫര്‍മാനും പ്രിയങ്കയും വിവാഹിതരാവാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു.