Latest News

പ്രേമത്തില്‍ നായകന്‍ ആകേണ്ടത് ദുല്‍ഖറായിരുന്നു; പിന്നെ സംഭവിച്ചത് എന്ത്; വെളിപ്പെടുത്തി അല്‍ഫോണ്‍സ് പുത്രന്‍

Malayalilife
topbanner
പ്രേമത്തില്‍ നായകന്‍ ആകേണ്ടത് ദുല്‍ഖറായിരുന്നു;  പിന്നെ സംഭവിച്ചത് എന്ത്; വെളിപ്പെടുത്തി അല്‍ഫോണ്‍സ് പുത്രന്‍

വിനീത് ശ്രീനിവാസന്‍ ചിത്രം മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെ മലയാള സിനിമയില്‍ ഇടം നേടിയ നടനാണ് നിവിന്‍ പോളി. ചുരുങ്ങിയ സമയം  കൊണ്ട് തന്നെ നിവിന്‍ ശ്രദ്ധനേടുകയും ചെയ്തു. എഞ്ചിനീയറിങ്ങ് ബിരുദധാരിയാണെങ്കിലും സിനിമ പാഷനാക്കിയ നിവിന്‍ ആ മേഖലയില്‍ വിജയിക്കുകയും ചെയ്തു. പ്രേമം എന്ന സിനിമയാണ് നിവിന് കരിയര്‍ ബ്രേക്ക് സമ്മാനിച്ചത്. എന്നാല്‍ പ്രേമത്തില്‍ നിവിന്‍ പോളിയല്ല ദുല്‍ഖര്‍ സല്‍മാനാണ് നായകനാകേണ്ടിയിരുന്നതെന്ന ചിത്രത്തിന്റെ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെ വെളിപ്പെടുത്തലാണ് വൈറലാകുന്നത്.

നിവിന്‍ പോളി എന്ന നടന്റേയും മലയാള സിനിമയുടേയും ഗതി മാറ്റി മറിച്ച സിനിമയാണ് പ്രേമം. അല്‍ഫോണ്‍സ് പുത്രന്റെ രണ്ടാം സിനിമ. പ്രേമത്തിന് ഇന്ന് അഞ്ച് വയസ് പൂര്‍ത്തിയായിരിക്കുകയാണ്. ഇക്കാലയളവില്‍ പ്രേമം പോലെ തീയേറ്ററുകളില്‍ ഓളം തീര്‍ത്ത മറ്റൊരു സിനിമ ഇതുവരെ ഉണ്ടായിട്ടില്ലെന്നതാണ് വാസ്തവം. കേരളത്തിനു പുറത്തും വന്‍ വിജയമായ ചിത്രം പല ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെടുക വരെയുണ്ടായി. നിവിന്‍ പോളിയുടെ സൂപ്പര്‍ സ്റ്റാര്‍ഡം ആരംഭിച്ചത് പ്രേമത്തിലൂടെയായിരുന്നു. ഇപ്പോഴിതാ ചിത്രം അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ പ്രേമത്തെ കുറിച്ചുള്ള അറിയാക്കഥകള്‍ വെളിപ്പെടുത്തുകയാണ് അല്‍ഫോണ്‍സ് പുത്രന്‍. പ്രേമത്തില്‍ നായകനാവേണ്ടിയിരുന്നത് നിവിന്‍ ആയിരുന്നില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍. ഫിലിം കമ്പാനിയന് വേണ്ടി ഭരദ്വാജ് രംഗന് നല്‍കിയ അഭിമുഖത്തിലായിരുന്നു അല്‍ഫോന്‍സിന്റെ തുറന്നുപറച്ചില്‍. ദുല്‍ഖര്‍ സല്‍മാന്‍ ആയിരുന്നു യഥാര്‍ത്ഥത്തില്‍ സിനിമയില്‍ അഭിനയിക്കേണ്ടിയിരുന്നുത് എന്നാണ് അല്‍ഫോന്‍സ് പുത്രന്‍ വ്യക്തമാക്കുന്നത്.

താനും നിര്‍മ്മാതാവ് അന്‍വര്‍ റഷീദും ദുല്‍ഖറിനെ കാസ്റ്റ് ചെയ്യാന്‍ ആയിരുന്നു തീരുമാനിച്ചത്. എന്നാല്‍ പിന്നീട് നിവിനുമായുള്ള എന്റെ അടുപ്പം വെച്ച് നിവിന്‍ നായകനാകുകയുമായിരുന്നെന്നന്നും അല്‍ഫോന്‍സ് പറഞ്ഞു. എന്തുകൊണ്ടാണ് മലര്‍ മിസ് എന്ന കഥാപാത്രം ഇത്ര വലിയ ഹിറ്റായി മാറിയതെന്നും അല്‍ഫോണ്‍സ് പറയുന്നു. വിനയ് ഫോര്‍ട്ടിന്റേയും സൗബിന്റേയും അധ്യാപകരായിരുന്നു ആ ഭാഗത്തിലെ ഹൈലൈറ്റ് എന്നാണ് സംവിധായകന്റെ അഭിപ്രായം. മലര്‍ മിസിന് വേണ്ട ബില്‍ഡ് അപ്പ് നല്‍കുന്നത് അവരാണ്. അവരില്ലാതെ വന്നാല്‍ ആ ഭാഗം രസകരമായിരിക്കില്ലെന്നും അല്‍ഫോണ്‍സ് പറയുന്നു.അഭിമുഖത്തിന്റെ പൂര്‍ണ രൂപം വെള്ളിയാഴ്ച പുറത്തുവിടും. മലയാള സിനിമയില്‍ തന്നെ വന്മാറ്റങ്ങള്‍ക്ക് വഴി തെളിച്ച സിനിമകളില്‍ ഒന്നാണ് പ്രേമം. നിവിനെ നായകനാക്കി അല്‍ഫോന്‍സ് പുത്രന്‍ ഒരുക്കിയ ഈ ചിത്രം അന്നുവരെയുണ്ടായിരുന്ന ബോക്‌സോഫീസ് കളക്ഷനുകളെ വെട്ടിച്ചിരുന്നു

Dulquer was supposed to be the hero in movie premam

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES