മികച്ച സംവിധായകനുള്ള അവാര്‍ഡ് വാങ്ങിയതിന് അഭിനന്ദനം അറിയിച്ച് പങ്ക് വച്ച് പോസ്റ്റില്‍ പൃഥിയുടെ ഇംഗ്ലീഷിനെ ട്രോളി ജയസൂര്യ; വൈറലായി പൃഥിയുടെ മറുപടിയും

Malayalilife
topbanner
മികച്ച സംവിധായകനുള്ള അവാര്‍ഡ് വാങ്ങിയതിന് അഭിനന്ദനം അറിയിച്ച് പങ്ക് വച്ച് പോസ്റ്റില്‍ പൃഥിയുടെ ഇംഗ്ലീഷിനെ ട്രോളി ജയസൂര്യ; വൈറലായി പൃഥിയുടെ മറുപടിയും

ഴിഞ്ഞ ദിവസം നടന്ന ഏഷ്യാനെറ്റ് അവാര്‍ഡ് വിതരണ ചടങ്ങില്‍ മികച്ച സംവിധായകനായി പ്രഖ്യാപിക്കപ്പെട്ടത് പൃഥ്വിരാജാണ്. തന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫറിന് തന്നെ പുരസ്‌കാരം ലഭിച്ച പൃഥ്വി അത് ജയസൂര്യയില്‍ നിന്നാണ് ഏറ്റുവാങ്ങിയത്. അതിന്റെ ഫോട്ടോ പങ്കുവെച്ചുകൊണ്ട് ഫേസ്ബുക്കില്‍ ജയസൂര്യ നല്‍കിയ കുറിപ്പാണ് ഇപ്പോള്‍ വെറലാകുന്നത്. 

അവാര്‍ഡിനുപരിയായി എന്റെ മനസ്സു നിറയെ സ്നേഹമാണ് പൃഥിരാജ്, നന്ദി ഏഷ്യാനെറ്റ് എന്നു പറഞ്ഞു തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ പിന്നീട് പൃഥിരാജിനോടായി 'ഇനി നിനക്ക് മനസ്സിലാവാന്‍' എന്നു പറഞ്ഞു കൊണ്ട് മുട്ടന്‍ ഇംഗ്ലീഷിലാണ് ജയസൂര്യ പൃഥിക്ക് അഭിനന്ദനം അറിയിച്ചത്.

ജയസൂര്യ പൃഥിക്ക് പുരസക്ാരം നല്കുന്ന ചിത്രത്തൊടൊപ്പമാണ് കുറിപ്പ്. പുരസ്‌കാരത്തോട് ഉപരി എന്റെ ഹൃദയം നിറഞ്ഞ സ്നേഹമാണ്..' എന്ന് എഴുതിയതിന് താഴെയാണ് പൃഥ്വിക്ക് വേണ്ടിയുള്ള സ്പെഷ്യല്‍ കുറിപ്പ് ജയന്‍ നല്‍കിയിരിക്കുന്നത്. ആരാധകരും ട്രോളിനെ ആസ്വദിച്ച് ലൈക്കും കമന്റും ചെയ്തിട്ടുണ്ട്.

പോസ്റ്റ് കണ്ടയുടനെ പൃഥിരാജ് മറുപടിയും നല്‍കി. അറിഞ്ഞില്ല ആരും പറഞ്ഞില്ല എന്നാണ് ജയസൂര്യക്ക് മറുപടി നല്‍കിയത്.തന്റെ അതീവ നിലവാരമുള്ള ഇംഗ്ളീഷ് ഭാഷാ ഉപയോഗത്തെക്കുറിച്ച് നിരവധി ഹാസ്യ രൂപേണയുള്ള വിമര്‍ശനങ്ങളും ട്രോളുകളും നേരിടേണ്ടി വന്നയാളാണ് പൃഥ്വിരാജ്. 
കുറിപ്പിന്റെ പൂര്‍ണരൂപം : ഇനി നിനക്ക് മനസ്സിലാകാന്‍ Dear Raju, albeit, my hippopotomonstrosesquipedaliophobia, I cordially congratulate you for your honorificabilitudinitatibus, keep writing your success saga in brobdingnagian proportions in the ensuing years (പ്രിയപ്പട്ട രാജു, നീളന്‍ വാക്കുകളെ എനിക്ക് പേടിയാണ് എന്നാലും ... അഭിമാനാര്‍ഹമായ നേട്ടത്തില്‍ നിന്നെ ഞാന്‍ അഭിനന്ദിക്കുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും നിന്റെ വിജയഗാഥ ഗംഭീരമായി തുടരുക.' ) എന്നാണ് താരം കുറിചത്.ജയസൂര്യയുടെ അക്കൗണ്ട് ശശി തരൂര്‍ ഹാക്ക് ചെയ്‌തോ എന്ന സംശയങ്ങളും ചില ആരാധകര്‍ ഉന്നയിക്കുന്നുണ്ട്. ഇക്കാര്യം താന്‍ 'അറിഞ്ഞില്ല, ആരും പറഞ്ഞില്ല' എന്നായിരുന്നു പൃഥ്വിയുടെ ജയസൂര്യയ്ക്കുള്ള മറുപടി.

Jayasurya fb post trolls prithviraj

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES