ഉണ്ണി സാറെ ഇനി കണ്ടാലൊക്കെ അറിയുമോ? മാളികപ്പുറത്തിന്റെ വിജയാഘോഷത്തില്‍ പങ്ക് ചേര്‍ന്ന് മമ്മൂട്ടി;കേക്ക് മുറിച്ച് അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം സന്തോഷം പങ്കിടുന്ന നടന്റെ വീഡിയോ കാണാം

Malayalilife
topbanner
ഉണ്ണി സാറെ ഇനി കണ്ടാലൊക്കെ അറിയുമോ? മാളികപ്പുറത്തിന്റെ വിജയാഘോഷത്തില്‍ പങ്ക് ചേര്‍ന്ന് മമ്മൂട്ടി;കേക്ക് മുറിച്ച് അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം സന്തോഷം പങ്കിടുന്ന നടന്റെ വീഡിയോ കാണാം

മ്മൂട്ടിക്കൊപ്പം 'മാളികപ്പുറം' ചിത്രത്തിന്റെ വിജയം ആഘോഷിച്ച് ഉണ്ണി മുകുന്ദനും ടീമും. സിനിമയുടെ വിജയാഘോഷ ചടങ്ങില്‍ കേക്ക് മുറിച്ച് സന്തോഷം പങ്കിടാന്‍ എത്തിയ മമ്മൂട്ടിയുടെ വീഡിയോ വൈറലാകുകയാണ് സോഷ്യല്‍മീഡിയയില്‍.

ചടങ്ങില്‍ പങ്കെടുക്കാനെത്തിയ താരത്തെ സ്വീകരിക്കാനെത്തിയ ഉണ്ണിയോടാണ് തഗ് ഡയലോഗ് അടിച്ച് മമ്മൂട്ടി എത്തുന്നതാണ് വീഡിയോയില്‍ ഉള്ളത്.'ഉണ്ണി സാറെ, ഇനി കണ്ടാലൊക്കെ അറിയുമോ?'' എന്നാണ് മമ്മൂട്ടി ചോദിച്ചത്. മമ്മൂട്ടിയുടെ ഡയലോഗ് ചുറ്റുമുള്ളവരിലും ചിരിപടര്‍ത്തി. പടം സൂപ്പര്‍ ഹിറ്റായതിന് മമ്മൂട്ടിയോട് നന്ദി പറയുന്നുവെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

സിനിമയിലെ പ്രധാന താരങ്ങളായി അഭിനയിച്ച ദേവനന്ദയ്ക്കും മറ്റൊരു ബാലതാരമായ ശ്രീപഥിനും ഒപ്പ്ം കേക്ക് മുറിച്ച് ആഘോഷിച്ചാണ് മമ്മൂട്ടി മടങ്ങിയത്.'എന്നെ സംബന്ധിച്ച് വളരെ വലിയൊരു ദിവസമാണ് ഇന്ന്. വേറെ ഒന്നും കൊണ്ടല്ല. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റ് മാളികപ്പുറം സംഭവിച്ചിരിക്കുകയാണ്.ആന്റോ ചേട്ടന് ഒരുപാട് നന്ദി. എല്ലാവരോടും നന്ദി.പ്രത്യേകിച്ച് മമ്മൂക്കയോട്. എന്ന് ഉണ്ണി മകുന്ദന്‍ പറഞ്ഞു.

ഉണ്ണി മുകുന്ദന്‍ എന്ന നടന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് 'മാളികപ്പുറം'. തിയേറ്ററില്‍ നിറഞ്ഞ സദസില്‍ ഓടുന്ന സിനിമയ്ക്ക് ഗംഭീര പ്രേക്ഷകപ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് ഉണ്ണിക്ക് ഒരു ചുവടുമാത്രം എന്നാണ് സംവിധായകന്‍ എം പദ്മകുമാര്‍ വിശേഷിപ്പിച്ചത്. സിനിമാ മേഖലയ്ക്ക് അകത്തുനിന്നും പുറത്തു നിന്നും മികച്ച പ്രതികരണങ്ങളാണ് മാളികപ്പുറത്തിന് ലഭിക്കുന്നത്.

സിനിമയുടെ റിലീസിന് മുമ്പായി പുറത്തിറക്കിയ പ്രത്യേക ടീസറില്‍ മാളികപ്പുറത്തമ്മയുടെ ചരിതം മമ്മൂട്ടിയുടെ ശബ്ദത്തിലാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. എല്ലാ പിന്തുണയ്ക്കും നന്ദി അറിയിച്ച് ഉണ്ണി മുകുന്ദന്‍ മമ്മൂട്ടിയുടെ കാല്‍തൊട്ട് തൊഴുതു. ഉണ്ണിച്ചേട്ടന്‍ ഓള്‍റെഡി മധുരിച്ച് നിക്കുവാ എന്നായിരുന്നു മമ്മൂട്ടിയുടെ കമന്റ്.

വിഷ്ണു ശശി ശങ്കര്‍ സംവിധനം ചെയ്ത മാളികപ്പുറം കാവ്യ ഫിലിംകമ്പനി,? ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണു, നീത പിന്റോ എന്നിവരാണ് നിര്‍മ്മിച്ചിരിക്കുന്നത്. കല്യാണി എന്ന എട്ടുവയസുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോയായ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം.

ഉണ്ണിമുകുന്ദന്‍ നായകനായി അഭിനയിച്ച്  വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത ചിത്രമാണ് മാളികപ്പുറം. അഭിലാഷ് പിളളയാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. ഇന്ദ്രന്‍സ്, സൈജു കുറുപ്പ്, മനോജ് കെ ജയന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളായി അഭിനയിക്കുന്നത്.സിനിമയുടെ ജനങ്ങളുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

 

Malikappuram movie success celebration Mammootty

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES