Latest News

ഈ പുഴ കായലിലേക്ക് ആണെങ്കില്‍ ജാനകി ഈ ഉണ്ണിക്ക് ഉള്ളതാ...ജാനകി ജാനേ..' ട്രെയിലര്‍ മോഹന്‍ലാല്‍ പ്രകാശനം ചെയ്തു

Malayalilife
ഈ പുഴ കായലിലേക്ക് ആണെങ്കില്‍ ജാനകി ഈ ഉണ്ണിക്ക് ഉള്ളതാ...ജാനകി ജാനേ..' ട്രെയിലര്‍ മോഹന്‍ലാല്‍ പ്രകാശനം ചെയ്തു

വ്യ നായര്‍, സൈജു കുറുപ്പ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ജാനകി ജാനേയുടെ ട്രെയിലര്‍ പുറത്തുവിട്ടു. വളരെ രസകരമായ ട്രെയിലറാണ് പുറത്തുവിട്ടിരിക്കുന്നത്. ഫാമിലി എന്റര്‍ടെയ്‌നറാകും ചിത്രമെന്നാണ് ട്രെയിലറില്‍ നിന്ന് ലഭിക്കുന്ന സൂചന. മെയ് 12ന് ജാനകി ജാനേ തിയേറ്ററുകളില്‍ എത്തും. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് ജാനകി ജാനേ. 

അനീഷ് ഉപാസന തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍  മോഹന്‍ലാലിന്റെ ഒഫീഷ്യല്‍ പേജിലൂടെയാണ് പുറത്തുവിട്ടത്.പി.വി.ഗംഗാധരന്‍ അവതരിപ്പിക്കുന്ന ഈ ചിത്രം എസ്. ക്യൂബ് ഫാലിംസിന്റെ ബാനറില്‍ ഷെനുഗാഷെഗ്‌നാ , ഷെര്‍ഗ എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. പ്രസ് ജീവനക്കാരിയായ ജാനകിയുടേയും സബ്ബ് കോണ്‍ട്രാക്ടര്‍ ഉണ്ണി മുകുന്ദന്റെയും കുടുംബ ജീവിതത്തിലെ രമ്പാകരമായ മുഹൂര്‍ത്തങ്ങളിലൂടെ ഈ ചിത്രത്തെ അവതരിപിക്കുന്നത്. 

നവ്യാനായരും സൈജുക്കുറുപ്പുമാണ് ഈ കഥാപാത്രങ്ങളെ പ്രതിനിധീകരിക്കുന്നത്.ഷറഫ്ദീന്‍, ജോണി ആന്റെണി, കോട്ടയം നസീര്‍, അനാര്‍ക്കലി , ജയിംസ് ഏല്യാ, പ്രമോദ് വെളിയനാട്, സ്മിനു സിജോ, ജോര്‍ജ് കോര, അഞ്ജലി സത്യനാഥ്, ശൈലജ കൊട്ടാരക്കരം സതി പ്രേംജി, അന്‍വര്‍ ഷെരീഫ്, വിദ്യാവിജയകുമാര്‍ എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിലണി നിരക്കുന്നു.

ഗാനങ്ങള്‍ - എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ - സംഗീതം - കൈലാസ് മേനോന്‍. സംഗീതം - പശ്ചാത്തല സംഗീതം - സിബി മാത്യൂ അലക്‌സ് ഛായാഗ്രഹണം - ശ്യാമ പ്രകാശ് - എം.എസ്.എഡിറ്റിംഗ് - നൗഫല്‍ അബ്ദുള്ള .കലാസംവിധാനം - ജ്യോതിഷ് ശങ്കര്‍.കോ-റൈറ്റേഴ്‌സ് - അനില്‍ നാരായണന്‍ - രോഹന്‍ രാജ്ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ് രഘുരാമ വര്‍മ്മഎക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ - രത്തീന ലൈന്‍ പ്രൊഡ്യൂസര്‍ - ഹാരിസ് ദേശം. പിആര്‍ഒവാഴൂര്‍ ജോസ്. മെയ് പന്ത്രണ്ടിന് കല്‍പ്പ കാ ഫിലിംസ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.

Janaki Jaane Official Trailer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES