മകൾ മഹാലക്ഷ്മിക്ക് ഒപ്പം അവധി ആഘോഷിക്കാനുള്ള ഒരുക്കത്തിൽ ദിലീപും കാവ്യയും; എയര്‍പോര്‍ട്ടിൽ നിന്നുള്ള ചിത്രങ്ങള്‍ വൈറൽ

Malayalilife
topbanner
മകൾ മഹാലക്ഷ്മിക്ക് ഒപ്പം അവധി ആഘോഷിക്കാനുള്ള ഒരുക്കത്തിൽ ദിലീപും കാവ്യയും; എയര്‍പോര്‍ട്ടിൽ നിന്നുള്ള ചിത്രങ്ങള്‍ വൈറൽ

ലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് നടി കാവ്യ മാധവൻ. ബാലതാരമായി സിനിമയിലേക്ക് എത്തിയ താരം പിന്നീട് നായികയായി  മാറിയത്  ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയായിരുന്നു. തുടർന്ന് നിരവധി സിനിമകളിൽ തിളങ്ങുകയും ചെയ്തിരുന്നു. ആദ്യ സിനിമയിലെ നായകനെ  ജീവിതത്തിലും നായകനാക്കിയിരിക്കുകയാണ് ഇപ്പോൾ  താരം. എന്നാൽ ഇപ്പോൾ താര ദമ്പതികളുടെ മകളുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

നടൻ ദിലീപിന്റെ  ഇളയമകള്‍ മഹാലക്ഷ്മിയ്ക്ക് ഒപ്പമുള്ള താരദമ്പതിമാരുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.  മകളെ എടുത്ത് നില്‍ക്കുന്ന ദിലീപിനെയും പിന്നില്‍ നില്‍ക്കുന്ന കാവ്യയുടെയും ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. പിന്നാലെ മകളെ എടുത്ത് എയര്‍പോര്‍ട്ടിലൂടെ പോവുകയാണ് ഈ താരദമ്പതികൾ. കണ്ണൂര്‍ വിമാനത്താവളത്തിലെത്തില്‍ നിന്നും ആയിരുന്നു ഇരുവരുടെയും ചിത്രങ്ങൾ പുറത്ത് വന്നിരിക്കുന്നത്. ആരോ പകര്‍ത്തിയ ചിത്രങ്ങള്‍ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു.  ദിലീപിന്റെ തോളില്‍ കാവ്യ ലാഗ്വേജുകളുമായി നടക്കുമ്പോള്‍ ചാഞ്ഞ് കിടക്കുകയാണ് മകള്‍ മഹാലക്ഷ്മി.അവധി ആഘോഷിക്കാനുള്ള യാത്രയിലാണ് മൂന്ന് പേർ എന്നും വാർത്തകൾ പുറത്ത് വരുന്നു.

നടൻ ദിലീപിനും മകൾക്കും ഒപ്പം സന്തുഷട കുടുംബ ജീവിതം നയിക്കുകയാണ് കാവ്യാ മാധവൻ. സിനിമയിലെ ദിലീപുമായുള്ള കെമിസ്ട്രിയില്‍ ആരാധകർ ഏറെ സ്വീകരിക്കുകയും ചെയ്‌തിരുന്നു. ഇരുവരും ഒന്നിച്ച് അഭിനയിക്കാൻ തുടങ്ങിയതിന് പിന്നാലെ ഇരുവർക്കുമെതിരെ കിംവദന്തികള്‍  പ്രചരിക്കാനും തുടങ്ങിയിരുന്നു. ആദ്യ വിവാഹ മോചനത്തിന് ശേഷമാണ് കാവ്യ മാധവന്‍ ദിലീപിനെ വിവാഹം ചെയ്‌തിരുന്നത്‌. ചില വിവാഹങ്ങളില്‍ പങ്കെടുക്കാനാണ്മഹാലക്ഷ്മി ജനിച്ചതിന് ശേഷവും  കാവ്യ പൊതുവേദിയില്‍ എത്തിയിരുന്നത്. ഇപ്പോള്‍ ഇളയ മകള്‍ മഹാലക്ഷ്മിയ്‌ക്കൊപ്പം യാത്രകളിലാണ് മലയാളത്തിന്റെ ജനപ്രിയ നായകനും നടിയുമായ കാവ്യയും.  

Dileep kavya and daughter pics goes viral

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES