ആദ്യ കാലങ്ങളില്‍ എന്ത് ക്രൂരതയും ചെയ്യുന്ന വില്ലനായിരുന്നു; വിവാഹശേഷമാണ് റേപ്പ് സീനുകള്‍ ചെയ്യേണ്ടെന്ന് തീരുമാനിച്ചത്: കുണ്ടറ ജോണി

Malayalilife
topbanner
ആദ്യ കാലങ്ങളില്‍ എന്ത് ക്രൂരതയും ചെയ്യുന്ന വില്ലനായിരുന്നു; വിവാഹശേഷമാണ് റേപ്പ് സീനുകള്‍ ചെയ്യേണ്ടെന്ന് തീരുമാനിച്ചത്: കുണ്ടറ ജോണി

ലയാള സിനിമ പ്രേമികൾക്ക് വില്ലൻ കഥാപാത്രങ്ങളിലൂടെ ഏറെ സുപരിചിതനായ താരമാണ് കുണ്ടറ ജോണി. നാല് ഭാഷകളിലായി അഞ്ഞൂറില്‍ അധികം ചിത്രങ്ങളില്‍ താരം ഇതിനോടകം തന്നെ അഭിനയിച്ചിട്ടുണ്ട്. താരം  വെള്ളിത്തിരയില്‍ 1979ല്‍ പുറത്തെത്തിയ നിത്യവസന്തം എന്ന ചിത്രത്തിലൂടെയാണ് ചുവട് വയ്ക്കുന്നത്. താരത്തിന്റെതായി ഇനി  പുറത്തിറങ്ങാനുള്ള ചിത്രം ഉണ്ണി മുകുന്ദന്‍ നായകനായ മേപ്പടിയാനാണ്. മികച്ച ഒരു ഫുട്‌ബോള്‍ കളിക്കാരൻ കൂടിയാണ് കുണ്ടറ ജോണി. ഇപ്പോള്‍ തന്റെ അഭിനയ ജീവിതത്തെ  ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ കുറിച്ച് താരം  മനസ് തുറന്നിരിക്കുകയാണ് 

ജോണിയുടെ വാക്കുകള്‍ ഇങ്ങനെ,

 ഗോള്‍കീപ്പറായതിനാല്‍ തന്നെ സിനിമയില്‍ ഇടികൊണ്ട് വീഴാനും ഡൈവ് ചെയ്യാനുമൊന്നും ബുദ്ധിമുണ്ടായിരുന്നില്ല. 79ല്‍ പുറത്തിറങ്ങിയ കഴുകന്‍ എന്ന ജയന്‍ സിനിമയില്‍ അവസരം ലഭിച്ചതോടെയാണ് വില്ലന്‍ വേഷങ്ങളില്‍ തന്നെ ശ്രദ്ധിച്ചു തുടങ്ങിയത്. ഐ.വി ശശി ഒരുക്കിയ മുപ്പതോളം സിനിമകളില്‍ അഭിനയിക്കാന്‍ കഴിഞ്ഞു. ആദ്യ കാലങ്ങളില്‍ എന്ത് ക്രൂരതയും ചെയ്യുന്ന വില്ലനായിരുന്നു, വിവാഹശേഷമാണ് റേപ്പ് സീനുകള്‍ ചെയ്യേണ്ടെന്ന് തീരുമാനിച്ചത്, ഇപ്പോഴും ആ തീരുമാനം പിന്നീട് മാറ്റിയിട്ടില്ല. സിനിമയിലെ വില്ലന്മാര്‍ ജീവിതത്തില്‍ വില്ലന്മാരല്ലെന്ന് മനസ്സിലാക്കണം.

നാടോടിക്കാറ്റില്‍ ചെറിയ ഹാസ്യ വേഷമായിരുന്നു. ഡയലോഗ് പറയുമ്പോള്‍ ഞെട്ടലോടെയും പരിഭ്രമത്തോടെയും വേണമെന്നായിരുന്നു സത്യന്‍ അന്തിക്കാട് പറഞ്ഞിരുന്നത്, അതനുസരിച്ച് ചെയ്തപ്പോള്‍ അത് കോമഡിയായി. കൂടുതല്‍ സിനിമകള്‍ അഭിനയിച്ചത് മമ്മൂട്ടിക്കൊപ്പമാണ്. മോഹന്‍ലാലിനോടൊപ്പമാണ് കൂടുതല്‍ സിനിമകളില്‍ ഫൈറ്റ് സീനുകളില്‍ അഭിനയിച്ചിട്ടുള്ളത്. അദ്ദേഹത്തിന് നല്ല ടൈമിങ്ങാണ്. ഫ്‌ലെക്‌സിബിളാണ് അദ്ദേഹം, നമുക്ക് അടി കിട്ടുമെന്ന് അതിനാല്‍ പേടിക്കയേ വേണ്ട. സുരേഷ് ഗോപിക്കും ജഗദീഷിനുമൊപ്പമൊക്കെ അഭിനയിച്ചപ്പോള്‍ ഫൈറ്റ് സീനുകളില്‍ ടൈമിങ് തെറ്റി അടി കൊണ്ടിട്ടുണ്ട്. അപ്പോള്‍ അവര്‍ വന്ന് ക്ഷമ പറയാറുമുണ്ട്. കൂടുതലും വില്ലന്‍ വേഷങ്ങളേ കിട്ടിയുള്ളൂവെന്നൊന്നും പറഞ്ഞ് വിഷമിക്കാനാകില്ല, സിനിമയില്ലാത്ത അവസരം ഇതുവരെയുണ്ടായിട്ടില്ല, നാലോ അഞ്ചോ സിനിമകളൊക്കെ വര്‍ഷത്തില്‍ കിട്ടാറുണ്ട്.

Kundara johny words about about movies

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES