മകൾക്ക് ഒപ്പം അവധി ആഘോഷമാക്കി നടൻ ‌ പൃഥ്വി രാജ്; ചിത്രം പകര്‍ത്തി ഭാര്യ സുപ്രിയ

Malayalilife
മകൾക്ക് ഒപ്പം  അവധി ആഘോഷമാക്കി നടൻ ‌ പൃഥ്വി രാജ്; ചിത്രം പകര്‍ത്തി ഭാര്യ  സുപ്രിയ

ടന്‍ പൃഥ്വിരാജും ഭാര്യ സുപ്രിയയും മകള്‍ അലംകൃതയും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. പൃഥ്വിക്ക് കൊടുക്കുന്ന പരിഗണന പ്രേക്ഷകര്‍ ഭാര്യയ്ക്കും മകള്‍ക്കും നല്‍കാറുണ്ട്. മാധ്യമപ്രവര്‍ത്തകയായ സുപ്രിയ താരത്തിന്റെ ജീവിതത്തിലേക്ക് വന്നതിന് പിന്നാലെ ഉയര്‍ച്ചയുടെ കാലമായിരുന്നു പൃഥ്വിക്ക്. സിനിമ മേഖലയില്‍ പോലും താരത്തിനൊപ്പം നില്‍ക്കാന്‍ സുപ്രിയ എന്ന ഭാര്യയ്ക്ക് കഴിഞ്ഞു. സോഷ്യല്‍ മിഡിയയില്‍ സജീവമായ സുപ്രിയ പൃഥ്വിരാജിനൊപ്പമുളള വിശേഷങ്ങളും അലംകൃതയുടെ വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. എന്നാൽ ഇപ്പോൾ സുപ്രിയക്കും മകൾക്കും ഒപ്പം മാലിദ്വീപില്‍ അവധി ആഘോഷിക്കുകയാണ് താരം. 

അല്ലിയും ഡാഡയും കടലില്‍ കുളിക്കുമ്‌ബോള്‍ കരയില്‍ നിന്ന് സൂര്യാസ്തമനത്തിന്റെ ചിത്രം പകര്‍ത്തുകയാണ് സുപ്രിയ.  അല്ലി ഒരിക്കല്‍ ഓണ്‍ലൈന്‍ ക്ലാസ് ക്ലാസിലെ കൂട്ടുകാര്‍ക്കും അധ്യാപകര്‍ക്കും മാലിദ്വീപിലെ ചിത്രങ്ങള്‍ കാണിച്ചുകൊടുക്കാന്‍ അറ്റന്‍ഡ് ചെയ്തിരുന്നുവെന്നാണ് സുപ്രിയ പറയുന്നത്.സുപ്രിയയുടെ മറുപടി  വെക്കേഷന്‍ ആഘോഷത്തിനിടയില്‍ അല്ലിക്ക് ഓണ്‍ലൈന്‍ ക്ലാസ് മിസ്സാവുന്നുണ്ടോ എന്ന ചോദ്യത്തിനായിരുന്നു . അവള്‍ നല്ല ത്രില്ലിലാണ്. താനെവിടെയാണെന്ന് സുഹൃത്തുക്കളേയും ടീച്ചേഴ്സിനേയും കാണിക്കുന്നതിന് മാത്രമായാണ് അവള്‍ ക്ലാസ് അറ്റന്‍ഡ് ചെയ്തതെന്നായിരുന്നു സുപ്രിയ നല്‍കിയ മറുപടി. 

സുപ്രിയും പൃഥ്വിയും മകളുടെ മുഖം വളരെ ചുരുക്കം അവസരങ്ങളില്‍ മാത്രമേ  കാണിച്ചുകൊണ്ടുള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കാറുള്ളൂ. അതില്‍ ഒന്ന് അല്ലിയുടെ പിറന്നാള്‍ ദിനമാണ്. അല്ലിയുടെ ജന്മദിനം സെപ്റ്റംബര്‍ എട്ടിനാണ്. അല്ലിക്ക് ആശംസകള്‍ നേര്‍ന്ന് ഇക്കഴിഞ്ഞ ജന്മദിനത്തില്‍  മനോഹരമായൊരു കുറിപ്പായിരുന്നു പൃഥ്വി പങ്കിട്ടത്. എന്റെ സൂര്യപ്രകാശത്തിനു ജന്മദിനാശംസകള്‍, നീ ഇത്ര പെട്ടന്ന് വളരരുതെന്ന് എന്നിലെ ഒരു ഭാഗം ആഗ്രഹിക്കുന്നു. പക്ഷേ, എന്നിലെ മറ്റൊരു ഭാഗം നിന്റെ വളര്‍ച്ചയെ ആകാംക്ഷയോടെ നോക്കികാണുന്നു! നീ ആശ്ചര്യങ്ങള്‍ നിറഞ്ഞവളായി തുടരുമെന്നും ഇപ്പോഴത്തെ പോലെ ലോകത്തെ സ്‌നേഹിക്കുന്നത് ഒരിക്കലും അവസാനിപ്പിക്കില്ലെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു! ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു മകളേഎന്നായിരുന്നു പൃഥ്വി സമൂഹമാധ്യമങ്ങളിലൂടെ കുറിച്ചത്.

Actress prithviraj and family trip at Maldives

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES