Latest News

ആശംസകളറിയിച്ച് എത്തിയത് മോഹന്‍ലാലും മമ്മൂട്ടിയും ജയറാമും അടക്കമുള്ള താരങ്ങള്‍; പഴയകാല നടീനടന്മാരടക്കം ന്യൂജനറേഷന്‍ നായീകാനായകന്മാരും ഒഴുകിയെത്തി; സിനിമാ മേഖലയിലുള്ള സുഹൃത്തുക്കള്‍ക്കായി മണിയന്‍ പിള്ള രാജു വിവാഹ വിരുന്ന് ഒരുക്കിയത് തിരുവനന്തപുരത്ത്; വൈറലാകുന്ന വിവാഹ വിരുന്നിന്റെ വീഡിയോ കാണാം

Malayalilife
topbanner
ആശംസകളറിയിച്ച് എത്തിയത് മോഹന്‍ലാലും മമ്മൂട്ടിയും ജയറാമും അടക്കമുള്ള താരങ്ങള്‍; പഴയകാല നടീനടന്മാരടക്കം ന്യൂജനറേഷന്‍ നായീകാനായകന്മാരും ഒഴുകിയെത്തി; സിനിമാ മേഖലയിലുള്ള സുഹൃത്തുക്കള്‍ക്കായി മണിയന്‍ പിള്ള രാജു വിവാഹ വിരുന്ന് ഒരുക്കിയത് തിരുവനന്തപുരത്ത്; വൈറലാകുന്ന വിവാഹ വിരുന്നിന്റെ വീഡിയോ കാണാം

ണിയന്‍ പിളള രാജുവിന്റെ മകന്‍ സച്ചിന്റെ വിവാഹം കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. ശംഖുമുഖം ദേവി ക്ഷേത്രത്തില്‍ വെച്ചായിരുന്നു സച്ചിന്‍ ഐശ്വര്യയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. താരപുത്രന്റെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരുന്നു. അമ്പലത്തിലെ താലിക്കെട്ടിന് ശേഷം ഓഡിറ്റോറിയത്തിലും വിവാഹ ചടങ്ങുകള്‍ നടന്നിരുന്നു. അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തതെങ്കിലും ദമ്പതികള്‍ക്ക് ആശംസകള്‍ അറിയിക്കാന്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ ഒന്നടങ്കം എത്തിയിരുന്നു.

സിനിമാ മേഖലയിലെ സുഹൃത്തുക്കള്‍ക്കായി നടന്‍ ഞായറാഴ്ച്ച തിരുവവന്തപുരത്ത് വിരുന്നൊരുക്കിയിരുന്നു. മമ്മൂട്ടി ,മോഹന്‍ലാല്‍, ജയറാം തുടങ്ങി വന്‍ താരനിര തന്നെ  റിസപ്ഷന്‍ എത്തിയിരുന്നു .പഴയകാല നടിനടന്മാരക്കകം,ന്യൂജനറേഷന്‍ നായികാനയകന്മാരും സിനിമാ മേഖലയിലുള്ളവര്‍ക്കായി ഒരുക്കിയ വിരുന്നിനെത്തി. 

വിവാഹദിവസം നടത്തിയ ചടങ്ങില്‍ സുരേഷ് ഗോപി, മഞ്ജു വാര്യര്‍, രമേഷ് പിഷാരടി, ഗോകുല്‍ സുരേഷ്, വിജയരാഘവന്‍, ഷാജി കൈലാസ്, ആനി, മണിക്കുട്ടന്‍, മിയ, ജനാര്‍ദനന്‍, കാര്‍ത്തിക, ശങ്കര്‍ രാമകൃഷ്ണന്‍, ഷാജി നടേഷന്‍, കുഞ്ചന്‍, മുകേഷ്, സായികുമാര്‍, ബിന്ദു പണിക്കര്‍, ജയസൂര്യ, രാജസേനന്‍, സുരേഷ് കുമാര്‍, ബൈജു, എംജി ശ്രീകുമാര്‍,മേനക സുരേഷ് കുമാര്‍, മല്ലിക സുകുമാരന്‍, ഭാഗ്യലക്ഷ്മി, നിരഞ്ജന അനൂപ് തുടങ്ങിയ താരങ്ങളെല്ലാം പങ്കെടുത്തിരുന്നു.

സച്ചിന്‍ സിനിമയില്‍ വന്നില്ലെങ്കിലും സഹോദരന്‍ നിരഞ്ജ് സിനിമയില്‍ സജീവമാണ്. ബ്ലാക്ക് ബട്ടര്‍ഫ്ളൈസ് എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജ് മണിയന്‍പിളള രാജു മലയാളത്തില്‍ അരങ്ങേറിയത്. തുടര്‍ന്ന് ബോബി, ഡ്രാമ, ഫൈനല്‍സ് തുടങ്ങിയ സിനിമകളിലൂടെയും നടന്‍ മലയാളത്തില്‍ തിളങ്ങിയിരുന്നു. മണിയന്‍ പിളള രാജുവിന്റെ മൂത്ത മകനാണ് സച്ചിന്‍. ഇളയവന്‍ നിരഞ്ജും.

Maniyanpilla RajU Son Sachin Marriage Reception

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES