വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ലൈവി'ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. വ്യാജ വാര്‍ത്തകള്‍ ഒരു സ്ത്രീയുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു, അതിനെതിരെയുള്ള അവരുടെ പോരാട്ടമാണ് ചിത്രം പറയുന്നത്. ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ലൈവിന്റെ ട്രെയിലര്‍ ശ്രദ്ധ നേടുകയാണ്.
സൗബിന്‍ ഷാഹിര്‍, മംമ്ത മോഹന്‍ദാസ്, ഷൈന്‍ ടോം ചാക്കോ, പ്രിയ വാരിയര്‍ എന്നിവര്‍ പ്രധാന റോളിലെത്തുന്ന ചിത്രം ചാനല്‍ ലോകവുമായി ബന്ധപ്പെട്ട സസ്‌പെന്‍സ് ത്രില്ലറാണ്. എസ്.സുരേഷ്ബാബുവിന്റെതാണ് തിരക്കഥ.ഫിലിംസ് 24ന്റെ ബാനറില്‍ ദര്‍പ്പണ്‍ ബംഗേജ, നിതിന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം വിതരണം ചെയ്യുന്നത്.
ഛായാഗ്രഹണം - നിഖില്‍ എസ് പ്രവീണ്‍. ചിത്രസംയോജകന്‍ - സുനില്‍ എസ് പിള്ള, സംഗീത സംവിധായകന്‍ - അല്‍ഫോണ്‍സ് ജോസഫ്.