Latest News

സസ്‌പെന്‍സും ത്രില്ലറും നിറച്ചെത്തിയ ജയസൂര്യ ചിത്രം അന്വേഷണത്തിന്റെ ട്രെയിലര്‍ ട്രെന്റിങില്‍ ഒന്നാമത്;സത്യം എപ്പോഴും വിചിത്രമായിരിക്കും എന്ന ടാഗ് ലൈനോടെയെത്തിയ ട്രെയിലര്‍ കാണാം      

Malayalilife
topbanner
സസ്‌പെന്‍സും ത്രില്ലറും നിറച്ചെത്തിയ ജയസൂര്യ ചിത്രം അന്വേഷണത്തിന്റെ ട്രെയിലര്‍ ട്രെന്റിങില്‍ ഒന്നാമത്;സത്യം എപ്പോഴും വിചിത്രമായിരിക്കും എന്ന ടാഗ് ലൈനോടെയെത്തിയ ട്രെയിലര്‍ കാണാം       

സ്‌പെന്‍സും ത്രില്ലറും നിറച്ചെത്തിയ ജയസൂര്യ ചിത്രം അന്വേഷണത്തിന്റെ ട്രെയിലര്‍ ട്രെന്റിങില്‍ ഒന്നാമത്.ആകാംഷയും ഭീതിയും നിറച്ചാണ് ചിത്രത്തിന്റെ ട്രെയ്ലര്‍ ഒരുക്കിയിരിക്കുന്നത്. ജയസൂര്യ, വിജയ് ബാബു, ലെന, ശ്രുതി രാമചന്ദ്രന്‍, ലിയോണ ലിഷോയ് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്

നിരൂപക ശ്രദ്ധ നേടിയ ലില്ലി എന്ന അരങ്ങേറ്റ ചിത്രത്തിന് ശേഷം പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അന്വേഷണം. സത്യം എപ്പോഴും വിചിത്രമായിരിക്കും' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. 

സുജിത്ത് വാസുദേവ് ആണ് ഛായാഗ്രഹണം. സംഗീതം ജേക്സ് ബിജോയിയും തിരക്കഥ ഫ്രാന്‍സിസ് തോമസും നിര്‍വഹിക്കുന്നു. സംഭാഷണങ്ങളും അഡീഷണല്‍ സ്‌ക്രീന്‍ പ്ലേയും എഴുതിയിരിക്കുന്നത് രണ്‍ജീത് കമലാശങ്കറും സലില്‍വിയുമാണ്. എഡിറ്റിംഗ് അപ്പു ഭട്ടതിരി ഇ4 എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ മുകേഷ്.ആര്‍.മെഹ്ത, എ.വി അനൂപ്, സി.വി സാരഥി എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജേക്‌സ് ബിജോയ് സംഗീതം നിര്‍വഹിക്കുന്ന ചിത്രം ഈ മാസം 31 ന് തിയേറ്ററുകളിലെത്തും.

നിരവധി ചിത്രങ്ങളാണ് ജയസൂര്യയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. മിഥുന്‍ മാനുവല്‍ തോമസ് ഒരുക്കുന്ന ആട് സീരിസിന്റെ 3ഡി വേര്‍ഷന്‍, പ്രജേഷ് സെന്‍ ഒരുക്കുന്ന വെള്ളം, നടന്‍ സത്യന്റെ ജീവിതം പറയുന്ന ബയോപിക്, വിനയന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പേരിടാത്ത ചിത്രം, വി.കെ പ്രകാശ് ഒരുക്കുന്ന ഇ. ശ്രീധരന്റെ ജീവിതകഥ എന്നിവയാണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍. തൃശൂര്‍ പൂരമായ ജയസൂര്യയുടേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം.

Anveshanam Official Trailer

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES