Latest News

ഒരു സിനിമ വിജയമായതിന് ശേഷം കാലിന്‍മേല്‍ കാല് കേറ്റിവെച്ച് ഇങ്ങോട്ട് വാ മക്കളെ എന്ന സംഭവമേ ഇല്ല; മനസ്സ് തുറന്ന് നടൻ കുഞ്ചാക്കോ ബോബൻ

Malayalilife
topbanner
 ഒരു സിനിമ വിജയമായതിന് ശേഷം കാലിന്‍മേല്‍ കാല് കേറ്റിവെച്ച് ഇങ്ങോട്ട് വാ മക്കളെ എന്ന സംഭവമേ ഇല്ല; മനസ്സ് തുറന്ന് നടൻ കുഞ്ചാക്കോ ബോബൻ

ലയാള സിനിമ പ്രേമികളുടെ പ്രിയ ചോക്ലേറ്റ് ഹീറോ ആണ് കുഞ്ചാക്കോ ബോബൻ. 1997-ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ മലയാളം സിനിമ പ്രേമികളുടെ മനസ്സിൽ ഇടം നേടാൻ താരത്തിന് സാധിക്കുകയും ചെയ്തു. തുടർന്ന് നിരവധി ചിത്രങ്ങളാണ് താരത്തെ തേടി മലയാള സിനിമ മേഖലയിൽ നിന്നും എത്തിയത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്.

എന്നാൽ ഇപ്പോൾ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞ ചില വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മിക്കവരോടും ഞാന്‍ ചോദിച്ചുവാങ്ങിയ കഥാപാത്രങ്ങളാണ്. അല്ലാതെ ഒരു സിനിമ വിജയമായതിന് ശേഷം കാലിന്‍മേല്‍ കാല് കേറ്റിവെച്ച് ഇങ്ങോട്ട് വാ മക്കളെ എന്ന സംഭവമേ ഇല്ല. എനിക്ക് വേണം എനിക്ക് അഗ്രഹമുണ്ട്. എനിക്ക് മാറ്റം വേണം എന്നുളളതുകൊണ്ട് കഷ്ടപ്പെട്ട് ചോദിച്ചു വാങ്ങിച്ചെടുത്ത കഥാപാത്രങ്ങളാണ്.

സ്ഥിരം പാറ്റേണിലുളള സിനിമകളില്‍ നിന്നുമാറി ഒരിടവേളയ്ക്ക് ശേഷം ആഗ്രഹിച്ച് സിനിമയിലേക്ക് വന്നപ്പോള്‍ ആകഥാപാത്രങ്ങളെല്ലാം വ്യത്യസ്തമാകണമെന്ന് ആഗ്രഹിച്ചുചെയ്തതുതന്നെയാണ്. പണ്ട് ആളുകള്‍ പറയും ചോക്ലേറ്റ് ഹീറോ, പാട്ട്, ഡാന്‍സ്, ഹ്യൂമര്‍, നായിക, പ്രണയം, കൂടെ കുറെ ആളുകള്‍ ഇതൊന്നും ഇല്ലാതെ ഒരു സിനിമ, അതായിരുന്നു അഞ്ചാം പാതിരയും അന്‍വര്‍ ഹുസെന്‍ എന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. വിജയിപ്പിക്കണം എന്നത് എന്റെ ആവശ്യമായി വന്നപ്പോഴാണ് കറക്ട് സമയത്ത് അഞ്ചാം പാതിര പോലൊരു ബ്ലോക്ക്ബസ്റ്റര്‍ എന്റെ ജീവിതത്തില്‍ സംഭവിച്ചതെന്നും നടന്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
 

Actor Kunchako boban words about cinema

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES