Latest News

പ്രായത്തെ കുറിച്ചോര്‍ത്ത് ആദ്യം ഉത്കണ്ഠകള്‍ ഉണ്ടായിരുന്നെങ്കിലും സാധാരണ പ്രസവം തന്നെയായിരുന്നു; മുപ്പത്തിയേഴാം വയസില്‍ അമ്മയായ അനുഭവം പങ്കുവച്ച്‌ ദിവ്യ ഉണ്ണി

Malayalilife
topbanner
പ്രായത്തെ കുറിച്ചോര്‍ത്ത് ആദ്യം ഉത്കണ്ഠകള്‍ ഉണ്ടായിരുന്നെങ്കിലും സാധാരണ പ്രസവം തന്നെയായിരുന്നു; മുപ്പത്തിയേഴാം വയസില്‍ അമ്മയായ അനുഭവം പങ്കുവച്ച്‌ ദിവ്യ ഉണ്ണി

രുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന അഭിനേത്രികളിലൊരാളാണ് ദിവ്യ ഉണ്ണി. നൃത്തത്തെ ജീവവായുവായി കൊണ്ടുനടന്നിരുന്ന താരം വിവാഹത്തോടെ സിനിമയോട് വിട പറഞ്ഞു. എന്നാല്‍ ആദ്യ വിവാഹം പരാജയമായതോടെ താരം കഴിഞ്ഞ വര്‍ഷം വീണ്ടും വിവാഹിതയായിരുന്നു.എന്നാൽ ഇപ്പോൾ മുപ്പത്തിയേഴാം വയസില്‍ അമ്മയായ അനുഭവം പങ്കുവച്ച് എത്തിയിരിക്കുകയാണ് ‌ ദിവ്യ ഉണ്ണി

"പ്രായത്തെ കുറിച്ചോര്‍ത്ത് ആദ്യം ഉത്കണ്ഠകള്‍ ഉണ്ടായിരുന്നെങ്കിലും സാധാരണ പ്രസവം തന്നെയായിരുന്നു. ഗര്‍ഭകാലത്തുണ്ടാവുന്ന മോണിങ്ങ് സിക്ക്നസ് ഒക്കെ എനിക്കുമുണ്ടായിരുന്നു.അതോര്‍ത്ത് ഒരു കാര്യവും മാറ്റിവയ്ക്കേണ്ടി വന്നിട്ടില്ല. രണ്ടാം മാസം മുതല്‍ തന്നെ ഡാന്‍സ് ചെയ്തു. അത് അവസാന എട്ടുമാസത്തോളം നീണ്ടു എന്നതാണ് വലിയ കാര്യം."

"തലേ ദിവസം വരെ നല്ല തിരക്കായിരുന്നു. പ്രസവശേഷം ഡോക്ടര്‍ നിര്‍ദേശിച്ച സമയമത്രയും പൂര്‍ണമായും വിശ്രമിച്ചു. പിന്നെ പ്രസവാനന്തര ശുശ്രൂഷകളും. പതിയെയാണ് നൃത്തപരിശീലനങ്ങളിലേക്ക് തിരിച്ചെത്തിയത്. ഓരോ ഘട്ടങ്ങളായി പ്രാക്റ്റീസ് പുനരാരംഭിച്ചു. വീട്ടില്‍ കുഞ്ഞുങ്ങള്‍ ഉണ്ടാകുമ്ബോള്‍ നമ്മളും കുഞ്ഞാകില്ലേ.. നമുക്കും പ്രായം കുറയും. മനസ്സ് ചെറുപ്പമാകും. മോള്‍ക്കിപ്പോള്‍ അഞ്ചു മാസമായി. താളവും കൊട്ടുമൊക്കെ അവളും ശ്രദ്ധിക്കാന്‍ തുടങ്ങി. ആള്‍ക്കും ഡാന്‍സ് ഇഷ്ടമാണെന്നു തോന്നുന്നു," ദിവ്യ ഉണ്ണി പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദിവ്യ. അടുത്തിടെ മകളുടെ ചോറൂണ്‍ ചിത്രങ്ങളും ദിവ്യ പങ്കുവച്ചിരുന്നു.

ഹൂസ്റ്റണിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വെച്ച്‌ 2018 ഫെബ്രുവരി നാലിനായിരുന്നു ദിവ്യയുടെയും അരുണിന്റെയും വിവാഹം. ദിവ്യയുടെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തില്‍ അര്‍ജുന്‍, മീനാക്ഷി എന്നിങ്ങനെ രണ്ടു മക്കളും ദിവ്യയ്ക്ക് ഉണ്ട്.


 

Divya unni share the experience of meternity

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES