Latest News

'എൻ്റെ ജ്യേഷ്ഠ തുല്യനായ പ്രിയപ്പെട്ട ചേട്ടാ'; തന്നെ ഹിറ്റ് നടനാക്കിയ നിർമ്മാതാവിന് നടന്റെ അനുശോചനം; കണ്ണീരിൽ കുതിർന്ന പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ

Malayalilife
'എൻ്റെ ജ്യേഷ്ഠ തുല്യനായ പ്രിയപ്പെട്ട ചേട്ടാ'; തന്നെ ഹിറ്റ് നടനാക്കിയ നിർമ്മാതാവിന് നടന്റെ അനുശോചനം; കണ്ണീരിൽ കുതിർന്ന പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ

ന്തരിച്ച നിർമാതാവ് പികെആർ പിള്ളയുടെ മരണത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചിരിക്കുകയാണ് മലയാള സിനിമാ ലോകം മലയാളത്തിൽ ഒരുപിടി ഹിറ്റ് സിനിമകൾ സമ്മാനിച്ച പികെആർ പിള്ള വാർധക്യ സ​ഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. ചിത്രം, വന്ദനം, കിഴക്കുണരും പക്ഷി തുടങ്ങി ശ്രദ്ധേയ സിനിമകൾ പ്രേക്ഷകർക്ക് മുന്നിലെത്തിച്ച പികെആറിന്റെ മരണത്തിൽ അനുശോചനമറിയിച്ച് നടൻ മോഹൻലാൽ ഫേസ്ബുക്കിൽ കുറിപ്പും പങ്കുവെച്ചിരുന്നു.

എൻ്റെ ജ്യേഷ്ഠ തുല്യനായ പ്രിയപ്പെട്ട പിള്ളച്ചേട്ടൻ ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു. മലൈക്കോട്ടൈ വാലിബൻ സിനിമയുമായി ബന്ധപ്പെട്ട് ചെന്നൈയിൽ ആയിരിക്കുന്ന സമയത്താണ് ഹൃദയഭേദകമായ ഈ വാർത്ത അറിഞ്ഞത്. പി കെ ആർ പിള്ള എന്ന പേര് മലയാള സിനിമയുടെ ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ എഴുതപ്പെട്ടതാണ്. കാലം എന്നുമെന്നും ഓർക്കുന്ന നിരവധി നല്ല ചിത്രങ്ങൾ നിർമ്മിച്ച് ഞാനടക്കമുള്ള ഒട്ടേറെ കലാകാരന്മാരെ കൈപിടിച്ചുയർത്തിയ മനുഷ്യസ്നേഹി. പിള്ളച്ചേട്ടനുമൊത്തുള്ള എത്രയെത്ര സ്നേഹനിമിഷങ്ങളാണ് ഈ നിമിഷം  ഓർമ്മയിലെത്തുന്നത്. നടനെന്ന നിലയിലുള്ള എൻ്റെ വളർച്ചയ്ക്ക് പിള്ളച്ചേട്ടൻ  നൽകിയ സ്നേഹവും പ്രോത്സാഹനവും  പറഞ്ഞാൽ തീരാത്തത്ര
വലിയ പങ്കുവഹിച്ചിട്ടുണ്ട്.  മലയാള സിനിമയിലെ ആ വലിയ വ്യക്തിത്വത്തിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ.

Mohanlal paid tribute to the producer and shared the post

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES