ബര്‍മ കോളനി കേസിലെ കില്ലര്‍ ആര്?ആരാധകര്‍ക്ക് ജന്മദിന സമ്മാനമായി ടൊവിനോയുടെ ഫോറന്‍സിക് ടീസര്‍; ക്രൈം തില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസര്‍ ട്രെന്റിങില്‍ ഒന്നാമത്

Malayalilife
topbanner
 ബര്‍മ കോളനി കേസിലെ കില്ലര്‍ ആര്?ആരാധകര്‍ക്ക് ജന്മദിന സമ്മാനമായി ടൊവിനോയുടെ ഫോറന്‍സിക് ടീസര്‍; ക്രൈം തില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസര്‍ ട്രെന്റിങില്‍ ഒന്നാമത്

ടൊവിനോ തോമസിനെ നായകനാക്കി നവാഗതരായ അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ഒരുക്കുന്ന ഫോറന്‍സിക്കിന്റെ ടീസര്‍ പുറത്തിറങ്ങി. ടൊവിനോയ്ക്ക് പിറന്നാളാശംസകള്‍ നേര്‍ന്നുകൊണ്ട് പൃഥ്വിരാജാണ് ടീസര്‍ പങ്കുവച്ചത്. ഫോറന്‍സിക് ഉദ്യോഗസ്ഥനായി ടൊവിനോ എത്തുന്ന ചിത്രത്തില്‍ മംമ്ത മോഹന്‍ദാസ് ആണ് നായിക.

ഉണ്ട മികച്ച സിനിമ; മൂവി സ്ട്രീറ്റ് ആദ്യഘട്ട അവാര്‍ഡുകള്‍ പ്രഖ്യാപിച്ചുസാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്ന ഫോറന്‍സിക് വിദഗ്ധനയെയാണ് ചിത്രത്തില്‍ ടൊവിനോ അവതരിപ്പിക്കുന്നത്. മാര്‍ച്ചിലാണ് ചിത്രം തീയേറ്ററുകളിലെത്തും.

വളരെ ആകാംക്ഷ നിറച്ചാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. ബര്‍മ കോളനിയിലെ കില്ലറെ തേടിയുള്ള അന്വേഷണമാണ് ചിത്രം. സസ്‌പെന്‍സും നീഗൂഡതകളും നിറച്ചെത്തിയ ടീസര്‍ ട്രെന്റിങില്‍ ഒന്നാമതായി ഇടംനേടി കഴിഞ്ഞു.

സൈജു കുറുപ്പ്, ധനേഷ് ആനന്ദ് ഗിജു ജോണ്‍, റേബ മോണിക്ക ജോണ്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ടൊവിനോയ്ക്കൊപ്പം നിരവധി കുട്ടികളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കാസ്റ്റിങ് കോള്‍ വഴി തിരഞ്ഞെടുത്ത 17 പുതുമുഖങ്ങളാണ് ചിത്രത്തില്‍ ഉള്ളത്.

സിജു മാത്യു, നെവിസ് സേവ്യര്‍ എന്നിവരുടെ ജുവിസ് പ്രൊഡക്ഷന്‍സും രാജു മല്യത്തിന്റെ രാഗം മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അഖില്‍ ജോര്‍ജ്ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ജെയ്ക്സ് ബിജോയ് ആണ് സംഗീതം. വിഷു റിലീസായി ചിത്രം തിയേറ്ററുകളില്‍ എത്തും.

FORENSIC Malayalam Movie Official Teaser

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES