എന്‌റെ എല്ലാമെല്ലാം ആയവള്‍ക്ക് പിറന്നാള്‍ ആശംസകള്‍; ഭാര്യ പ്രിയയുടെ പിറന്നാൾ ആഘോഷചിത്രം പങ്കുവച്ച് നടൻ കുഞ്ചാക്കോ ബോബൻ

Malayalilife
topbanner
 എന്‌റെ എല്ലാമെല്ലാം ആയവള്‍ക്ക് പിറന്നാള്‍ ആശംസകള്‍; ഭാര്യ പ്രിയയുടെ പിറന്നാൾ ആഘോഷചിത്രം പങ്കുവച്ച്  നടൻ കുഞ്ചാക്കോ ബോബൻ

ലയാള സിനിമ പ്രേമികളുടെ പ്രിയ ചോക്ലേറ്റ് ഹീറോ ആണ് കുഞ്ചാക്കോ ബോബൻ. 1997-ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ മലയാളം സിനിമ പ്രേമികളുടെ മനസ്സിൽ ഇടം നേടാൻ താരത്തിന് സാധിക്കുകയും ചെയ്തു. തുടർന്ന് നിരവധി ചിത്രങ്ങളാണ് താരത്തെ തേടി മലയാള സിനിമ മേഖലയിൽ നിന്നും എത്തിയത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇപ്പോൾ പ്രിയയുടെ ജന്മദിനാഘോഷ ചിത്രങ്ങൾ പങ്കുവച്ച് എത്തിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ താരം.

 ചാക്കോച്ചന്‍ പങ്കുവച്ച പിറന്നാൾ ആഘോഷ  ചിത്രത്തിനൊപ്പം എന്‌റെ എല്ലാമെല്ലാം ആയവള്‍ക്ക് പിറന്നാള്‍ ആശംസകള്‍ എന്നാണ് കുറിച്ചത്. ചിത്രത്തില്‍ ഇരുവർക്കും ഒപ്പം മകൻ  ഇസഹാക്കും ഉണ്ട്. അതേസമയം  പ്രിയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കുഞ്ചാക്കോ ബോബന്‌റെ പോസ്റ്റിന് പിന്നാലെ ആരാധകരും സഹതാരങ്ങളുമെല്ലാം രംഗത്ത്  എത്തിയിരുന്നു.  ചാക്കോച്ചന്‌റെതായി വിഷുവിന് മുന്നോടിയായി നായാട്ട്, നിഴല്‍ എന്നീ ചിത്രങ്ങളാണ് പുറത്തിറങ്ങിയത്.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം എത്ര തിരക്കുകൾ ഉണ്ടായിരുന്നാലും ഭാര്യ പ്രിയയുടെയും മകന്‍ ഇസഹാക്കിന്‌റെയും ചിത്രങ്ങളും വീഡിയോകളും എല്ലാം ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. നിരവധി ചികിത്സകള്‍ക്കും കണ്ണീരിനും നേര്‍ച്ചകള്‍ക്കുമൊടുവിലാണ് ചാക്കോച്ചനും പ്രിയയും ഇസഹാക്ക് ജനിച്ചത്. നീണ്ട 14 വര്‍ഷം ചാക്കോച്ചന്‍-പ്രിയ ദമ്പതികള്‍ അനുഭവിച്ച ദുഖം അടുത്ത സുഹൃത്തുകള്‍ മാത്രമാണ് അറിഞ്ഞിരുന്നത്. ഇസഹാക്ക് ജനിച്ച ശേഷമാണ് ഒരു കുഞ്ഞിന് വേണ്ടി തങ്ങള്‍ സഹിച്ച ത്യാഗങ്ങള്‍ ഇവര്‍ വെളിപ്പെടുത്തിയത്. ഇസഹാക്ക് കുഞ്ചാക്കോ ബോബന്‍ എന്ന ഇസുവിന്റെ ജനനത്തിന് ശേഷം ഭാഗ്യവര്‍ഷമാണ് ചാക്കോച്ചന് ഉണ്ടായത്. അദ്ദേഹം കേന്ദ്രകഥാപാത്രങ്ങളില്‍ ഒന്നായി എത്തിയ വൈറസും നായകനായി എത്തിയ അഞ്ചാം പാതിരയും 2019ലെ തന്നെ സൂപ്പര്‍ഹിറ്റുകളായിരുന്നു. ആരാധകര്‍ക്ക് മകനോടുള്ള ഇഷ്ടം അറിയാവുന്നതിനാല്‍ തന്നെ ഇസുക്കുട്ടന്റെ എല്ലാ വിശേഷങ്ങളും ചാക്കോച്ചന്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മകന്‍ ഇഴഞ്ഞുനീങ്ങാന്‍ തുടങ്ങിയെന്നും നില്‍ക്കാന്‍ പഠിച്ചെന്നുമൊക്കെ ചിത്രങ്ങളിലൂടെ ചാക്കോച്ചന്‍ വ്യക്തമാക്കിയിരുന്നു.

Actor kunchako boban new post about wife priya birthday celebration

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES