Latest News

ഗോള്‍ഡന്‍ ഗ്‌ളോബ് പുരസ്‌കാര വേദിയില്‍ ഇന്ത്യക്ക് അഭിമാന നിമിഷം;ആര്‍ ആര്‍ആര്‍ ചിത്രത്തിലെ നാട്ടു നാട്ടു ഗാനത്തിന് ബെസ്റ്റ് ഒറിജിനല്‍ സോംഗ്  പുരസ്‌കാരം 

Malayalilife
 ഗോള്‍ഡന്‍ ഗ്‌ളോബ് പുരസ്‌കാര വേദിയില്‍ ഇന്ത്യക്ക് അഭിമാന നിമിഷം;ആര്‍ ആര്‍ആര്‍ ചിത്രത്തിലെ നാട്ടു നാട്ടു ഗാനത്തിന് ബെസ്റ്റ് ഒറിജിനല്‍ സോംഗ്  പുരസ്‌കാരം 

ലോകപ്രശസ്തമായ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌ക്കാരവേദിയില്‍ ചരിത്രമെഴുതി ഇന്ത്യന്‍ സിനിമ. എസ് എസ് രാജമൗലിയുടെ RRR സിനിമയിലെ 'നാട്ടു നാട്ടു' ഏറ്റവും മികച്ച ഗാനത്തിനുള്ള 2023ലെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌ക്കാരം നേടി. പ്രശസ്ത സംഗീതസംവിധായകന്‍ എം എം കീരവാണിയാണ് ആര്‍ആര്‍ആറിലെ നാട്ടു നാട്ടു എന്ന് തുടങ്ങുന്ന ഗാനം ഒരുക്കിയത്.

പതിനാല് വര്‍ഷത്തിന് ശേഷം ആണ് ഗോള്‍ഡന്‍ ഗ്‌ളോബ് പുരസ്‌കാരം ഇന്ത്യയിലെത്തുന്നത്.കാലിഫോര്‍ണിയയിലെ ലോസ് ആഞ്ചലസില്‍ നടക്കുന്ന 80ാമത് ഗോള്‍ഡന്‍ ഗ്‌ളോബ് പുരസ്‌കാര ചടങ്ങില്‍ ബെസ്റ്റ് ഒറിജിനല്‍ സോംഗിനുള്ള പുരസ്‌കാരം എം എം കീരവാണി ഏറ്റുവാങ്ങി. കീരവാണിയുടെ മകന്‍ കാല ഭൈരവ, രാഹുല്‍ സിപ്‌ളിംഗുഞ്ച് എന്നിവര്‍ ചേര്‍ന്നായിരുന്നു നാട്ടു നാട്ടു എന്ന സൂപ്പര്‍ഹിറ്റ് പാട്ടുപാടിയത്.

2009ല്‍ സ്‌ളം ടോഗ് മില്യണര്‍ എന്ന ചിത്രത്തിലൂടെ എ ആര്‍ റഹ്മാനായിരുന്നു ഗോള്‍ഡന്‍ ഗ്‌ളോബ് പുരസ്‌കാരം ഇതിനുമുന്‍പ് ഇന്ത്യയില്‍ എത്തിച്ചത്. എന്നാല്‍ പൂര്‍ണമായും പ്രാദേശിക ഭാഷയിലുള്ള ഇന്ത്യന്‍ സിനിമയ്ക്ക് ഗോള്‍ഡന്‍ ഗ്‌ളോബ് ലഭിക്കുന്നത് ആര്‍ ആര്‍ ആറിലൂടെയാണ്. പ്രശസ്ത ഗായകരായ ടെയ്ലര്‍ സ്വിഫ്റ്റ്, ലേഡി ഗാഗ തുടങ്ങിയവരോട് മത്സരിച്ചാണ് കീരവാണി പുരസ്‌കാരം നേടിയത്.

മികച്ച അന്യഭാഷാ ചിത്രത്തിന്റെ വിഭാഗത്തിലും ആര്‍ ആര്‍ ആര്‍ ഗോള്‍ഡന്‍ ഗ്‌ളോബ് പുരസ്‌കാരത്തിനായി മത്സരിച്ചിരുന്നു. ജര്‍മ്മനിയുടെ ഓള്‍ ക്വയറ്റ് ഓണ്‍ ദി വെസ്റ്റേണ്‍ ഫ്രണ്ട്, അര്‍ജന്റീനയുടെ അര്‍ജന്റീന 1985, ബെല്‍ജിയത്തിന്റെ ക്ലോസ്, ദക്ഷിണ കൊറിയയുടെ ഡിസിഷന്‍ ടു ലീവ് എന്നിവയ്ക്കെതിരെയാണ് ആര്‍ ആര്‍ ആര്‍ മത്സരം നേരിടുന്നത്.

ഗോള്‍ഡന്‍ ഗ്ലോബില്‍ മികച്ച സഹനടനുള്ള പുരസ്‌കാരം എവരിതിങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ് എന്ന സിനിമയിലെ അഭിനയത്തിന് കീ ഹുയ് ഹ്വാന്‍ നേടി. ഏഞ്ചല ബാസെറ്റ് ആണ് മികച്ച സഹനടി. ബ്ലാക്ക് പാന്തര്‍: വക്കാണ്ട ഫോറെവര്‍ എന്ന സിനിമയിലെ അഭിനയമാണ് ഏഞ്ചലയെ പുരസ്‌കാരത്തിനര്‍ഹയാക്കിയത്.

 ആഗോളതലത്തില്‍ 1,200 കോടി രൂപയിലധികം കളക്ഷന്‍ നേടിയ RRR, ന്യൂയോര്‍ക്ക് ഫിലിം ക്രിട്ടിക്സ് സര്‍ക്കിളില്‍ മികച്ച സംവിധായകനുള്ളത് ഉള്‍പ്പടെ നിരവധി അന്താരാഷ്ട്ര പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുണ്ട്. RRRന് വിവിധ വിഭാഗങ്ങളില്‍ ഓസ്‌ക്കാര്‍ നോമിനേഷനായി സമര്‍പ്പിച്ചിട്ടുണ്ട്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by RRR Movie (@rrrmovie)

Read more topics: # എസ് രാജമൗലി
Golden Globes 2023 SS Rajamoulis RRR wins best

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES