Latest News

'കാശ് മുഴുവന്‍ പോയി..ക്ഷമിക്കുന്നതിനും ഒരു പരിധിയില്ലേ'; മീരയെ 1 വർഷമായി പറ്റിക്കുകയായിരുന്നു; സോഷ്യൽ മീഡിയയിൽ പ്രതികരിച്ച് നടി മീര വാസുദേവൻ

Malayalilife
'കാശ് മുഴുവന്‍ പോയി..ക്ഷമിക്കുന്നതിനും ഒരു പരിധിയില്ലേ'; മീരയെ 1 വർഷമായി പറ്റിക്കുകയായിരുന്നു; സോഷ്യൽ മീഡിയയിൽ പ്രതികരിച്ച് നടി മീര വാസുദേവൻ

ടി മീര വാസുദേവന് കുടുംബിനി ഇമേജാണ് മലയാളക്കര നല്‍കിയിരിക്കുന്നത്. മോഹന്‍ലാലിന്റെ ഭാര്യയായി തന്മാത്ര എന്ന സിനിമയില്‍ അഭിനയിക്കാന്‍ എത്തിയതോടെയാണ് മീര ശ്രദ്ധിക്കപ്പെടുന്നത്. അവിടുന്നിങ്ങോട്ട് ചെറുതും വലുതുമായി അനേകം കഥാപാത്രങ്ങള്‍ നടി ചെയ്തു. പിന്നീട് വിവാഹം കഴിക്കുകയും സിനിമയില്‍ നിന്നും ഇടവേള എടുക്കുകയുമൊക്കെ ചെയ്തിരുന്നു. വീണ്ടും മിനിസ്‌ക്രീനിലൂടെയാണ് മീര വാസുദേവന്‍ മലയാളത്തിലേക്ക് തിരിച്ച് വരവ് നടത്തിയത്. നിലവില്‍ കുടുംബവിളക്ക് സീരിയലിലെ സുമിത്ര എന്ന വീട്ടമ്മയായി തിളങ്ങി നില്‍ക്കുകയാണ് നടി. തന്മാത്രയിലെ ലേഖ രമേശനില്‍ നിന്നും കുടുംബവിളക്കിലെ സുമിത്രയെയും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. അഭിനയത്തിലും സോഷ്യൽ മീഡിയയിലും ഒരുപോലെ സജീവമാണ് താരം. ഇപ്പോൾ താരത്തിന് പറ്റിയിരിക്കുന്ന ഒരു ചതിയെ കുറിച്ചാണ് താരം വെളിപ്പെടുത്തുന്നത്. ഇനി ആർക്കും ഇതുപോലെ വരാതിരിക്കട്ടെ എന്നാണ് താരം പറയുന്നത്. 

താരത്തിന്റെ വാക്കുകൾ ഇങ്ങനെ.. 'സെഫോറ നൗ എന്ന ആപ്പിലേക്കുള്ള എന്റെ ഇമെയിൽ പ്രതികരണങ്ങളിൽ നിന്നുള്ളതാണ് ഇവ. കഴിഞ്ഞ വർഷം മുതൽ ഞാൻ അവരിൽ നിന്ന് ഉൽപ്പന്നങ്ങൾ വാങ്ങുന്നു. ആദ്യമായി, മെയ് 3-ന് ഒരു പ്രീപെയ്ഡ് ഓർഡറിനായി ഒരു ശൂന്യ ബോക്‌സ് എനിക്ക് ഡെലിവർ ചെയ്‌തു, സെഫോറയും അതിന്റെ ആപ്പായ Nnnow-യും പോലുള്ള ഒരു പ്രശസ്ത ബ്രാൻഡിൽ നിന്ന് ഇതുവരെ പ്രതികരണമോ റീഫണ്ടോ ലഭിച്ചിട്ടില്ല.വളരെക്കാലമായി ഞാൻ ഈ പരസ്യമായ വെളിപ്പെടുത്തൽ ഒഴിവാക്കിയിരുന്നു, എന്നാൽ ഇത് ഉപഭോക്താക്കളെ നിസ്സാരമായി കണക്കാക്കുന്നു. Nnnow-ൽ നിന്ന് വാങ്ങുന്നതിൽ നിന്ന് ആളുകളെ സംരക്ഷിക്കാൻ എനിക്ക് ഇത് ഹൈലൈറ്റ് ചെയ്യേണ്ടതുണ്ട്! ജാഗ്രത പാലിക്കുക! തട്ടിപ്പ് മുന്നറിയിപ്പ് ഇവിടെ! ചിലപ്പോൾ ഇത് പണമടച്ചതിനെക്കുറിച്ചല്ല, മറിച്ച് നിങ്ങളെ ഒരു ഉപഭോക്താവായി പരിഗണിക്കുന്ന രീതിയെക്കുറിച്ചാണ്...' എന്നാണ് മീര ഇപ്പോൾ പറയുന്നത്. 

വളരെ തുടക്കകാരിയായിരിക്കുമ്പോഴാണ് താന്‍ തന്മാത്രയില്‍ അഭിനയിക്കാന്‍ എത്തിയതെന്നായിരുന്നു മീര വാസുദേവന്‍ പറയുന്നത്. അന്ന് ഒന്നും അറിയില്ലായിരുന്നു. പിന്നെ ആ സിനിമ എങ്ങനെ പൂര്‍ത്തിയാക്കി എന്ന് ചോദിച്ചാല്‍ ഒരുപാട് പേരുടെ സഹായം കൊണ്ടാണെന്നാണ് നടി പറയുക. വലിയ കുട്ടികളുടെ അമ്മയായും അത്രയും പക്വതയുള്ള കഥാപാത്രത്തിന്റെ അനുഭവങ്ങളൊന്നും എന്റെ ജീവിതത്തില്‍ ഉണ്ടായിരുന്നില്ല. എനിക്കാകെ ഉണ്ടായിരുന്ന പ്രചോദനം എന്റെ അമ്മയായിരുന്നു. അമ്മയെ ഞാന്‍ കൂടുതല്‍ പഠിക്കാന്‍ തുടങ്ങി. ഞങ്ങള്‍ രണ്ട് മക്കളുണ്ട്. ഞങ്ങളെ നോക്കുന്നത് എങ്ങനെയാണ്, അമ്മ അച്ഛനോട് എങ്ങനെയാണ് ചേര്‍ന്ന് പോവുന്നത് അതൊക്കെ എന്നെ സന്തുഷ്ടയാക്കി. ഞാന്‍ പഠിച്ചതും അതാണ്. എന്നാണ് താരം പറയുന്നത്. 

Meera vasudevan got cheated

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES