Latest News

മലപ്പുറത്ത് നടന്ന ഒരു സംഭവത്തില്‍ നിന്നാണ് തന്റെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ പട്ടാളത്തിന്‍റ കഥ എഴുതിയത്; അണിയറ രഹസ്യങ്ങള്‍ തുറന്ന് പറഞ്ഞ് ലാല്‍ ജോസ്

Malayalilife
topbanner
മലപ്പുറത്ത് നടന്ന ഒരു സംഭവത്തില്‍ നിന്നാണ് തന്റെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ പട്ടാളത്തിന്‍റ കഥ എഴുതിയത്; അണിയറ രഹസ്യങ്ങള്‍ തുറന്ന് പറഞ്ഞ് ലാല്‍ ജോസ്

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ സംവിധായകനാണ് ലാൽ ജോസ്. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് താരം ആരാധകർക്കായി സമ്മാനിച്ചിട്ടുള്ളത്. താരം ഒരു അഭിനേതാവ് കൂടിയാണ്. എന്നാൽ ഇപ്പോൾ തന്‍റെ സിനിമാ ജീവിതത്തിലെ ഹിറ്റ് ചിത്രങ്ങളുടെ അണിയറ രഹസ്യങ്ങള്‍ തുറന്ന് പറഞ്ഞ് ലാല്‍ ജോസ്. മലപ്പുറത്ത് നടന്ന ഒരു സംഭവത്തില്‍ നിന്നാണ് തന്റെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ പട്ടാളത്തിന്‍റ കഥ എഴുതിയത്. ‘മീശ മാധവനും’ ‘മറവത്തൂര്‍ കനവും’ ‘ചന്ദ്രനുദിക്കുന്ന ദിക്കും’ ‘രണ്ടാം ഭാവവും’ എല്ലാം പുറത്തിറങ്ങി നില്‍ക്കുന്ന സമയത്ത് അതുവരെ പറ‍ഞ്ഞിട്ടില്ലാത്ത പശ്ചാത്തലത്തിൽ ഒരു കഥ പറയണം എന്ന ആഗ്രഹത്തിലാണ് ‘പട്ടാളം’ സിനിമ ചെയ്യുന്നത്.

മലപ്പുറം കോഴിച്ചെനയില്‍ നടന്ന ഒരു സംഭവമാണ് ‘പട്ടാള’ത്തിന്‍റെ കഥ എഴുതുന്നതിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു. മിലിട്ടറി സിനിമ എന്നത് അതുവരെ കശ്മീരിലും മറ്റുമാണ് നടന്നിരുന്നത്. കേരളത്തിൽ ഒരു മിലിട്ടറി ഓപ്പറേഷനുള്ള സാധ്യതയൊന്നുമില്ലല്ലോ. റാപ്പിഡ് ആക്‌ഷൻ ഫോഴ്സ് മലപ്പുറത്തെ കോഴിച്ചെനയിൽ ക്യാംപ് ചെയ്യാനെത്തിയപ്പോൾ അതിനെതിരെ അവിടെ വലിയ പ്രക്ഷോഭമൊക്കെ നടന്നിരുന്നു.


പക്ഷേ പത്തുവർഷം കഴിഞ്ഞ് അവർ തിരിച്ചുപോകുമ്പോൾ, പോകരുതെന്നു പറഞ്ഞായിരുന്നു നാട്ടുകാരുടെ സമരം. അതിൽനിന്നാണ് ‘പട്ടാളം’ എന്ന സൂപ്പർ ഹിറ്റ് ഉണ്ടായത്’.’രസികൻ’ തിരുവനന്തപുരത്തെ ഒരു തെരുവിന്‍റെ കഥയായിരുന്നുവെന്നും ‘ചാന്തുപൊട്ട്’ കടപ്പുറം പശ്ചാത്തലത്തിൽ എഴുതിയതാണ്. ആക്‌ഷൻ ഹീറോ സ്റ്റാർഡമിൽ നിൽക്കുമ്പോഴാണ് സുരേഷ് ഗോപിയെ വെച്ച് രണ്ടാം ഭാവം എടുക്കുന്നതെന്നും ദിലീപ് ചെറിയ നടനായി നില്‍ക്കുമ്പോഴാണ് ദിലീപിനെ വെച്ച് ‘മീശ മാധവന്‍’ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Director lal jose words about cinema

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES